കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ റംസാന്‍ നിരോധനം പാകിസ്താന്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്?

  • By Sandra
Google Oneindia Malayalam News

ബെയ്ജിംഗ്: ബെയ്ജിംഗിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് റംസാന്‍ വ്രതമെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ചൈനയുടെ നടപടിയില്‍ പാകിസ്താന്റെ നിശബ്ദത ചോദ്യം ചെയ്ത് ഉഗ്വിര്‍ നേതാവ് ഡോല്‍ക്കുന്‍ ഇസ. ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങിലാണ് റംസാന്‍ വൃതമെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

ലോകമുസ്ലിംകളുടെ ആത്മമിത്രമെന്നറിയപ്പെടുന്ന പാകിസ്താന്‍ ചൈനയിലെ മുസ്ലിംകള്‍ക്ക് റംസാന്‍ വ്രതാനുഷ്ഠാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ശബ്ദമുയര്‍ത്താത്താണ് ഡോല്‍ക്കുന്‍ ഇസയെ പ്രകോപിപ്പിച്ചിട്ടുള്ളത്. സിന്‍ജിയാങ്ങിലെ മുസ്ലിംകള്‍ക്ക് റംസാനുമായി ബന്ധപ്പെട്ട എല്ലാ അനുഷ്ഠാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് ചൈന ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ലോകത്തെ മുസ്ലിം തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ക്ക് സംസാരിക്കുന്നതില്‍ നിന്ന് പാകിസ്താനെ ആരും വിലക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ഇസ പാകിസ്താന്‍ അവലംബിക്കുന്ന മൗനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

china-ramadan

ചൈനയിലെ കര്‍ശന നിയമത്തിന് കീഴില്‍ 18 വയസ്സിന് താഴെയുള്ളവരെ സിന്‍ജിയാങ് മുസ്ലിംകള്‍ക്ക് മതസ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും ഇസ പറയുന്നു. മുസ്ലിംകളെ നിരീക്ഷിക്കുന്നതിനായി മുസ്ലിം പള്ളികള്‍ക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടാണ് മുസ്ലിംകള്‍ റംസാന്‍ വ്രതം അനുഷ്ടിക്കുന്നില്ലെന്ന് ചൈന ഉറപ്പുവരുത്തുന്നത്. പള്ളിയില്‍ മതപ്രഭാഷണം നടത്തുന്നതിന് ഇമാമിന് പോലും പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. വ്രതമനുഷ്ഠിക്കാത്ത മുസ്ലിംകളെ അഭിനന്ദിക്കുന്നതടക്കമുള്ള മുസ്ലിം വിരുദ്ധതയാണ് ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത്.

Read also: ഇങ്ങനെയുള്ളവര്‍ നോമ്പെടുത്തിട്ട് എന്ത് കാര്യം? സൗദിയില്‍ നടന്നത്....

ഇസ്ലാമിക വിശ്വാസങ്ങളെ തകര്‍ക്കുന്നതിനായി മുസ്ലിംകള്‍ നടത്തുന്ന കടകളില്‍ മദ്യവും സിഗരറ്റും നിര്‍ബന്ധമാക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റംസാന്‍ കാലത്ത് തുറന്നു പ്രവര്‍ത്തിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉഗ്വിര്‍ മുസ്ലിംകളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.

English summary
Uyghur leader Dolkun Issa questioned Why Pakisthan keep silence on Ramadan ban in china.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X