തമ്മിലടിച്ചത് സൗദിയും ഖത്തറും; നേട്ടം കൊയ്തത് ഇന്ത്യ, ഇന്ത്യയിലേക്കെത്തുക കോടികള്‍!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരേ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം ചുമത്തിയിട്ട് ആറ് മാസത്തോട് അടുക്കുന്നു. ഇക്കാലയവളില്‍ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ പലതും ചെയ്തു. ആവശ്യത്തിലധികം പണമുള്ള ഖത്തറില്‍ നിന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഇന്ത്യയാണെന്ന് പറയാം. ഇന്ത്യ മാത്രമല്ല, മറ്റു ഏഷ്യന്‍ രാജ്യങ്ങളും ലാഭം കൊയ്തു.

സാമ്പത്തികമായും തൊഴില്‍പരമായും ഇന്ത്യക്കാര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഇന്ത്യയുടെ വിദേശത്തെ പല നീക്കങ്ങളുമായും ഖത്തര്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന മേഖലയില്‍ ഖത്തര്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്നു. തൊഴിലാളികള്‍ക്ക് അനുകൂലമായ പല നടപടികളും ഖത്തര്‍ സ്വീകരിച്ചത് ഇന്ത്യക്കാര്‍ക്കും മറ്റു വിദേശികള്‍ക്കും ഒരുപോലെ ഗുണം ചെയ്തിട്ടുണ്ട്. എന്താണ് ഇന്ത്യക്ക് അഞ്ചര മാസത്തിനിടെ ഉണ്ടായ നേട്ടങ്ങള്‍...

സൗദിയില്‍ അപൂര്‍വ സംഗമം; ശ്രദ്ധാകേന്ദ്രമായി പാകിസ്താന്‍കാരന്‍!! കടുത്ത തീരുമാനങ്ങള്‍ക്ക് സാധ്യത

പ്രവാസി ഇന്ത്യക്കാര്‍ക്ക്

പ്രവാസി ഇന്ത്യക്കാര്‍ക്ക്

ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന തരത്തില്‍ വിസാ ചട്ടത്തില്‍ മാറ്റം വരുത്തി എന്നതാണ് ഇന്ത്യയ്ക്കുണ്ടായ പ്രധാന നേട്ടം. സ്‌പോണ്‍സര്‍ഷിപ്പിലുണ്ടായ വിവാദമായ പല ചട്ടങ്ങളും പരിഷ്‌കരിച്ചു. സ്‌പോണ്‍സറുടെ അനുമതിയില്ലെങ്കില്‍ ജോലി മാറാന്‍ സാധ്യമല്ലെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് ഇന്ത്യക്കാര്‍ക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഒരു പോലെ നേട്ടമായി.

കുറഞ്ഞ കൂലിയും സുരക്ഷയും

കുറഞ്ഞ കൂലിയും സുരക്ഷയും

ഖത്തറില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കെല്ലാം ഗുണകരമാണ് പുതിയ തൊഴില്‍വിസാ ചട്ടങ്ങള്‍. മാത്രമല്ല, തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി സമ്പ്രദായം ഏര്‍പ്പെടുത്തിയതും തൊഴില്‍ സുരക്ഷ ശക്തമാക്കുമെന്ന പ്രഖ്യാപനവും ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ്. കുറഞ്ഞ കൂലി വളരെ കുറവാണെന്ന ആരോപണമുണ്ടെങ്കിലും അത്തരമൊരു തീരുമാനം എടുത്തു എന്നത് പ്രധാനമാണെന്ന് മേഖലയിലെ നിരീക്ഷകര്‍ പറയുന്നു.

മുഖം രക്ഷിക്കല്‍ നീക്കമോ?

മുഖം രക്ഷിക്കല്‍ നീക്കമോ?

ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്നാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് ശേഷം ആരോപണങ്ങളില്‍ നിന്നു മുഖം രക്ഷിക്കല്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നു. തുടര്‍ന്നാണ് ഏറെകാലമായി മനുഷ്യാവകാശ സംഘടനകളും മറ്റും ആവശ്യപ്പെടുന്ന പല പരിഷ്‌കാരങ്ങളും ഖത്തര്‍ ഭരണകൂടം വേഗത്തില്‍ നടപ്പാക്കിയത്.

വിസാ രഹിത സന്ദര്‍ശനം

വിസാ രഹിത സന്ദര്‍ശനം

ഇത്തരം പരിഷ്‌കാരങ്ങള്‍ ഖത്തറിനെ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധേയവും ആകര്‍ഷകവുമാക്കി. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം വരുന്നതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഖത്തറിലുണ്ട്. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറോളം രാജ്യങ്ങള്‍ക്ക് ഖത്തര്‍ വിസാ രഹിത സന്ദര്‍ശനത്തിന് അനുമതി നല്‍കിയതും മികച്ച നടപടിയായിരുന്നു. ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.

ഇന്ത്യയില്‍ നിക്ഷേപിക്കും

ഇന്ത്യയില്‍ നിക്ഷേപിക്കും

വ്യോമ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ വിമാനയാത്രയ്ക്കും ഇറക്കുമതിക്കും മറ്റു വഴികള്‍ തേടി. ഇതോടെയാണ് തുര്‍ക്കിയും ഇറാനും ഖത്തറിന്റെ സഹായത്തിനെത്തിയത്. സാമ്പത്തികമായി തുര്‍ക്കിയാണ് നല്ല നേട്ടമുണ്ടാക്കുന്നതെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ തീരുമാനിച്ചത് ആശ്വാസമാണ്.

