മോദിയുടെ നീക്കം ഫലംകണ്ടു; ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി... ഒമാന്‍ നേതാക്കള്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി/മസ്‌ക്കത്ത്: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഒമാനുള്ള സ്ഥാനം സുപ്രധാനമാണ്. മേഖല വരുതിയിലാക്കാന്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സുപ്രധാന നീക്കം വിജയം കാണുകയാണിപ്പോള്‍. ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ തീരുമാനിച്ചു. ഒമാനിലെ പ്രധാന തുറമുഖത്ത് ഇന്ത്യയ്ക്ക് സൈനികമായ ഇടപെടല്‍ നടത്തുന്നതിന് അനുമതി ലഭിക്കുകയും ചെയ്തു.
2018ല്‍ നരേന്ദ്ര മോദി നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയാണ് പുതിയ മാറ്റങ്ങള്‍. ഒമാനിലെ ഉന്നത സൈനിക-പ്രതിരോധ ഉദ്യോസ്ഥര്‍ ഡല്‍ഹിയിലെത്തുകയാണ്. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തുന്ന സുപ്രധാന ചര്‍ച്ചകള്‍ ചൈന ആശങ്കയോടെയാണ് കാണുന്നത്....

ഒമാനിലെ ദുഖും തുറമുഖം സൈനികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് അനുമതിയുണ്ട്. തന്ത്രപ്രധാന മേഖലയിലെ തുറമുഖം ഇന്ത്യയ്ക്ക് തുറന്നുകിട്ടുക എന്നത് വളരെ ആശാവഹമായ കാര്യമാണ്. നേരത്തെ ഒമാനുമായി സഹകരണം ശക്തമാക്കാന്‍ ചൈന ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് മറികടന്നാണ് ഇന്ത്യയ്ക്ക് തുറമുഖ സൗകര്യം ഒമാന്‍ നല്‍കിയത്.

ഒമാനിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെത്തുകയാണ്. ഞായറാഴ്ചയാണ് ഒമാന്‍ പ്രതിനിധികള്‍ എത്തുക. ഫെബ്രുവരി നാല് വരെ അവര്‍ ഇന്ത്യയിലുണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവരുമായി ഒമാന്‍ സൈനിക നേതാക്കള്‍ ചര്‍ച്ച നടത്തും. സുപ്രധാന ധാരണകളുണ്ടാക്കുമെന്നാണ് വിവരം.

ഒമാന്റെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനായ മുഹമ്മദ് നാസര്‍ അല്‍ സാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തുന്നത്. ഒമാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറലാണ് അല്‍ സാബി. കൂടാതെ ഒമാന്‍ സൈനിക മേഖലയില്‍ സുപ്രധാന പദവികള്‍ ഇദ്ദേഹം അലങ്കരിക്കുന്നുണ്ട്. ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സൈനിക സഹകരണത്തിന് പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമിതിയുടെ യോഗം വരുംദിവസം ഡല്‍ഹിയില്‍ നടക്കും.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറും അല്‍ സാബിയും സംയുക്തമായിട്ടാണ് ഇരുരാജ്യങ്ങളുടെയും സമിതി യോഗത്തിന് അധ്യക്ഷത വഹിക്കുക. പ്രതിരോധ മേഖലയില്‍ പരസ്പരം സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ഒമാനും ജെഎംസിസി രൂപീകരിച്ചത്. എല്ലാവര്‍ഷവും സമിതി യോഗം ചേരണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യോഗം നടന്നിരുന്നില്ല.

2018ലാണ് ഇന്ത്യയ്ക്കും ഒമാനുമിടയിലെ ജെഎംസിസി അവസാനം യോഗം ചേര്‍ന്നത്. അന്ന് നടന്നത് സമിതിയുടെ ഒമ്പതാമത്തെ യോഗമായിരുന്നു. 2019ലാണ് അടുത്ത യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഗം നടന്നില്ല. ഇപ്പോള്‍ വീണ്ടും യോഗം ചേരുകയാണ്. സമിതിയുടെ പത്താം യോഗമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്.
പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

പ്രതിരോധ മേഖലയില്‍ വരും വര്‍ഷങ്ങളിലെ സഹകരണം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. 2018 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ സന്ദര്‍ശിച്ചത്. അന്നത്തെ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടമായിരുന്നു ദുഖും തുറമുഖം ഇന്ത്യയ്ക്ക് തുറന്നുനല്‍കിയത്. ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്. ഈ തുറമുഖം തുറന്നുകിട്ടാന്‍ സൗദി അറേബ്യയും ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ ഒമാന്‍ വാങ്ങുന്നതിനുള്ള കരാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും അല്‍ സാബി ചര്‍ച്ച നടത്തും. ഒമാനിലെ സൈനിക ഉദ്യോഗസ്ഥര്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഈ വേളയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഇരുരാജ്യങ്ങളുടെയും വ്യോമ സേനകള്‍ ജോധ്പൂരില്‍ സംയുക്തമായ സൈനിക അഭ്യാസത്തിനും ആലോചിക്കുന്നുണ്ട്. സൈനിക രംഗത്ത് ഇന്ത്യയുമായി ഇത്രയും സഹകരണം നടത്തുന്ന ഗള്‍ഫ് മേഖലയിലെ ഏക രാജ്യം ഒമാനാണ്. കടല്‍കൊള്ളക്കാര്‍ക്കെതിരായ നീക്കത്തിന് ഇന്ത്യയ്ക്ക് അതുല്യമായ സഹായം ചെയ്യുന്ന രാജ്യം കൂടിയാണ് ഒമാന്‍.












Click it and Unblock the Notifications