കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാവും അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ്; നിര്‍ണ്ണായകമാവുക ഈ 7 സംസ്ഥാനങ്ങളിലെ ജനവിധി

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ആരാവും എന്ന് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് 7 സംസ്ഥാനങ്ങളാണെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുക. മറ്റ് സംസ്ഥാനങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്കോ റിപ്പബ്ലിക്കുകള്‍ക്കോ വ്യക്തമായ മേധാവിത്വം ഉള്ളവയായതിനാല്‍ ഇവിടുത്തെ ജനവിധി എന്താണെന്ന് ഏകദേശം ഊഹിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ഏഴ് സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ആര്‍ക്കും പിടികൊടുക്കാതെ എങ്ങോട്ടും മറിയാനുള്ള സാധ്യതയുമായി നില്‍ക്കുകയാണ് അവ.

ആരെ പിന്തുണയ്ക്കും

ആരെ പിന്തുണയ്ക്കും

ഈ ഒരു പ്രത്യേകതയാല്‍ തന്നെ പ്രചാരണത്തിന്റെ തുടക്കം മുതൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഈ സംസ്ഥാനങ്ങളെ ശക്തമായി സമീപിക്കുകയാണ്. ഇവിടുത്തെ വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കുമെന്ന അഭിപ്രായ വോട്ടുകൾ പോലും വിഭിന്നാഭിപ്രായം രേഖപ്പെടുത്തുകയാണ് ചെയ്തത്. പ്രസിസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ നൽകുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ഏഴ് സംസ്ഥാനങ്ങൾ താഴെ പറയുന്നവയാണ്.

 ഫ്ലോറിഡ

ഫ്ലോറിഡ

29 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള ഫ്ലോറിഡയാണ് ഈ പട്ടകയില്‍ ആദ്യം വരുന്ന സംസ്ഥാനം. ട്രംപിനും എതിരാളിയായ ജോ ബൈഡനും തുല്യ പിന്തുണയാണ് ഫ്ലോറിഡ നല്‍കുന്നതെന്നാണ് അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വെ അഭിപ്രായപ്പെടുന്നത്. ഇത് ട്രംപിന് വളരെ പ്രധാനപ്പെട്ടതാണ്. 924 ൽ കാൽവിൻ കൂലിഡ്ജിന് ശേഷം ഒരു റിപ്പബ്ലിക്കനും ഫ്ലോറിഡയില്‍ മുന്നേറ്റം പ്രസിഡന്റ് സ്ഥാനം നേടിയിട്ടില്ല. 2016 ൽ വെറും 1.2 ശതമാനം പോയിന്‍റിനായിരുന്നു ട്രംപ് ഫ്ലോറിഡയില്‍ ഹിലരി ക്ലിന്റനെ മറികടന്നത്.

പെന്‍സുല്‍ വാലിയ

പെന്‍സുല്‍ വാലിയ


പട്ടികയില്‍ അടുത്തതായി വരുന്നത് പെന്‍സുല്‍ വാലിയ ആണ്. 20 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. 1992 മുതൽ 2012 വരെയുള്ള തുടർച്ചയായ ആറ് തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെയായിരുന്നു സംസ്ഥാനം പിന്തുണച്ചിരുന്നത്. എന്നാല്‍ 2016 ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനായിരുന്നു പെന്‍സുല്‍ വാലിയയിലെ ജനങ്ങളുടെ പിന്തുണ. സാമ്പത്തികമായി തകർന്ന പ്രദേശത്തേക്ക് ബ്ലൂ കോളർ ജോലികൾ തിരികെ കൊണ്ടുവരുമെന്നതായിരുന്നു ട്രംപിന്‍റെ പ്രധാന വാഗ്ദാനം.

