ഡോക്-ലാം: ജപ്പാന്‍ ഇന്ത്യയെ പിന്തുണച്ചതിന് കാരണമുണ്ട്, ഒപ്പം നിന്നാല്‍ ജപ്പാന് ഇരട്ട നേട്ടം!!

ദക്ഷിണ ചൈനാ കടലില്‍ എയര്‍ ഡിഫന്‍സ് ഐഡന്‍റിഫിക്കേഷന്‍ സോണ്‍ ആരംഭിക്കാനുള്ള ചൈനീസ് നീക്കമാണ്ജപ്പാനെ പ്രകോപിപ്പിച്ചത്

ടോക്യോ: ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക്- ല തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നില്‍ നിര്‍ണായക ലക്ഷ്യങ്ങള്‍ നേരത്തെ യു​എസും ബ്രിട്ടനും ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ലോകത്തെ സ്വാധീനമുള്ള മൂന്നാമത്തെ രാജ്യമായ ജപ്പാന്‍ ഡോക്-ല വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് ചൂണ്ടിക്കാണിച്ച ജപ്പാന്‍ ബലപ്രയോഗത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മ്മാണം തടഞ്ഞ ഇന്ത്യയുടെ നടപടി ശരിയെന്ന് വാദിച്ച ജപ്പാന്‍ അതിര്‍ത്തി തര്‍ക്കത്തില്‍‌ ഇന്ത്യയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടുന്നതെന്നാണ് ജപ്പാന്‍ ചൂണ്ടിക്കാണിക്കുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഡോക്- ല വിഷയത്തില്‍ ജപ്പാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ യുഎഇയും നേപ്പാളും ഡോക്‌ലാം വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ചൈനയുടെ അയല്‍രാജ്യമായ ജപ്പാന്‍റെ പിന്തുണ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതാണ്.

വെയ്റ്റ് ആന്‍ഡ് വാച്ച്

വെയ്റ്റ് ആന്‍ഡ് വാച്ച്

ഡോക്- ല വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വെയ്റ്റ് ആന്‍ഡ് വാച്ച് എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തില്‍ മൂന്നോളം രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയുടെ നിലപാടിനൊപ്പം നിന്ന യുഎസും യുകെയും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ജപ്പാന്‍റെ നീക്കം അപ്രതീക്ഷിതമല്ല

ജപ്പാന്‍റെ നീക്കം അപ്രതീക്ഷിതമല്ല

നേരത്ത ദക്ഷിണ ചൈന കടല്‍ പ്രശ്നമുണ്ടായപ്പോഴും ദക്ഷിണ ചൈന കടലില്‍ ചൈനയുടെ സാന്നിധ്യം വ്യാപിക്കുന്നതിനെ പ്രതിരോധിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ ജപ്പാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 2014 ലായിരുന്നു സംഭവം. ദക്ഷിണ ചൈനാ കടലില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് പുറമേ സിനിമാ തിയ്യറ്റര്‍ നിര്‍മിച്ചതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഹിമാലയത്തിലെ ചൈനീസ് നീക്കങ്ങളെ എതിര്‍ക്കാനും ജപ്പാന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നു.

ദക്ഷിണ ചൈനാ കടലില്‍

ദക്ഷിണ ചൈനാ കടലില്‍

ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് ചൈനയ്ക്കെതിരായി ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ ജപ്പാനെ പ്രേരിപ്പിച്ചിട്ടുള്ളത്. ദക്ഷിണ ചൈനാ കടലില്‍ എയര്‍ ഡിഫന്‍സ് ഐഡന്‍റിഫിക്കേഷന്‍ സോണ്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ ഉറച്ചുനിന്നതാണ് ജപ്പാനെ പ്രകോപിപ്പിച്ചത്.

ജാപ്പനീസ് ദ്വീപിലും കണ്ണ്

ജാപ്പനീസ് ദ്വീപിലും കണ്ണ്


ചൈനയ്ക്കതിരെ നിന്ന് ജപ്പാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനുള്ള മറ്റൊരു കാരണം
ജപ്പാന്‍റെ സെന്‍കാകു ദ്വീപിന് മേല്‍ ചൈന അവകാശവാദമുന്നയിക്കുന്നതാണ്. കഴിഞ്ഞ മേയ് മാസത്തില്‍ സെന്‍കാകു ദ്വീപില്‍ നാല് ചൈനീസ് യുദ്ധക്കപ്പലുകളും ഡ്രോണ്‍ എയര്‍ ക്രാഫ്റ്റും പ്രവേശിച്ചതിനെ തുടര്‍ന്ന് ജപ്പാന്‍ യുദ്ധവിമാനം പറത്തിയിരുന്നു. ആദ്യമായാണ് സെന്‍കാകുവില്‍ ചൈനീസ് യുദ്ധക്കപ്പല്‍ പ്രവേശിക്കുന്നത്. ചൈന അനാവശ്യമായി സംഘര്‍ഷമുണ്ടാക്കുകയാണെന്നും ഇത് അനുവദിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ജപ്പാന്‍ വ്യക്തമാക്കിയിരുന്നു. ഡോക്-ലയില്‍ ചൈനയ്ക്ക് അനുകൂല നീക്കമുണ്ടായാല്‍ ദക്ഷിണ ചൈനാ കടലിലെ സെന്‍കാകുവില്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നും ജപ്പാന്‍ കണക്കുകൂട്ടുന്നു.

