കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ പരിക്കേറ്റവരെ ചൈനീസ് ഡ്രൈവര്‍മാര്‍ ഇടിച്ചു കൊല്ലും എന്തിന്? മനസ് മരവിയ്ക്കും ക്രൂരത കാണൂ

Google Oneindia Malayalam News

ബെയ്ജിംഗ് :വാഹനാപകടങ്ങള്‍ക്ക് നിത്യ ജീവിതത്തില്‍ ഏപ്പോഴെങ്കിലും ദൃക്‌സാക്ഷികളാകേണ്ടി വന്നിട്ടുണ്ടാകും നമ്മളില്‍ പലര്‍ക്കും. മനസും ശരീരവും മരവിപ്പിയ്ക്കുന്ന കാഴ്ചകളാകും പലതും. അടുത്തിടെ ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടപകടം ഉണ്ടായപ്പോള്‍ നാട്ടുകാരായ ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. നമ്മുടെ കെഎസ്ആര്‍ടിസി ബസുകളില്‍ പോലും 'ഒരോ ജീവനും വിലപ്പെട്ടതാണ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മനുഷ്യന്റെ ജീവന് അത്രത്തോളം വില കല്‍പ്പിയ്ക്കുന്നുണ്ട്.

ഒരു നായയോ പൂച്ചയോ റോഡിന് കുറുകേ ചാടിയില്‍ അതിന് കൊല്ലാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കുന്നവര്‍ ഒട്ടേറയുണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കുന്നവരും ശിക്ഷിയ്ക്കുന്നവരും ഉണ്ട്. തന്റെ അശ്രദ്ധ കൊണ്ട് ആരും മരിയ്ക്കരുതെന്നാകും വാഹനമെടുത്തിറങ്ങുമ്പോള്‍ അറിയാതെ ചിന്തിയ്ക്കുക. ഇതിനൊക്കെ വിപരീതമായി ചിന്തിയ്ക്കുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്.

എന്നാല്‍ ചൈനക്കാരണ് ഇക്കാര്യത്തില്‍ കൊടു ക്രൂരന്മാര്‍. അപകടത്തില്‍പ്പെട്ടയാളെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ തന്നെ വീണ്ടും വാഹനം കയറ്റി കൊല്ലുകയാണ് ഈ രാജ്യത്തെ പതിവ്. അപകടത്തില്‍ പരിക്കേറ്റവരെ ചൈനീസ് ഡ്രൈവര്‍മാര്‍ കൊല്ലുന്നത് എന്തിനെന്ന് അറിയാമോ?

കൊടും ക്രൂരത

കൊടും ക്രൂരത

അപകടത്തില്‍ പരിക്കേറ്റ് ജീവന് വേണ്ടി പിടയുന്നയാളുടെ ശരീരത്തിലേയ്ക്ക് മനുഷ്യത്വമില്ലാതെ വാഹനം ഇടിച്ച് കയറ്റി അയാളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ചൈനീസ് ഡ്രൈവര്‍മാര്‍ രക്ഷപ്പെടുക

രണ്ട് വയസുകാരി

രണ്ട് വയസുകാരി

ഈ കഴിഞ്ഞ ഏപ്രിലില്‍ മുത്തശ്ശിയ്‌ക്കൊപ്പം ഫ്രൂട്ട് മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്ന രണ്ട് വയസുകാരിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. രണ്ട് വയസുള്ള കുട്ടി ഉറപ്പായും മുത്തശ്ശിയുടെ കൈയ്യില്‍ തൂങ്ങി നടക്കുന്നതേ ഉണ്ടാകുള്ളൂ. ആ കുഞ്ഞിനെ ഇടിച്ചിട്ട ബിഎംഡബ്‌ള്യൂ കാര്‍ വീണ്ടും പിന്നോട്ടെടുത്തു. ഒന്നല്ല രണ്ട് തവണ. കുഞ്ഞി തലയിലൂടെ കാര്‍ രണ്ട് തവണ കയറിയിറങ്ങി. കാര്‍ ഡ്രൈവര്‍ക്ക് പിന്നാലെ പാഞ്ഞ മുത്തശ്ശിയോട് അയാള്‍ പറഞ്ഞ മറുപടിയായിരുന്നു എല്ലാവരേയും ഞെട്ടിച്ചത്.

