ഖത്തറിന്റെ 'തീവ്രവാദത്തിന്' പിന്നില്‍ ഇറാന്‍; കോടികള്‍ ഒഴുകുന്ന പ്രകൃതിവാതകപ്പാടം! ഖത്തറിനെ പൂട്ടിയോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദുബായ്: ഗള്‍ഫില്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ അതിന്റെ ലാഭം കൊയ്യാനെത്തുന്നത് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഒരു പക്ഷേ ഈ പ്രതിസന്ധികള്‍ക്ക് പിറകില്‍ കളിച്ചവര്‍ എന്ന് കരുതുന്ന ഇസ്രായേലും ഈ ലാഭക്കളിയില്‍ മുന്നിലുണ്ട് എന്ന് പറയേണ്ടി വരും

സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതിന് പിറകേ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതകപ്പാടം ഇറാനും ഖത്തറും ആണ് പങ്കിടുന്നത് എന്നത് കൂടി ഓര്‍ക്കണം.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തിയ രാജ്യമാണ് ഇറാന്‍. ഇറാനുമായി ഖത്തര്‍ കൈകോര്‍ക്കുമ്പോള്‍ പൊള്ളുക സൗദി അറേബ്യക്കാണ്. എന്താണ് ഈ പ്രതിസന്ധിയ്ക്ക് പിറകിലുള്ള യാഥാര്‍ത്ഥ്യം.

തീവ്രവാദം ആണോ പ്രശ്‌നം

തീവ്രവാദം ആണോ പ്രശ്‌നം

ഖത്തര്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നു എന്നും അവരെ സഹായിക്കുന്നു എന്നും ഒക്കെയാണ് സൗദിയുടേയും മറ്റ് രാജ്യങ്ങളുടേയും ആരോപണം. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം അതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനുമായുളള ബന്ധം

ഇറാനുമായുളള ബന്ധം

ഖത്തറും ഇറാനും തമ്മിലുള്ള ബന്ധമാണ് സൗദിയേയും അമേരിക്കയേയും എല്ലാം ചൊടിപ്പിക്കുന്നത്. അടുത്തിടെ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങളും ഖത്തര്‍ ശക്തമാക്കിയിരുന്നു. മാത്രമല്ല, ഇറാന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നുണ്ട് എന്നും ആരോപണം ഉണ്ട്.

ഷിയാ ബന്ധം ആരോപിച്ച്

ഷിയാ ബന്ധം ആരോപിച്ച്

ഖത്തര്‍-ഇറാന്‍ ബന്ധം ഗള്‍ഫ് മേഖലയില്‍ മറ്റൊരു ശക്തി കേന്ദ്രത്തിലേക്ക് വഴിവക്കും എന്ന ഭയം സൗദി അറേബ്യക്കും യുഎഇയ്ക്കും ഉണ്ട്. അതിനെ മറികടക്കാന്‍ ഖത്തറിനെ ഒറ്റപ്പെടുത്തുകയല്ലാതെ വഴിയില്ല. അതിനായാണ് ഷിയ തീവ്രവാദ ബന്ധങ്ങള്‍ ആരോപിക്കുന്നത് എന്നും ഒരു വിഭാഗം പറയുന്നുണ്ട്.

ഇറാന്‍ എന്ന 'ഇസ്ലാമിക പവര്‍'

ഇറാന്‍ എന്ന 'ഇസ്ലാമിക പവര്‍'

ഇറാനെ ഒരു ഇസ്ലാമിക ശക്തി എന്ന് വിശേഷിപ്പിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ ഹമദ് അല്‍ താനി രംഗത്ത് വന്നതാണ് സൗദിയേയും മറ്റും ഏറെ ചൊടിപ്പിച്ചത്. ഇറാനോടുള്ള അമേരിക്കന്‍ നിലപാടുകളേയും അല്‍ താനി വിമര്‍ശിച്ചിരുന്നു.

അല്‍ജസീറയ്ക്ക് വിലക്ക്

അല്‍ജസീറയ്ക്ക് വിലക്ക്

കഴിഞ്ഞ മാസം അവസാനം ഖത്തര്‍ മാധ്യമങ്ങള്‍ക്ക് സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും എല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ അമീറിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഖത്തറില്‍ നിന്നുള്ള പ്രധാനപ്പെട്ട ലോക മാധ്യമമായ അല്‍ജസീറയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന്

വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന്

എന്നാല്‍ ഖത്തര്‍ അമീര്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. വെബ്‌സൈറ്റ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പിന്നീട് വിശദീകരണം വന്നു.

എണ്ണയും പ്രകൃതി വാതകവും

എണ്ണയും പ്രകൃതി വാതകവും

അസംസ്‌കൃത എണ്ണ ഉത്പാദനവും പ്രകൃതിവാതക ഉത്പാദനവും എല്ലാം അറബ് പ്രതിസന്ധിയുടെ ഉള്ളിലെ നിര്‍ണായക കണ്ണികളാണെന്നാണ് വിലയിരുത്തല്‍. ഖത്തര്‍ എണ്ണ ഉത്പാദനത്തില്‍ സൗദിക്കും യുഎഇയ്ക്കും ഒന്നും വെല്ലുവിളിയല്ല, പക്ഷേ മറ്റ് ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാനും ആകില്ല.

പ്രകൃതിവാതകപ്പാടം

പ്രകൃതിവാതകപ്പാടം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതകപ്പാടം ഇറാനും ഖത്തറും ആണ് പങ്കിടുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാകുന്നതോടെ അത് മറ്റ് ജിസിസി രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകും എന്ന ഭയവും ഉണ്ട്.

എണ്ണക്കമ്പനികള്‍ക്ക് ലാഭം

എണ്ണക്കമ്പനികള്‍ക്ക് ലാഭം

ഖത്തര്‍ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയും കൂടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്നത് അമേരിക്കയും ബ്രിട്ടനും ഒക്കെയാണ് എന്നതാണ് വസ്തുത.

ട്രംപ് വന്ന് പോയതിന് പിന്നാലെ

ട്രംപ് വന്ന് പോയതിന് പിന്നാലെ

അടുത്തിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ട് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിച്ചത്. ഇറാനോടുള്ള നിലപാട് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും ആണ്. ഇതും ഇപ്പോഴത്തെ സൗദി നീക്കത്തിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

English summary
What is the reason behind Qatar crisis? It is not only the 'terrorism' issue, but also the relationship with Iran
Please Wait while comments are loading...