കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഫെത്തുള്ള ഗൂലന്‍, സൈനിക അട്ടിമറിക്ക് പിന്നില്‍ മുസ്ലിം പണ്ഡിതനോ!!!

  • By Dyuthi
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയില്‍ ശനിയാഴ്ചയുണ്ടായ സൈനിക അട്ടിമറിക്ക് പിന്നില്‍ ഫെത്തുല്ലാ ഗൂലനെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് തുര്‍ക്കിയുടെ അധികാരം ഏറ്റെടുത്തതായി സൈന്യത്തിലെ ഒരു വിഭാഗം അറിയിച്ചത്.

തുര്‍ക്കി സൈനിക അട്ടിമറി: ഇന്ത്യക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി തുര്‍ക്കി സൈനിക അട്ടിമറി: ഇന്ത്യക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി

രാജ്യത്ത് ജനാധിപത്യവും മനുഷ്യാവകാശവും നടപ്പിലാക്കുന്നതിനായി പട്ടാള നിയമം നടപ്പാക്കിയെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനകം 60 പേര്‍ കൊല്ലപ്പെടുകയും 336 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഫെത്തുല്ല ഗൂലന്‍ എന്ന ഇസ്ലാമിക് പണ്ഡിതനുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 750 പോലീസ് ഉദ്യോഗസ്ഥര്, 80 പട്ടാള ഉദ്യോഗസ്ഥര്‍, 1,800 ആളുകള്‍ എന്നിവരെ തുര്‍ക്കി നാടുകടത്തിയിരുന്നു ഇതിനെല്ലാം ഒടുവിലാണ് സൈനിക അട്ടിമറിയുടെ ഉത്തരവാദിത്തം ഫെത്തുല്ലയിലേക്ക് നീളുന്നത്.

തുര്‍ക്കിയിലെ അട്ടിമറിയ്ക്ക് സഹായം റഷ്യവകയോ ഐസിസ് വകയോ? റഷ്യ ആകാന്‍ സാധ്യത ഏറെതുര്‍ക്കിയിലെ അട്ടിമറിയ്ക്ക് സഹായം റഷ്യവകയോ ഐസിസ് വകയോ? റഷ്യ ആകാന്‍ സാധ്യത ഏറെ

3fethullah

ഫെത്തുല്ലാ ഗൂലന്‍

ഫെത്തുല്ലാ ഗൂലന്‍

അമേരിക്കയിലെ മുസ്ലിം പണ്ഡിതനായ ഫെത്തുല്ലാ ഗൂലനാണ് സൈനിക അട്ടിമറിക്ക് പിന്നിലെന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ പ്രതികരണം. തുര്‍ക്കി പ്രസിഡന്റുമായും സൈന്യവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫെത്തുല്ലാ എന്നാതാണ് അട്ടിമറി സാധ്യതക്ക് ബലം നല്‍കുന്നത്.

ബന്ധം വഷളായത്

ബന്ധം വഷളായത്

പ്രശസ്ത ഇസ്ലാമിക് പണ്ഡിതനായ ഫെത്തുല്ല എര്‍ദോഗനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാല്‍ തുര്‍ക്കിക്കുള്ളില്‍ മറ്റൊരു രാഷ്ട്രം ഉണ്ടാക്കാനുള്ള ഫെത്തുല്ലയുടെ ശ്രമം ഇല്ലാതാക്കിയത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കി.

ഫെത്തുല്ല ഗൂലന്റെ പ്രതികരണം

ഫെത്തുല്ല ഗൂലന്റെ പ്രതികരണം

അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള 75 കാരനായ ഫെത്തുല്ലക്കെതിരെ ഉയര്‍ന്നിട്ടുള്ള സൈനിക അട്ടിമറി ആരോപണം തള്ളിക്കളഞ്ഞ ഗൂലന്റെ വക്താവ് സൈനികനീക്കത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.

മാധ്യമങ്ങളില്‍

മാധ്യമങ്ങളില്‍

ഫെത്തുല്ലയ്ക്ക് തുര്‍ക്കിയില്‍ സ്വാധീനം വര്‍ദ്ധിച്ചതും സൈന്യവുമായും പോലീസുമായുമുള്ള ബന്ധം ഊട്ടിയുറപ്പിച്ചതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. ഫെത്തുല്ല തുര്‍ക്കിയില്‍ നേട്ടം കൈവരിക്കുകയാണെന്ന മാധ്യമങ്ങളുടെ പ്രചരണവും ഇരുവരും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി.

അമേരിക്കയിലേക്കുള്ള മടക്കം

അമേരിക്കയിലേക്കുള്ള മടക്കം

തുര്‍ക്കി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് 1999ല്‍ ഫെത്തുല്ല അമേരിക്കയിലേക്ക് മടങ്ങി. തുടര്‍ന്ന് ഫെത്തുല്ലയെ മാറ്റി നിര്‍ത്തിയത് 2013ല്‍ വലിയ അധികാരപ്പോരാട്ടത്തിന് ഇടയാക്കി.

English summary
Turkish President Recep Tayyip Erdogan was quick to blame Fethullah Gulen for the attempted military coup to overthrow the government on Saturday. Gulen, once a close aide of Erdogan, is a US based cleric who has immense support in both the police and the judiciary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X