 പണം തരാം

പണം തരാം

ഞങ്ങള്‍ നിങ്ങള്‍ക്ക് പണം തരാം. എന്റെ ഭര്‍ത്താവാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയണം. എല്ലാം ഒത്തു തീര്‍പ്പിലെത്തിയ്ക്കാം

മറ്റൊരു സംഭവം

മറ്റൊരു സംഭവം

64 വയസുള്ള മുത്തശ്ശിയെ ഷാവ ഷിയോ ചെങ് എന്നയാള്‍ കാറിടിച്ച് തെറിപ്പിച്ചു. റോഡില്‍ വീണ മുത്തശ്ശിയുടെ ശരീരത്തേലയ്ക്ക് മൂന്ന് തവണയാണ് ഇയാള്‍ കാര്‍ കയറ്റി കൊന്നത്. കേസ് കോടതിയിലെത്തിയപ്പോഴാകട്ടേ താന്‍ പ്ളാറ്റിക് കവറിലൂടെയാണ് വാഹനം ഇടിച്ചതെന്നും സ്ത്രീയായിരുന്നെന്ന് മനസിലയില്ലെന്നും ഇയാള്‍ വാദിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് വെറും മൂന്ന് വര്‍ഷം മാത്രമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്

ഇനിയും ഒട്ടേറെ

ഇനിയും ഒട്ടേറെ

കൊടു ക്രൂരതയുടെ കഥകള്‍ ചൈനയില്‍ നിന്നും ഇനിയും ഒട്ടേറെ പുറത്ത് വരുന്നുണ്ട്.

ഹിറ്റ് ടു കില്‍

ഹിറ്റ് ടു കില്‍

ഇടിയ്ക്കുക-കൊല്ലുക എന്ന രീതി 1990കള്‍ മുതല്‍ തായ് വാനില്‍ വ്യാപകമായിരുന്നു. ഒരു വ്യക്തിയെ വാഹനം ഇടിച്ചാല്‍ അപകടത്തിന് ഇടയാക്കിയ ഡ്രൈവര്‍ പരിക്കേറ്റയാളെ വീണ്ടും വാഹനമിടച്ച് കൊല്ലും. മരണം ഉറപ്പാക്കിയേ ഈ ഡ്രൈവര്‍മാര്‍ മടങ്ങു

ചൈനയിലും

ചൈനയിലും

ചൈനയിലും ഇത് തന്നെയാണ് സംഭവിയ്ക്കുന്നത്. കാരണം എന്താണെന്ന് അറിയാമോ

പരിക്കേറ്റാല്‍

പരിക്കേറ്റാല്‍

അപകടത്തില്‍ പരിക്കേറ്റയാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയാല്‍ അയാള്‍ക്ക് ജീവിത കാലം മുഴുവന്‍ ചെലവിന് കൊടുക്കേണ്ടത് അപകടത്തിന് ഇടയാക്കിയ ഡ്രൈവറാണ്. ഇത് വലി ഭീമമായ തുകയാണ്. വര്‍ഷങ്ങളോളം ഇങ്ങനെ പരിക്കേറ്റയാള്‍ക്ക് ചെലവിന് നല്‍കേണ്ടി വരും.

നല്‍കാതിരിയ്ക്കാന്‍

നല്‍കാതിരിയ്ക്കാന്‍

അപകടത്തില്‍ മരിച്ചാല്‍ ഒരു തവണ മാത്രം കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയാല്‍ മതി. ജീവിച്ചിരുന്നാല്‍ മാത്രമേ ജീവിത കാലം ചെലവിന് നല്‍കേണ്ട കാര്യമുളളൂ

അതിനാണ് കൊടുക്രൂരത

അതിനാണ് കൊടുക്രൂരത

അതു കൊണ്ടാണ് ചൈനീസ് ഡ്രൈവര്‍മാര്‍ ഈ കൊടും ക്രൂരത കാട്ടുന്നത്

ഇപ്പോഴും

ഇപ്പോഴും

സുരക്ഷ ക്യാമറകള്‍ ഉള്‍പ്പടെ എല്ലാ നഗരവീഥികളിലും ഉണ്ടെങ്കിലും ഇപ്പോഴും ഇത്തരം 'ഹിറ്റ് ടു കില്‍' കേസുകള്‍ക്ക് കുറവില്ല.

English summary
Why drivers in China intentionally kill the pedestrians they hit?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X