കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയുള്ളവര്‍ നോമ്പെടുത്തിട്ട് എന്ത് കാര്യം? സൗദിയില്‍ നടന്നത്....

  • By ജാനകി
Google Oneindia Malayalam News

റിയാദ്: റംസാന്‍കാലം ഏറെ പുണ്യമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. നോമ്പെടുക്കുന്നവര്‍ പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കും. മാത്രമല്ല സമൂഹത്തില്‍ കഷ്ടത അനുഭവിയ്ക്കുന്നവരെ സഹായിക്കാനും ചിലര്‍ സമയം കണ്ടെത്തും. എന്നാല്‍ മതനിയമങ്ങള്‍ ഏറെ കര്‍ശനമായി പരിപാലിയ്ക്കപ്പെടുന്ന സൗദിയില്‍ പോലും നോമ്പ് കാലത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല.

ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിയ്ക്കുന്ന രാജ്യത്ത് ഏറെ പരിപാവനമായി കാണപ്പെടുന്ന നോമ്പ് കാലത്ത് ആളുകള്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തം. സൗദിയില്‍ രണ്ട്‌ സഹോദരന്‍മാര്‍ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ഒരാളുടെ മരണത്തിലണ്.

murderer-01

അക്ഷരമറിയാത്ത ഉമ്മൂമ്മ ആത്മഹത്യക്കുറിപ്പെഴുതി; ചെറുമകനും ഭാര്യയും അറസ്റ്റില്‍അക്ഷരമറിയാത്ത ഉമ്മൂമ്മ ആത്മഹത്യക്കുറിപ്പെഴുതി; ചെറുമകനും ഭാര്യയും അറസ്റ്റില്‍

ജുബൈലിലാണ് സംഭവം നടക്കുന്നത്. സഹോദരന്‍മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും വീടിനുള്ളില്‍ വച്ച് തന്നെ ഒരാള്‍ മറ്റൊരാളെ വെട്ടിയും കുത്തിയും വടികൊണ്ട് തല്ലി അവശനാക്കിയും കൊല്ലുകയായിരുന്നു. മരിച്ചത് 60കാരനാണ്. ഇയാളുടെ സഹോദരനെ കൊലക്കുറ്റത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലീസിനെ വിളിച്ച് വരുത്തിയത്. കൊലപാതകത്തിലേയ്ക്ക് നയിച്ച സാഹചര്യം അറിയുന്നതിന് വേണ്ടി പിടിയിലായ ആളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

English summary
Man kills brother during fight in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X