Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകൾ കുറവ്, ആയുധം കുറവ്, സഹായം കുറവ്, പണവും കുറവ്... എന്നിട്ടും താലിബാൻ; അമേരിക്കൻ പരാജയം

കാബൂൾ: നീണ്ട 20 വർഷങ്ങളാണ് അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യങ്ങൾ അഫ്ഗാനിസ്ഥാനിൽ തമ്പടിച്ച് താലിബാനെതിരെ പോരാടിയത്. സ്വയം പോരാടിയെന്ന് മാത്രമല്ല, അഫ്ഗാനിസ്ഥാൻ സൈന്യത്തെ ഏത് യുദ്ധത്തിനും പ്രാപ്തമാക്കും വിധം പരിശീലനം നൽകുകയും ചെയ്തു. ശതകോടികൾ അഫ്ഗാനിസ്ഥാനിലേക്ക് ഒഴുക്കി.

എന്നാൽ ഒറ്റ ദിവസം കൊണ്ട് അതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. ഇവിടെ പിഴച്ചത് ആർക്കെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. അമേരിക്കയുടെ പിന്തുണയുള്ള അഫ്ഗാനിസ്ഥാൻ സൈന്യവുമായി താരതമ്യം ചെയ്താൽ ആളും അർത്ഥവും കുറവായിരുന്നു താലിബാന്. എന്നിട്ടും മൂന്നര മാസം കൊണ്ട് അവർ ഒരു മഹാരാജ്യം തന്നെ കീഴടക്കി. അത് എങ്ങനെ സാധിച്ചു?

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

അഫ്ഗാനിസ്ഥാന്റെ ദേശീയ സൈന്യം വളരെ വലുത് തന്നെ ആയിരുന്നു. ഒരു ലക്ഷത്തി എൺപതിനായിരത്തോളം സൈനികരുണ്ടായിരുന്നു അഫ്ഗാൻ ആർമിയിൽ. അഫ്ഗാനിസ്ഥാനിസ്ഥാൻ നാഷണൽ സെക്യൂരിറ്റി ഫോഴ്‌സിൽ മൂന്ന് ലക്ഷത്തിൽ പരം പേരാണ് മൊത്തത്തിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാൻ പോലെ ഒരു രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഈ സൈന്യം പ്രാപ്തമായിരുന്നില്ലേ എന്ന ചോദ്യമാണുയരുന്നത്. കഴിഞ്ഞ 20 വർഷവും അഫ്ഗാൻ സൈന്യത്തിന് എല്ലാ സഹായങ്ങളുമായി അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും അവർക്ക് താലിബാനെ തുരത്താൻ ആയില്ല. ഒടുവിൽ താലിബാൻ ബാക്കി എല്ലാവരേയും തുരത്തുന്ന നിലയിലെത്തുകയും ചെയ്തു.

2

എന്നാൽ താലിബാന്റെ സ്ഥിതി നോക്കാം. എൺപത്തി അയ്യായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ മാത്രമാണ് താലിബാൻ ഭീകരരുടെ എണ്ണം. ഇവരെ വച്ചാണ് നെറും മൂന്നര മാസത്തിനുള്ളിൽ അവർ അഫ്ഗാനിസ്ഥാൻ എന്ന രാജ്യം ഏതാണ്ട് പൂർണമായും സൈനികമായി കീഴ്‌പ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നു എന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ആയിരുന്നു താലിബാൻ വീണ്ടും ഉയിർത്തെഴുന്നേറ്റതും യുദ്ധം തുടങ്ങിയതും. അമേരിക്കൻ സൈന്യം പൂർണമായും പിൻവാങ്ങുന്നതിന് മുമ്പ് തന്നെ അവർ അഫ്ഗാനിസ്ഥാൻ കീഴ്‌പ്പെടുത്തുകയും ചെയ്തു.

