കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ സൈന്യം കരുത്താര്‍ജ്ജിക്കുന്നു; ഗള്‍ഫിലെ നമ്പര്‍ വണ്‍ ആകും, പുതിയ നീക്കങ്ങള്‍ ഇങ്ങനെ

ഇത്രയധികം യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. കേരളത്തിന്റെ വലിപ്പം പോലുമില്ലാത്ത രാജ്യം. എന്നാല്‍ ഉപരോധവുമായി നില്‍ക്കുന്ന സൗദി അറേബ്യയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പര്യപ്തമായ ശേഷി ഖത്തറിന് ഉണ്ടുതാനും. സൈനികമായി ഖത്തര്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍.

വ്യോമസേനയെ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍ ചെയ്യുന്നത്. രാഷ്ട്രീയ, സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ ഇക്കാര്യം ആശങ്കയോടെ നോക്കിക്കാണുന്നുമുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഖത്തര്‍ സൈന്യത്തിന് സംഭവിക്കുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെ....

അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

സപ്തംബര്‍ മാസത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഖത്തര്‍ സൈന്യം തുടക്കമിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. അമേരിക്കയില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടനുമായുള്ള കരാര്‍.

വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

ബ്രിട്ടനില്‍ നിന്ന് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ആണ് ഖത്തര്‍ വാങ്ങുന്നത്. അമേരിക്കയില്‍ നിന്ന് ബോയിങ് എഫ്-15 വിഭാഗത്തില്‍പ്പെട്ട ഈഗിള്‍സ് യുദ്ധവിമാനങ്ങളും. അമേരിക്കയുമായുള്ള കരാര് 1200 കോടി ഡോളറിന്റേതാണ്.

കഴിഞ്ഞില്ല, മിസൈലുകളും

കഴിഞ്ഞില്ല, മിസൈലുകളും

അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.

പരിശീലനവും നല്‍കുന്നു

പരിശീലനവും നല്‍കുന്നു

വ്യോമസേനാംഗങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള പരിശീലനം നല്‍കാന്‍ ഫ്രാന്‍സിനോട് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഗള്‍ഫ് സാഹചര്യത്തില്‍ ഖത്തര്‍ സൈന്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആശങ്കയോടെയാണ് സൗദിയും യുഎഇയും ബഹ്‌റൈനും കാണുന്നത്.

താവളങ്ങളും ആക്രമണങ്ങളും

താവളങ്ങളും ആക്രമണങ്ങളും

അമേരിക്കന്‍ വ്യോമ സേനയുടെ ആസ്ഥാനം ഖത്തറിലുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ആസ്ഥാനവും ഖത്തറിലാണ്. അതിന് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ ആസ്ഥാനമുണ്ട്. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ആക്രമണം നടത്തിയിരുന്നത് ഖത്തറില്‍ നിന്ന് ഉയരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളായിരുന്നു.

12ല്‍ നിന്ന് 84ലേക്ക് ഒരു ചാട്ടം

12ല്‍ നിന്ന് 84ലേക്ക് ഒരു ചാട്ടം

2005 വരെ ഖത്തറിന് കൈവശം 12 ദസ്സോള്‍ട്ട് മിറാജ് യുദ്ധവിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. വിവിധ ഇനത്തില്‍പ്പെട്ട 84 യുദ്ധവിമാനങ്ങളാണ് ഈ കൊച്ചുരാജ്യത്തിന്റെ കൈവശമുള്ളത്.

ലോകയുദ്ധങ്ങള്‍ സാക്ഷി

ലോകയുദ്ധങ്ങള്‍ സാക്ഷി

ഇത്രയധികം യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സമാനമായ രീതിയില്‍ ചില രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നുവെന്നാണ് ഏവിയേഷന്‍ വീക്‌സിന്റെ ടോണി ഓസ്‌ബോണ്‍ നിരീക്ഷിക്കുന്നത്.

English summary
Why Qatar Building Massive Air Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X