കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു; വൈറ്റ് ഹൗസ് വെളിപ്പെടുത്തല്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ്. കൊറോണ രോഗം ബാധിച്ച അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ആരോഗ്യനില നേരത്തെ പുറത്തുവിട്ടതിനേക്കാള്‍ വഷളായിരുന്നു എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 74കാരനായ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണം തുടരവെയാണ് കൊറോണ ബാധിച്ചത്. കൊറോണ രോഗത്തെ നിസാരവല്‍ക്കരിച്ചിരുന്ന ട്രംപിന് രോഗം ബാധിച്ചത് പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കിടയാക്കുകയുണ്ടായി.

Recommended Video

cmsvideo
ട്രംപിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ് | Oneindia Malayalam
D

വെള്ളിയാഴ്ചയാണ് ട്രംപിന് കൊറോണ രോഗം സ്ഥിരീകരിച്ചത്. ചില ലക്ഷണങ്ങളുണ്ട് എന്നായിരുന്നു അപ്പോള്‍ അറിയിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ട്രംപിന് നല്ല പനിയുണ്ടായിരുന്നു. കൂടാതെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുകയും ചെയ്തു. ഇതാണ് ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നിര്‍ദേശിക്കാന്‍ കാരണം എന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള ആരോഗ്യനിലയല്ല ഇപ്പോള്‍ ട്രംപിന്. നല്ല മാറ്റമുണ്ട്. പനിമാറി. ഓക്‌സിജന്റെ അളവ് ഭേദപ്പെട്ടു. കഴിഞ്ഞദിവസം ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ലെന്നും മാര്‍ക്ക് മെഡോസ് പറഞ്ഞു.

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

അടുത്തമാസം മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപിന്റെ പ്രചാരണം ഈ ഘട്ടത്തില്‍ നടക്കുന്നില്ല. അതേസമയം, പാര്‍ട്ടി പ്രചാരണം ശക്തമാക്കുന്നുണ്ട്. കൊറോണ വൈറസ് രോഗത്തെ നിസാരമായി കണ്ടിരുന്ന വ്യക്തിയാണ് ട്രംപ്. പലപ്പോഴും കൊറോണയെ കുറിച്ചുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ താക്കീതുകള്‍ അദ്ദേഹം നിസാരവല്‍ക്കരിക്കുകയായിരുന്നു. ഭാര്യ മെലാനിയ ട്രംപിനും രോഗമുണ്ട്. നേരത്തെ മാസ്‌ക് ധരിക്കാതെയാണ് പലപ്പോഴും ട്രംപ് യാത്ര ചെയ്തിരുന്നത്.

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് ഈ ഘട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പിന്നിലാണ് ട്രംപ്. അദ്ദേഹം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുക കൂടി ചെയ്താല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നു. നിലവില്‍ പ്രചാരണ രംഗത്ത് ബൈഡന്‍ മാത്രമാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം നഷ്ടം വിതച്ച രാജ്യമാണ് അമേരിക്ക. കൊറോണയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണുള്ളത്.

English summary
White House says Donald Trump's health condition was worse than revealed earlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X