3

അമേരിക്കയുടെ പ്രതീക്ഷകളേയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുകളേയും എല്ലാം അടിമുടി തകർത്തുകൊണ്ടായിരുന്നു താലിബാന്റെ മുന്നേറ്റം. താലിബാൻ സേനയ്ക്ക് കാബൂളിലെത്താൻ ചുരുങ്ങിയത് ഒരു മാസവും അഫ്ഗാനിസ്ഥാൻ കീഴ്‌പ്പെടുത്താൻ മൂന്ന് മാസവും വേണ്ടിവരുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഇപ്പോഴിതാ കാബൂളിൽ താലിബാന്റെ കൊടി പാറുന്നു, അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ കീഴിൽ ആവുകയും ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ട് ഒളിച്ചോടി പോയിരിക്കുന്നു.

4

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ സൈന്യത്തിൽ അമേരിക്ക നിക്ഷേപിച്ചത് 83 ബില്യൺ ഡോളറോളം ആയിരുന്നു എന്നാണ് ഫോറിൻ പോളിസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്ഥാന് തങ്ങൾ എല്ലാം നൽകിയിട്ടുണ്ട് എന്നും അവർക്ക് സ്വയം പൊരുതാനുള്ള നിലയിലേക്ക് പരിശീലനം നൽകിയിട്ടുണ്ട് എന്നൊക്കെ ആയിരുന്നു സൈന്യത്തെ പിൻവലിക്കുമ്പോൾ അമേരിക്കയുടെ വാദം. 83 ബില്യൺ ഡോളർ ചെലവിട്ട് അമേരിക്ക സജ്ജമാക്കിയ അഫ്ഗാനിസ്ഥാൻ സേനയും അതിന്റെ നാലിലൊന്ന് മാത്രം ഇക്കാലയളവിൽ ചെലവഴിച്ച താലിബാൻ സേനയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എങ്ങനെ താലിബാൻ വിജയിച്ചു?

5

അമേരിക്ക പണം നൽകിയതുകൊണ്ട് മാത്രം അഫ്ഗാനിസ്ഥാൻ സേന സുസജ്ജമാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. അഫ്ഗാനിസ്ഥാന്റെ പിടിപ്പുകേടും അഴിമതിയും ഒക്കെയാണ് ഇപ്പോഴത്തെ ഈ വലിയ പരാജയത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിലെ പോലീസുകാർക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ലായിരുന്നത്രെ. ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു സൈന്യത്തിലെ സ്ഥിതി എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പിന്നെങ്ങനെ അഫ്ഗാൻ സൈന്യം താലിബാനെതിരെ പോരാടും. ചില ഘട്ടങ്ങളിൽ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളോ ഭക്ഷണമോ വെള്ളമോ പോലും ലഭ്യമായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

6

അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ സേനയിലെ അംഗങ്ങളുടെ എണ്ണം യഥാർത്ഥമല്ലെന്നതാണ് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം. പെരുപ്പിച്ചുകാണിച്ച എണ്ണമാണ് അത്. ഇതിന് പിന്നിൽ അഴിമതിയുടെ വലിയ കഥകളാണ് ഉള്ളത്. നിലവിലില്ലാത്ത സൈനിക സംഘങ്ങളുടെ പേരിൽ പോലും വലിയ തുക ശമ്പള ഇനത്തിൽ ചില മുതിർന്ന ഉദ്യോഗസ്ഥർ തട്ടിയെടുത്തുകൊണ്ടിരിക്കുകയായിരുന്നത്രെ. എന്തുകൊണ്ട് അഫ്ഗാനിസ്ഥാൻ സൈന്യം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നു എന്നതിന്റെ തെളിവായി ഇത് തന്നെ മതി. ഇങ്ങനെ ഒരു അഴിമതി അമേരിക്കയുടെ കണ്ണിൽ പെടാതിരുന്നതാണോ അതോ, അവർ കണ്ടില്ലെന്ന് നടിച്ചതാണോ എന്നത് കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