ഓഹിയോ

ഓഹിയോ

ഓഹിയോ ഇലക്ടറല്‍ വോട്ട് 28: പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ മാറി മാറി ഭൂരിപക്ഷം നേടുന്ന സംസ്ഥാനമാണ് ഓഹിയോ. 2016 ലെ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനെ എട്ട് ശതമാനത്തിൽ കൂടുതൽ വോട്ട് നേടിയായിരുന്നു ട്രംപ് പരാജയപ്പെടുത്തിയത്, 2008 ലും 2012 ലും ഒബാമമയോടൊപ്പമായിരുന്നു സംസ്ഥാന നിലനിന്നത്.

മിഷിഗൺ

മിഷിഗൺ

മിഷിഗൺ | ഇലക്ടറല്‍ വോട്ടുകൾ: 16
കഴിഞ്ഞ തവണ ട്രംപിനോടൊപ്പം നിന്ന സംസ്ഥാനം അഭിപ്രായ സര്‍വേകളില്‍ ജോബിഡന് ഒപ്പമാണ് ഇത്തവണ നിലയുറപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ബ്ലാക്ക് ഡെട്രോയിറ്റിലെ ആഫ്രിക്കൻ-അമേരിക്കൻ വോട്ടർമാരെ കൂടെ നിര്‍ത്താന് ബിഡന് കഴിയുമെങ്കിൽ, 2016 ൽ ട്രംപിന് സംസ്ഥാനത്ത് ഉണ്ടായിരുന്ന 11,000 വോട്ടുകളിൽ താഴെയുള്ള നേട്ടത്തെ മറികടക്കാൻ അദ്ദേഹത്തിന് സാധിക്കും.

നോർത്ത് കരോലിന

നോർത്ത് കരോലിന

നോർത്ത് കരോലിന | ഇലക്ടറല്‍ വോട്ടുകൾ: 15
നാല് വർഷം മുമ്പ് ക്ലിന്റനെ അപേക്ഷിച്ച് ട്രംപ് നോർത്ത് കരോലിനയയല്‍ 3.6 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. 1980 മുതൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനം സ്ഥിരമായി റിപ്പബ്ലിക്കൻ പാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. 2008 ൽ ഒബാമ ഇവിട കരസ്ഥമാക്കിയ മുന്നേറ്റം മാത്രമാണ് ഇതില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.
സമീപകാലത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ ബിഡന് നേരിയ ലീഡ് ഉണ്ട്.

അരിസോണ

അരിസോണ


അരിസോണ | ഇലക്ടറല്‍ വോട്ടുകൾ: 11
2016 ൽ 11 ശതമാനം വോട്ടുകൾക്ക് ട്രംപ് വിജയിച്ച അരിസോണയിൽ ലാറ്റിനോ വോട്ടർമാർ നിർണ്ണായകമാണ്. യാഥാസ്ഥിതിക ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഈ സംസ്ഥാനം കഴിഞ്ഞ അഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻമാർക്ക് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ 2018 ല്‍ ഒരു ഡെമോക്രാറ്റിക് സെനറ്ററെ തിരഞ്ഞെടുത്ത് അരിസോണക്കാര്‍ ഞെട്ടിച്ചു.

വിസ്കോൺസിൻ

വിസ്കോൺസിൻ

വിസ്കോൺസിൻ | ഇലക്ടറല്‍ വോട്ടുകൾ: 10
1984 ന് ശേഷം സംസ്ഥാനത്ത് വിജയിച്ച ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ട്രംപ് ആയിരുന്നു. കറുത്ത വംശജരുടെ വോട്ടുകളാണ് ഈവിടെ നിര്‍ണ്ണായകമാവുക. നിലവില്‍ ട്രംപിനേക്കള്‍ ജോബിഡന് ഇവിടെ നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ് അഭിപ്രായവോട്ടുകള്‍ വ്യക്തമാക്കുന്നത്.

 സിപിഎമ്മിന് 10 ലേറെ സീറ്റുകള്‍ കുറയും; ജോസിന് പുറമെ ദളിനും ഇടം വേണം, അയയാതെ സിപിഐ സിപിഎമ്മിന് 10 ലേറെ സീറ്റുകള്‍ കുറയും; ജോസിന് പുറമെ ദളിനും ഇടം വേണം, അയയാതെ സിപിഐ

English summary
Who will be the next US president: these 7 states will be crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X