കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടമിട്ടതിന്റെ പേരില്‍ മുസ്ലീം യുവതിയെ സ്ത്രീകള്‍ മര്‍ദ്ദിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: മുഖം മറയ്ക്കുന്ന തട്ടമിട്ട് നടന്നതിന്റെ മുസ്ലീം യുവതിയെ ഒരുസംഘം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞദിവസം ലണ്ടനിലായിരുന്നു സംഭവം. വൈകിട്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരാനായി പോകവെ വഴിയില്‍വെച്ച് മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ഹിജാബ് വലിച്ചൂരുകയും വംശീയാധിക്ഷേത്തോടെ മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് മുസ്ലീം യുവതി പറഞ്ഞു.

ദര്‍ബി റോഡില്‍ വെച്ചായിരുന്നു സ്ത്രീക്കെതിരെ ആക്രമണം ഉണ്ടായത്. ഇവരുടെ രണ്ടു കുട്ടികള്‍ സൗത്ത് ലണ്ടനിലെ അല്‍ ഖൈര്‍ മുസ്ലീം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരെ വീട്ടിലേക്ക് കൊണ്ടുവരാനായി പോകുമ്പോഴായിരുന്നു സംഭവം. എതിരെ നിന്നും വരികയായിരുന്നു മൂന്നു സ്ത്രീകള്‍ അസഭ്യം പറയുകയും ഹിജാബ് വലിച്ചു താഴ്ത്തുകയും ചെയ്തു. എതിര്‍ത്തതോടെ മര്‍ദ്ദിക്കുകയുമായിരുന്നു.

purdah-system

സ്‌കൂളിനടുത്തുവെച്ചായതിനാല്‍ മറ്റു രക്ഷാകര്‍ത്താക്കള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിക്കുകയും അല്‍പസമയത്തിനുശേഷം രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശാരീരികമായി കൂടുതല്‍ പരിക്കില്ലാത്തതിനാല്‍ മെഡിക്കല്‍ സേവനം തേടിയിട്ടില്ലെന്ന് യുവതി പറഞ്ഞു.

ഇതാദ്യമായാണ് ഇത്തരം ഒരു അനുഭവമുണ്ടായത്. വംശീയാധിക്ഷേപത്തിലും മര്‍ദ്ദനത്തിലും താന്‍ ഭയന്നുപോയി. മറ്റു രക്ഷാകര്‍ത്താക്കള്‍ സഹായത്തിനെത്തിയില്ലായിരുന്നെങ്കില്‍ മാരകമായി പരിക്കേല്‍ക്കുമായിരുന്നെന്നും യുവതി പറഞ്ഞു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അറസ്റ്റിലായ 18ഉം 35ഉം വയസുള്ള സ്ത്രീകളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

English summary
Wearing hijab; Muslim woman attacked in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X