കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ; പിന്തുണ പ്രഖ്യാപിച്ച് യുഎസ്, തിരിച്ചടിക്ക് സൈന്യം

Google Oneindia Malayalam News

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചു. സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് ബോള്‍ടണ്‍ അറിയിച്ചു.

പാകിസ്താനില്‍ നിന്ന് ഭീകരരെ തുരത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന തടസം നില്‍ക്കുകയാണ്...

 ഇന്ത്യയ്ക്ക് അവകാശമുണ്ട്

ഇന്ത്യയ്ക്ക് അവകാശമുണ്ട്

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ബോള്‍ടണ്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കും. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

ശക്തമായ തിരിച്ചടിക്ക് സൈന്യം

ശക്തമായ തിരിച്ചടിക്ക് സൈന്യം

കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്. ഒട്ടേറ െൈസനികര്‍ക്ക് പരിക്കുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലെത്തിയ അക്രമി സൈനിക ബസുകള്‍ക്കരികിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

പാകിസ്താന്‍ സൗകര്യം ഒരുക്കരുത്

പാകിസ്താന്‍ സൗകര്യം ഒരുക്കരുത്

ഭീകരര്‍ക്ക് പാകിസ്താന്‍ സൗകര്യം ഒരുക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയായ സംഘങ്ങളെ പാകിസ്താന്‍ സഹായിക്കരുത്. ഇത്തരം സംഘങ്ങളെ ഇല്ലാതാക്കണമെന്നും വൈറ്റ് ഹൗസും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടരി മൈക്ക് പോംപിയോയും പാകിസ്താനോട് ആവശ്യപ്പെട്ടു.

അക്രമി എങ്ങനെ എത്തി

അക്രമി എങ്ങനെ എത്തി

അതേസമയം, അക്രമി സ്‌ഫോടനത്തിന് ഉപയോഗിച്ചത് അത്യുഗ്ര ശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്‌സ് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ദേശീയ പാത അടച്ചിരുന്നു. പിന്നെ എങ്ങനെ അക്രമി വാഹനവുമായി എത്തി എന്ന കാര്യവും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. അക്രമിയെ സംഭവസ്ഥലത്തെത്താന്‍ ആരെങ്കിലും സഹായിച്ചോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

സൗദിയില്‍ ഭീതി പരത്തി കൊറോണ; ഒരു മരണം, 30 പേര്‍ക്ക് ബാധ!! ജാഗ്രത, സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍സൗദിയില്‍ ഭീതി പരത്തി കൊറോണ; ഒരു മരണം, 30 പേര്‍ക്ക് ബാധ!! ജാഗ്രത, സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍

English summary
We support India's right to self-defence: US NSA to Ajit Doval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X