7

താലിബാനെ സംബന്ധിച്ച് അവരുടെ 'കോർ ഫൈറ്റേഴ്‌സ്' എന്ന് പറയുന്നത് അറുപതിനായിരത്തോളം പേർ മാത്രമേ ഉണ്ടാകൂ എന്നാണ് അമേരിക്ക തന്നെ വിലയിരുത്തുന്നത്. എന്നാൽ ഇവർക്കൊപ്പം കൂടിയവരും ഇവരെ സഹായിക്കുന്നവരും എല്ലാം ചേർന്നാൽ അത് രണ്ട് ലക്ഷത്തോളം വരെ വന്നേക്കുമെന്നും ആണ് വിലയിരുത്തപ്പെടുന്നത്. പലയിടത്തും അഫ്ഗാനിസ്ഥാൻ സൈനികൾ തന്നെ താലിബാനിൽ ചേരുന്ന കാഴ്ചയും ഈ മൂന്നര മാസത്തിനിടെ ലോകം കണ്ടിരുന്നു.

8

അമേരിക്ക വച്ച ഒരു കെണിയാണോ ഇപ്പോഴത്തേത് എന്ന് സംശയിക്കാനുള്ള സാഹചര്യങ്ങളും തള്ളിക്കളയാൻ ആവില്ല. 2020 ൽ ആയിരുന്നു അമേരിക്കയും താലിബാനും തമ്മിൽ ദോഹ ഉടമ്പടിയിൽ ഏർപ്പെട്ടത്. ഇത് പ്രകാരം 2020 സെപ്തംബറിൽ അയ്യായിരത്തോളം താലിബാൻ ഭീകരരെ ആണ് അഫ്ഗാനിസ്ഥാൻ സർക്കാരിന് സ്വതന്ത്രരാക്കേണ്ടി വന്നത്. അതിൽ നനൂറോളം പേർ യുദ്ധ വിദഗ്ധർ ആയിരുന്നു. ഇവരുടെ തിരിച്ചുവരവാണ് താലിബാനെ ഇത്തരമൊരു യുദ്ധത്തിന് സജ്ജമാക്കിയത് എന്നും വിലയിരുത്തലുകളുണ്ട്.

Recommended Video

cmsvideo
    Afghan filmmaker Sahraa Karimi shares her fears as Taliban enters Kabul
    9

    2021 മെയ് 1 ന് ആയിരുന്നു താലിബാൻ അവരുടെ രണ്ടം വരവിന്റെ പോരാട്ടം തുടങ്ങിയത്. മെയ് മാസത്തിൽ താലിബാൻ കീഴ്‌പ്പെടുത്തിയത് 15 ജില്ലകൾ ആയിരുന്നു. ഈ മാസം അവസാനത്തോടെ ആയിരുന്നു പോർച്ചുഗലും സ്ലൊവേനിയയും സ്വീഡനും സ്‌പെയിനും അവരുടെ സൈന്യങ്ങളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിൻവലിച്ചത്. ജൂൺ മാസത്തിൽ താലിബാൻ 69 ജില്ലകൾ അഫ്ഗാൻ സർക്കാരിൻ നിന്ന് പിടിച്ചെടുത്തു. ജൂലായിൽ 64 ജില്ലകൾ കൂടി താലിബാൻ നിയന്ത്രണത്തിലായി. ഇപ്പോൾ 179 ജില്ലകൾ താലിബാന്റെ അധീനതയിൽ ആണ്, 256 ജില്ലകളിൽ അവർക്ക് നിയന്ത്രണവും ഉണ്ട്. 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 33 എണ്ണവും താലിബാൻ കീഴടക്കിക്കഴിഞ്ഞു. അമേരിക്കയുടെ ശേഷിക്കുന്ന സൈന്യം തിരികെ പോകാൻ ഇനിയും രണ്ടാഴ്ചകൾ കൂടി ബാക്കി നിൽക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+