കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയിലെ വെടിവയ്പ്പ്: പിന്നിൽ ട്രംപ് അനുകൂലിയായ വിദ്യാർത്ഥി; ഇസ്ലാം വിരോധം ആളിക്കത്തുന്നു!!!

27കാരനായ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയിൽ നിന്ന് എ കെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്

  • By Deepa
Google Oneindia Malayalam News

ക്യൂബെക്ക്: കാനഡയിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിന് പിന്നില്‍ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി.ജനുവരി 30ന് ക്യൂബെക്കിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ 6 പേര്‍ മരിച്ചിരുന്നു. അലക്‌സാണ്ട്രേ ബിക്‌സോണേറ്റ് എന്ന വിദ്യാര്‍ത്ഥിയാണ് വെടിവയ്പ്പിന് പിന്നിലെന്ന് കനേഡിയന്‍ അന്വേഷണ സംഘം കണ്ടെത്തി. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വെടിവയ്പ്പിന് പിന്നില്‍ വിദ്യാര്‍ത്ഥി

27കാരനായ ബിസോണെറ്റ് പൊളിറ്റിക്കല്‍ സയന്‍സിലും ആന്ത്രപോളജിയിലും ഉന്നത പഠനം നടത്തുകയാണ്. മുസ്ലീം പ്രാര്‍ത്ഥാനാ കേന്ദ്രത്തില്‍ എത്തിയ യുവാവ് പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.യുവാവ് പഠിക്കുന്ന കോളേജിലെ ഒരു അധ്യാപകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആയുധം കണ്ടെടുത്തു

വെടിവയ്പ്പ് നടന്ന് അരമണിക്കൂറിന് അകം തന്നെ യുവാവ് അറസ്റ്റിലായി. ഇയാളില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിക്ക് എവിടെ നിന്നാണ് ആയുധം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പിന്നില്‍ രാഷ്ട്രീയമോ...?

ആക്രമണത്തെ രാഷ്ട്രീയമായി കാണുന്നവരും ഉണ്ട്. 7 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയതിന് പിന്നാലെ ഇവരെയെല്ലാം സ്വാഗതം ചെയ്ത് കൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലപാട് എടുത്തിരുന്നു. എല്ലാ മതത്തില്‍പ്പെട്ടവരെയും സ്വാഗതം ചെയ്യാന്‍ കാനഡ തയ്യാറാണെന്നായിരുന്നു ടുഡ്രോയുടെ നിലപാട്.

'ഭീകരാക്രമണം അല്ല'

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറമേ കാനഡയില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അത് പ്രദേശ വാസികള്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഭീകരാക്രമണത്തിനുള്ള സാധ്യത കനേഡിയന്‍ ഭരണകൂടം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി ട്രംപ് അനുകൂലി

ബ്രിക്‌സോണേറ്റ് ട്രംപ് അനുകൂലിയാണെന്ന് സഹപാഠികള്‍ പറയുന്നു. പ്രസിഡന്‌റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനായി യുവാവ് വാദിച്ചിരുന്നെന്നും സഹപാഠികള്‍ ഓര്‍ക്കുന്നു.

മാനസിക പ്രശ്‌നങ്ങള്‍

ബ്രിക്‌സോണേറ്റിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. ക്യ്ാമ്പസില്‍ ഇയാള്‍ സഹപാഠികളുമായി കൂട്ട് കൂടാന്‍ തയ്യാറായിരുന്നില്ല.

നല്ല നാളേയ്ക്കായ്

മുസ്ലീങ്ങള്‍ അടക്കമുള്ളവര്‍ക്ക് കാനഡയിലേക്ക് സ്വാഗതം എന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് കാനഡീയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

English summary
Bissonnette was pro-Donald Trump and that they had engaged in political arguments about the president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X