4000 പശുക്കള്‍

4000 പശുക്കള്‍

ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന് പ്രധാന വെല്ലുവിളി ഭക്ഷ്യ മേഖലയായിരുന്നു. ഈ രംഗത്താണ് തുര്‍ക്കിയും ഇറാനും ഒരുമിച്ച് സഹായിച്ചത്. ഖത്തറില്‍ പ്രധാനമായും ചെലവുള്ള ഒരു കാര്യമാണ് പാലും പാലുല്‍പ്പന്നങ്ങളും. ഇതിന് പരിഹാരം കാണാന്‍ വേണ്ടി 4000 പശുക്കളെ ബുഡാപെസ്റ്റില്‍ നിന്ന് ഇറക്കുകയായിരുന്നു ഖത്തര്‍.

ഖത്തര്‍ എയര്‍വേയ്‌സിന്റെ നോട്ടം

ഖത്തര്‍ എയര്‍വേയ്‌സിന്റെ നോട്ടം

എന്നാല്‍ ഇറക്കിയ പശുക്കള്‍ ഖത്തറിന് ആവശ്യത്തിന് മതിയാകുമായിരുന്നില്ല. തുടര്‍ന്ന് അവര്‍ സമീപിച്ചത് ഏഷ്യന്‍ ഉല്‍പ്പാദകരയാണ്. മാത്രമല്ല, ഗള്‍ഫിലെ രണ്ടാമത്തെ മികച്ച വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന് ഉപരോധം മൂലം നഷ്ടമായത് 20ഓളം പ്രധാന യാത്രാ കേന്ദ്രങ്ങളാണ്. ഇതിന് ബദലായി ഖത്തര്‍ എയര്‍വേയ്‌സ് നോട്ടമിടുന്നത് ഏഷ്യയും യൂറോപ്പുമാണ്.

ഇന്ത്യയില്‍ വിമാന സര്‍വീസ്

ഇന്ത്യയില്‍ വിമാന സര്‍വീസ്

ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പക്ഷേ, ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയില്‍ പുതിയ ആഭ്യന്തര വിമാന സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന് താല്‍പ്പര്യമുണ്ട്.

വിമാന യാത്ര ചെലവ് കുറയും

വിമാന യാത്ര ചെലവ് കുറയും

കൂടാതെ ഓസ്‌ട്രേലിയ വഴി യൂറോപ്പിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന് പദ്ധതിയുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്താനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. ഇന്ത്യയിലും സമാനമായ പദ്ധതി തന്നെയാണ് അവര്‍ നടപ്പാക്കുക. ഫലത്തില്‍ ഇവരുടെ വരവുണ്ടായാല്‍ വിമാന യാത്ര ചെലവ് കുറയാനാണ് സാധ്യത.

ഇറാനിലെ ചാബഹാര്‍ തുറമുഖം

ഇറാനിലെ ചാബഹാര്‍ തുറമുഖം

നേരത്തെ യുഎഇയിലെ തുറമുഖത്ത് ചരക്കുകള്‍ എത്തിച്ച ശേഷം ഖത്തറിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ ഖത്തര്‍ ആശ്രയിക്കുന്നത് ഒമാനിലെ തുറമുഖത്തെയാണ്. മാത്രമല്ല, ഇറാനിലെ ചാബഹാര്‍ തുറമുഖം ഉപയോഗപ്പെടുത്താനും ഖത്തര്‍ ആലോചിക്കുന്നു. ഇന്ത്യയുടെ സഹായത്തോടെയാണ് ഇറാനില്‍ ഈ തുറമുഖം വികസിപ്പിച്ചത്. ഖത്തര്‍ ഇവിടേക്ക് എത്തുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്.

സൗദി നോക്കുന്നത് ഗ്വാദര്‍

സൗദി നോക്കുന്നത് ഗ്വാദര്‍

പാകിസ്താനില്‍ ചൈനയുടെ പിന്തുണയോടെ നിര്‍മിച്ച ഗ്വാദര്‍ തുറമുഖമുണ്ട്. ഇവിടെക്ക് സൗദിക്ക് നോട്ടമുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ ഇന്ത്യന്‍ സഹകരണത്തില്‍ നിര്‍മിച്ച ചാബഹാറിലേക്ക് വരുന്നത്. ഇന്ത്യക്ക് വന്‍തോതില്‍ വരുമാനം കിട്ടാന്‍ സാധ്യതയുള്ളതാണ് ഖത്തറിന് വരവ്.

ബന്ധങ്ങള്‍ ശക്തിപ്പെടുന്നു

ബന്ധങ്ങള്‍ ശക്തിപ്പെടുന്നു

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഖത്തറിലെ ഓരോ മാറ്റവും ഗുണം ചെയ്യുക എന്നാണ് വിലയിരുത്തല്‍. ഈ രാജ്യങ്ങളിലുള്ളവരാണ് ഖത്തറില്‍ കൂടുതല്‍. മാത്രമല്ല, ഈ രാജ്യങ്ങളുമായും കൂടുതല്‍ വ്യാപാര ബന്ധമുണ്ടാക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
WHY QATAR BOYCOTT COULD BE A BOON FOR ASIAN COUNTRIES Especially India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്