പസഫികില്‍ ചൈനീസ് സ്വാധീനം

പസഫികില്‍ ചൈനീസ് സ്വാധീനം

പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ജപ്പാന്‍റെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് വിലങ്ങുതടിയാവുമെന്നും ക്ഷണികമാവുമെന്നും ജപ്പാന്‍ നിരീക്ഷിക്കുന്നു. ചൈന ഇന്ത്യോനേഷ്യ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ മലാക വഴിയുള്ള ജപ്പാന്‍റെ വ്യാപാര ബന്ധങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഉണ്ടാവുക. ഈ സാഹചര്യത്തില്‍ സുപ്രധാന നാവിക സേനാ ശേഷിയുള്ള ഇന്ത്യയുമായുള്ള കൂട്ടുകെട്ട് ജപ്പാന് ഗുണം ചെയ്യുന്നതിനൊപ്പം ചൈനയ്ക്ക് തിരിച്ചടി നല്‍കുന്നതുമാണെന്നും ജപ്പാന്‍ കണക്കുകൂട്ടുന്നു

എല്ലാം വ്യക്തം

എല്ലാം വ്യക്തം

ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെന്‍ജി ഹിരാമാറ്റ്‌സുവും മുതിര്‍ന്ന നയതന്ത്രജ്ഞരുമാണ് ഡോക്‌ല വിഷയത്തില്‍ ജപ്പാന്റെ നിലപാട് അറിയിച്ചത്. ഭൂട്ടാനിലെ ജപ്പാന്റെ അംബാസഡര്‍ ചുമതലയും കെന്‍ജി ഹിരാമാറ്റ്‌സുവിനാണ്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബേയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹിരാമാറ്റ്‌സു അറിയിച്ചു. ചൈനയുമായി സംഘര്‍ഷം തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായി ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കിയ ജപ്പാന്‍ ഇന്ത്യയുടെ നിലപാടുകളെ ശരിവെയ്ക്കുന്ന പ്രതികരണമാണ് നടത്തിയിട്ടുള്ളത്.

ചൈനയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

ചൈനയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്‌ല തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഭൂട്ടാന്‍ ചൈനയെ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കി. ഭൂട്ടാന്‍ സര്‍ക്കാരിലെ ഒദ്യോഗിക വൃത്തങ്ങള്‍ തങ്ങളെ ഈ വിവരം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് ചൈനയ്ക്ക് തിരിച്ചടിയായിരുന്നു.

യുഎഇ ഇന്ത്യയ്ക്കൊപ്പമോ??

യുഎഇ ഇന്ത്യയ്ക്കൊപ്പമോ??

ഡോക്ലാം പ്രശ്നത്തെ തങ്ങളും ശ്രദ്ധയോടു കൂടി വീക്ഷിക്കുകയാണെന്നും രണ്ടു വലിയ ശക്തികളും പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ തന്നെ ഒരു പോംവഴി കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നമുണ്ടായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്നും ഗാര്‍ഗാഷ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗാര്‍ഗാഷ് നിലപാട് വ്യക്തമാക്കിയത്.

പക്ഷം പിടിക്കാനില്ലെന്ന് നേപ്പാള്‍

പക്ഷം പിടിക്കാനില്ലെന്ന് നേപ്പാള്‍

നേപ്പാള്‍ പറഞ്ഞത് ഡോക് ലാം വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന നിലപാടിലാണ് നേപ്പാള്‍. തങ്ങളെ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടു. യുഎഇയെ പോലെ തന്നെ നേപ്പാളും ആഗ്രഹിക്കുന്നത് ഇരുവരും തമ്മിലുള്ള സമാധാനപരമായ ചര്‍ച്ചയാണ്. അന്‍വര്‍ ഗര്‍ഗാഷിനെ പോലെ തന്നെ സമാധാനപരമായി വിഷയത്തെ സമീപിക്കണമെന്നും ചര്‍ച്ച നടത്തണമെന്നുമാണ് കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+