കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി എടുത്തു പറഞ്ഞ സുരിനാം എവിടെയാണ്? സംസ്‌കൃതത്തില്‍ പ്രതിജ്ഞയെടുത്ത പ്രസിഡന്റ്...

Google Oneindia Malayalam News

പരമരിബോ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മാസാന്ത്യ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലെ പ്രസംഗത്തില്‍ ഒരു രാജ്യത്തെ കുറിച്ച് പരാമര്‍ശിച്ചു. സുരിനാം. തെക്കന്‍ അമേരിക്കന്‍ രാജ്യമാണിത്. മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചതോടെ സുരിനാമിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരയാന്‍ തുടങ്ങി.

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട സുരിനാം പ്രസിഡന്റ് ഇന്ത്യന്‍ വംശജനാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റു. പ്രതിജ്ഞയെടുത്തത് സംസ്‌കൃതത്തിലാണ് എന്നറിഞ്ഞതോടെ ആളുകളില്‍ കൗതുകമയി. സുരിനാമിനെ കുറിച്ച് വിശദീകരിക്കാം....

ചന്ദ്രിക പെര്‍സാദ് സന്തോഖി

ചന്ദ്രിക പെര്‍സാദ് സന്തോഖി

ചന്ദ്രിക പെര്‍സാദ് സന്തോഖിയാണ് സുരിനാമിന്റെ പുതിയ പ്രസിഡന്റ്. ഇദ്ദേഹം ഇന്ത്യന്‍ വംശജനാണ്. വേദ ഗ്രന്ഥങ്ങള്‍ പിടിച്ചാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സംസ്‌കൃതത്തില്‍ സത്യവാചകം ചൊല്ലുകയും ചെയ്തു. ജൂലൈ 16നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും

സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും

സത്യവാചകം ചൊല്ലുന്നതിനിടെ സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും അദ്ദേഹം ഉരുവിട്ടു. ഇദ്ദേഹത്തെ കുറിച്ച് അറിയാന്‍ ഒട്ടേറെ പേരാണ് ഇന്ത്യയില്‍ നിന്ന് ഗൂഗിളില്‍ തിരയുന്നത്. ഇന്ന് മോദിയുടെ പ്രസംഗത്തില്‍ പേര് പരാമര്‍ശിക്കുക കൂടി ചെയ്തതോടെ അറിയാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടി.

പഠനം നെതര്‍ലാന്റ്‌സില്‍

പഠനം നെതര്‍ലാന്റ്‌സില്‍

1959 ഫെബ്രുവരി മൂന്നിനാണ് സന്തോഖി ജനിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഒമ്പതു മക്കളുണ്ട്. ഏറ്റവും ഇളയവനാണ് സന്തോഖി. നെതര്‍ലാന്റ്‌സിലെ അപെല്‍ഡൂണിലുള്ള പോലീസ് അക്കാദമിയിയലായിരുന്നു ഉന്നത പഠനം. ശേഷം 1982ല്‍ തിരിച്ച് സുരിനാമിലെത്തിയ അദ്ദേഹം പോലീസ് ഓഫീസറായി.

ഭരിക്കുന്നത് സഖ്യസര്‍ക്കാര്‍

ഭരിക്കുന്നത് സഖ്യസര്‍ക്കാര്‍

1991ല്‍ സന്തോഖി ചീഫ് പോലീസ് കമ്മീഷണറായി ചുമതലയേറ്റു. സന്തോഖിയെ കൂടാതെ സുരിനാമിലെ ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ഇന്ത്യന്‍ വംശജര്‍ വേറെയുമുണ്ട്. സുരിനാമില്‍ മെയ് 25ന് നടന്ന തിരഞ്ഞെടുപ്പില്‍ വ്യക്തായ ഭൂരിപക്ഷം ആര്‍ക്കുമില്ല. തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

 സ്പാനിഷ് സംസാരിക്കാത്ത രാജ്യം

സ്പാനിഷ് സംസാരിക്കാത്ത രാജ്യം

തെക്കേ അമേരിക്കയില്‍ സ്പാനിഷ് സംസാരിക്കാത്ത നാല് രാജ്യങ്ങളിലൊന്നാണ് സുരിനാം. ഡച്ചാണ് ഇവിടെ സംസാരിക്കുക. നെതര്‍ലാന്റ്‌സ് ഗയാന, ഡച്ച് ഗയാന എന്നെല്ലാം ഈ രാജ്യം അറിയപ്പെട്ടിരുന്നു. നെതര്‍ലാന്റ്‌സുമായിട്ടാണ് ഇവര്‍ക്ക് കൂടുതല്‍ ബന്ധം. തെക്കേ അമേരിക്കയില്‍ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്.

ബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നുബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നു

'സാമുദായിക കാര്‍ഡ്' വിനയായി; യെഡിയൂരപ്പക്ക് കോടതി സമന്‍സ്; അന്വേഷണ റിപ്പോര്‍ട്ട് തള്ളി'സാമുദായിക കാര്‍ഡ്' വിനയായി; യെഡിയൂരപ്പക്ക് കോടതി സമന്‍സ്; അന്വേഷണ റിപ്പോര്‍ട്ട് തള്ളി

English summary
Where is Suriname: New president Chandrikapersad Santokhi takes oath in Sanskrit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X