കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം റാഞ്ചാനുപയോഗിച്ചത് മൊബൈല്‍ ഫോണ്‍?

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച് 370 വിമാനം തട്ടിയെടുക്കപ്പെട്ടതാണെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞു. പക്ഷേ എങ്ങനെയാണ് ഇത്രയും സാങ്കേതികവൈവിദ്ധ്യമാര്‍ന്ന ആശയവിനിമയ സംവിധാനങ്ങളുളള ഒരു വിമാനം ആരും അറിയാതെ റാഞ്ചിയത് എന്ന് ഇനിയും മനസ്സിലാകുന്നില്ല.

ഇതില്‍ ഞെട്ടിപ്പിക്കുന്ന ഒരു സാധ്യതയുമാണ് ബ്രിട്ടീഷുകാരിയായ ഡോ സാലി ലീവെസ്ലി രംഗത്തെത്തിയിട്ടുള്ളത്. ഒരു മൊബൈല്‍ ഫോണ്‍ ആയിരിക്കാം വിമാനം റാഞ്ചാന്‍ ഉപയോഗിച്ചത് എന്നാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധയായ സാലിയുടെ അഭിപ്രായം. ഇതിന് ചില വാദമുഖങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

Malaysia Airline s Plane Missing

വിമാനത്തിന്‍റെ ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തതാകാം എന്നാണ് ഡോ സാലി ലാവെസ്ലിയുടെ കണ്ടെത്തല്‍. ചില വൈറസ് കോഡുകള്‍ കൊണ്ട് ഇത് സാധ്യമാകും. അങ്ങനെയെങ്കില്‍ ലോകത്തെ ആദ്യ സൈബര്‍ ഹൈജാക്കിങ് ആയിരിക്കും ഇതെന്നാണ് ഇവര്‍ പറയുന്നത്.

ഏവരുടേയും സംശയം ഇതായിരുന്നു. എല്ലാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഓഫാക്കിയതിന് ശേഷം വിമാനം പൈലറ്റ് എങ്ങനെയാകും പറപ്പിച്ചിട്ടുണ്ടാവുക?

ഇതിനുള്ള ഉത്തരവും സാലി ലീവെസ്ലി പറയുന്നുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ വഴി വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യാമെങ്കില്‍, ആ മൊബൈല്‍ ഫോണ്‍ കൊണ്ട് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാനാകുമത്രെ. ഏതെങ്കിലും ക്രിമിനല്‍ സംഘങ്ങളാകം ഇതിന് പിന്നില്‍, അല്ലെങ്കില്‍ തീവ്രവാദികള്‍, അതും അല്ലെങ്കില്‍ ഏതെങ്കിലും വൈദേശിക ശക്തി....

English summary
British anti-terror expert Dr Sally Leivesley who said that the plane may have been deviated strategically from its path by hacking through its system with a mobile phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X