
സൗദിയുടെ അവസ്ഥ കഷ്ടംതന്നെ!! ചെകുത്താനും കടലിനുമിടയില്‍... ഗള്‍ഫില്‍ പുതിയ തന്ത്രം ഒരുങ്ങുന്നു
റിയാദ്: ആഗോള രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അമേരിക്കക്കൊപ്പം നിലകൊണ്ടിരുന്ന സൗദിയും ഗള്‍ഫ് രാജ്യങ്ങളും നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിരന്തരമായ ആവശ്യം സൗദി അറേബ്യ തള്ളിയത് ഇതിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍. റഷ്യയെ ഒതുക്കാനുള്ള അമേരിക്കയുടെ നീക്കത്തിനൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ് സൗദിയും യുഎഇയും കുവൈത്തും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
ഇതാകട്ടെ ജോ ബൈഡനെ ചില കടുത്ത നടപടിയിലേക്ക് നയിച്ചേക്കും. എന്നാല്‍ പൊന്ന് വിളയുന്ന ഗള്‍ഫിനെ പൂര്‍ണമായും അകറ്റിയുള്ള നീക്കങ്ങള്‍ക്ക് അമേരിക്ക മുതിരാനും ഇടയില്ല. അമേരിക്ക ആവശ്യപ്പെട്ട പോലെ റഷ്യയെ പൂര്‍ണമായും തള്ളാന്‍ എന്തുകൊണ്ടാണ് സൗദി തയ്യാറാകാത്തത്? ....

ഒരു പക്ഷവും പിടിക്കാതിരിക്കുക എന്നതാണ് സൗദിയുടെ പുതിയ നയം. എന്നാല്‍ അമേരിക്ക നിരന്തരം പുതിയ ആവശ്യങ്ങള്‍ മുന്നില്‍ വെക്കുന്നു. ഇത് ഗൗനിക്കാതെ വരുമ്പോള്‍ സൗദി റഷ്യയുടെ ഭാഗമാണ് എന്ന പ്രചാരണത്തിന് ഇടയാക്കും. സത്യത്തില്‍ സൗദി റഷ്യന്‍ ചേരിയിലേക്ക് മാറിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാന്‍ ചില പ്രകടമായ തെളിവുകള്‍ മുന്നിലുണ്ട്.

അമേരിക്കയും റഷ്യയും ആഗോള ഊര്‍ജ രംഗത്ത് പ്രധാന ശക്തിയാണെന്നത് മാത്രമല്ല കാര്യം. പശ്ചിമേഷ്യയിലെ നീറുന്ന പല പ്രശ്‌നങ്ങളിലും ഇവരും കണ്ണികളാണ്. സിറിയ മുതല്‍ ലിബിയ വരെയുള്ള സംഘര്‍ഷ വിഷയങ്ങളിലും റഷ്യയ്ക്കും അമേരിക്കക്കും പങ്കുണ്ട്. സിറിയയില്‍ അമേരിക്ക വിമതരുടെ പക്ഷമാണ്. റഷ്യ ഭരണപക്ഷത്തും. അമേരിക്കയും റഷ്യയും ഇടപെട്ട പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സംഘര്‍ഷകലുഷിതമായി എന്നതാണ് ചരിത്രം.
ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍

അമേരിക്ക സൗദി അറേബ്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സൗദിയെ വിമര്‍ശിക്കുന്നുമുണ്ട്. റഷ്യയുടെ കാര്യം മറിച്ചാണ്. സൗദിയെ ഒരു വിഷയത്തിലും റഷ്യ വിമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം സൗദി ഗൗനിക്കാത്തത്.
27 വയസായില്ലേ... ക്രഷുണ്ടോ എന്ന്; അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്, നടി അപര്‍ണ

യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ വേളയില്‍ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സഖ്യരാജ്യങ്ങളോട് ഉപരോധത്തില്‍ പങ്കാളിയാകാനും ആവശ്യപ്പെട്ടു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും അമേരിക്ക പറയുന്ന പോലെ റഷ്യക്കെതിരെ നടപടിയെടുത്തു. എന്നാല്‍ സൗദിയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളും പക്ഷേ റഷ്യക്കെതിരെ നടപടിക്ക് തയ്യറായില്ലെന്ന് മാത്രമല്ല, സൗഹൃദം കൂടുതല്‍ ദൃഢമാക്കുകയും ചെയ്തു.

റഷ്യയെ ഒറ്റപ്പെടുത്തുന്നത് തിരിച്ചടിയാകും എന്നാണ് സൗദിയുടെ നിലപാട്. റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ എണ്ണ വില കുറച്ച് നല്‍കാന്‍ റഷ്യ തയ്യാറായി. ഈ ഘട്ടത്തില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ആദ്യം വന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. സൗദിയില്‍ ഇഷ്ടംപോലെ എണ്ണയുള്ളപ്പോഴാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. റഷ്യയെ ഉപരോധിക്കുമ്പോള്‍ സൗദി കൂടുതല്‍ എണ്ണ നല്‍കി സഹായിക്കണമെന്ന അമേരിക്കയുടെ ആവശ്യവും സൗദി തള്ളുകയാണ് ചെയ്തത്.

വൈദ്യുതോല്‍പ്പാദനത്തിന് കൂടുതല്‍ എണ്ണ ആവശ്യമാണ് സൗദിക്ക്. ഈ സാഹചര്യത്തിലാണ് വില കുറഞ്ഞ റഷ്യയുടെ എണ്ണ വാങ്ങി വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ സൗദി തീരുമാനിച്ചത്. അതേസമയം, സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ പതിവ് പോലെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങിക്കൂട്ടുകയാണ്.
ഈ വിസ്മയം കാണാതെ പോകരുത്; പൂര്‍ണചന്ദ്രന്റെ അതിമനോഹരമായ ചിത്രങ്ങള്‍

എണ്ണ വില കുറച്ച് സാമ്പത്തിക ഞെരുക്കം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സൗദിയും ഗള്‍ഫ് രാജ്യങ്ങളും തള്ളിയിരിക്കുകയാണ്. അവര്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ വരും മാസങ്ങളില്‍ എണ്ണവില ഉയരും. ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന അമേരിക്കക്ക് കനത്ത തിരിച്ചടിയാണ് സൗദിയുടെയും റഷ്യയുടെയും പുതിയ തീരുമാനം. ഈ വേളയില്‍ തന്നെയാണ് അമേരിക്കയില്‍ നിന്ന് ആയുധങ്ങളും മറ്റും സൗദിയും കുവൈത്തും യുഎഇയും ഇറക്കുമതി ചെയ്യുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. ഇതാണ് നയതന്ത്രത്തിലെ ബാലന്‍സിങ്!!