കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിയ ഉപതിരഞ്ഞെടുപ്പില്‍ വിജയം, ഡെമോക്രാറ്റുകള്‍ക്ക് ഇരുസഭകളിലും ഭൂരിപക്ഷം, പിന്നാലെ ആക്രമണം

Google Oneindia Malayalam News

തിരുവനന്തപുരം: ജോര്‍ജിയ സംസ്ഥാനത്ത് നിന്നും സെനറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡൊണാള്‍ഡ് ട്രംപിനും തിരിച്ചടി. ഉപതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ റഫായേൽ വാർനോക്ക്, ജോൺ ഓസോഫ് എന്നിവർ വിജയിച്ചു. ഇതോടെ യുഎസ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു. വിജയത്തോടെ 100 അംഗ സെനറ്റില്‍ ഇരു പാര്‍ട്ടികള്‍ക്കും 50 സീറ്റുകള്‍ വീതം ലഭിച്ചു. വൈസ് പ്രസിഡന്‍റിനും യുഎഎസ് സെനറ്റില്‍ വോട്ടുണ്ടുണ്ട്. ഇതോടെ സെനറ്റില്‍ ഡമോക്രാറ്റുകള്‍ക്ക് 51 വോട്ടുകള്‍ ലഭിക്കും. ഇന്ത്യന്‍ വംശജയായ കമല ഹാരിസാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഖിക് 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതോടെയാണ് ജോര്‍ജിയയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി.ജോർജിയയിൽനിന്ന്​ സെനറ്റിലേക്ക് എത്തുന്ന​ ആദ്യ കറുത്ത വംശജനാണ്​ വാർനോക്​. അമേരിക്കന്‍ ചരിത്രത്തിലെ പതിനൊന്നാമനും. ശക്തമായ മത്സരത്തില്‍ 50.6 ശതമനാനം വോട്ട് നേടിയായിരുന്നു ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം. റിപ്പബ്ലിക്കൻ എതിരാളി കെല്ലി ലീഫ്​ളർ 49.4 ശതമാനം വോട്ടിലൊതുങ്ങി.

 joe-biden

50.2 ശതമാനം വോട്ട് നേടിയാണ് ജോണ്‍ ഓസോഫ് വിജയിച്ചത്. നേരത്തെ സെനറ്റില്‍ 52 സീറ്റുകളായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായ ജോര്‍ജിയ നേരത്തെ ട്രംപിനെ പിന്തുണച്ചിരുന്നുവെങ്കിലും ഇത്തവണ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും ജോ ബൈഡന് ഒപ്പമായിരുന്നു ജോര്‍ജിയ നിലയുറപ്പിച്ചത്. എന്നാല്‍ ഫലം പുറത്ത് വന്നതിന് അട്ടിമറി ആരോപണങ്ങളുമായി ട്രംപ് അനുയായികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

പാര്‍ലമെന്‍റ് മന്ദിരമായ കാപ്പിറ്റോളില്‍ അരങ്ങേറിയ ആക്രമസംഭവങ്ങളുടെ പേരില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന് എതിരായി വിമര്‍ശനം ഉയര്‍ന്നു. സംഭവത്തെ അപലപിച്ചുകൊണ്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍, മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടേയുള്ള പല ലോക നേതാക്കളും രംഗത്ത് എത്തി.

ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നീക്കി ട്വിറ്റര്‍; നടപടിയുമായി ഫേസ്ബുക്കും യൂട്യൂബുംട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നീക്കി ട്വിറ്റര്‍; നടപടിയുമായി ഫേസ്ബുക്കും യൂട്യൂബും

 ലോകം ഞെട്ടി ; അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍ , ഒരു സ്ത്രീ മരിച്ചു ലോകം ഞെട്ടി ; അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍ , ഒരു സ്ത്രീ മരിച്ചു

Recommended Video

cmsvideo
Director talks about Mammootty movie One

English summary
With Georgia winning the by-election, the Democrats have a majority in both houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X