പാർലമെന്റ് ആയാലെന്താ...അമ്മയ്ക്ക വലുത് കുഞ്ഞ് തന്നെ!!!! പാര്‍ലമെന്റിൽ കുഞ്ഞിന് മുലയൂട്ടി എംപി!!

  • Posted By:
Subscribe to Oneindia Malayalam

ഇന്നു പൊതു സ്ഥലങ്ങളിൽ വെച്ചു വിശക്കുന്ന കുഞ്ഞിന് പാൽ കൊടുക്കാൻ മടിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം പേരും. അതു മറ്റൊന്നു കൊണ്ടല്ല ചുറ്റിനുമുള്ള ക്യാമറ കണ്ണുകളേയും ആൾക്കാരുടെ ഒളിഞ്ഞു നോട്ടവും ഭയന്നാണ് ആരും ഇതിനു തയ്യാറാകാത്തത്. എന്നാൽ ഇവിടെ ഈ അമ്മ അൽപം വേറിട്ടു നിൽക്കുകയാണ് .

മകളുടെ നന്മക്കു വേണ്ടി അച്ഛൻ മൂന്നു വയസുകാരിയുടെ ചെവി മുറിച്ചെടുത്തു!!!

അഭിഷേക് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ റായിക്ക് താല്‍പര്യമില്ല! കാരണം പുറത്തായി!!!

ഒളിഞ്ഞു നോട്ടകാരേയും ക്യാമറകണ്ണുകളേയും കൂസാതെ തന്റെ വിശന്നു കരയുന്ന കുഞ്ഞിന് പാല് നൽകുയാണ്. ഇതു നടന്നത് പാർക്കിലെ ബീച്ചിലോ അല്ല. ഓസ്ട്രേലിയയിലെ പാർലമെന്റിലാണ്. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ നിന്നുള്ള എംപിയായ ലാരിസ വാട്ടേഴ്സാമ് പാർളമെന്റ് സമ്മോളനത്തിനിടെ കുട്ടിയ്ക്ക് പാൽ നൽകിയത്.

australian mp

പാർലമെന്റ് സമ്മേളനത്തിൽ ലാരിസ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് വിശന്ന് മൂന്നര മാസമുളള കുഞ്ഞ് ആലിയ ജേയ് കരഞ്ഞത്. പിന്നെ ചുറ്റുപാടും വീക്ഷിക്കാതെയാണ് അമ്മ തന്റെ കുഞ്ഞിന്റെ വിശപ്പു മാറ്റിയത്. എന്നാൽ താനെരു ജനപ്രതിനിധിയാണെന്നു അവർ മറന്നില്ല. മുലയൂട്ടുന്നതിന്റെ കൂടെ തന്റെ ജോലിയും അവർ ചെയ്തു.ചരിത്രം കുറിച്ച മുഹൂര്‍ത്തമെന്നാണ് ഈ സംഭവത്തെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

English summary
There’s a lot of social stigma attached to mothers breastfeeding their child in public spaces. However, many women have vowed to not bow down and break the taboos.
Please Wait while comments are loading...