സൗദി രാജകുമാരന്‍ ഇറാനിലേയ്ക്ക് കടന്നു! രാജ്യം വിട്ടത് അറസ്റ്റിലായ രാജകുമാരന്‍റെ ചെറുമകന്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ലോകം മുഴുവന്‍ സൗദിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഉറ്റുനോക്കുന്നതിനിടെ അറസ്റ്റിലായ രാജകുമാരന്റെ ചെറുമകന്‍ നാടുവിട്ടു. ഫഹദ് രാജാവിന്‍റെ ഇളയ മകന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്‍റെ മരുമകനും ഫഹദ് രാജാവിന്റെ മൂത്തമകന്‍റെ മകനുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ രാജ്യം വിട്ടത്. തുര്‍ക്കി ബിന്‍ രാജകുമാരന്‍ ഇറാനിലേയ്ക്ക് കടന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മധ്യേഷ്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പോരാടുന്ന ഇതോടെ ഇറാനും സൗദിയ്ക്കുമിടയിലുള്ള പ്രശ്നങ്ങളും തര്‍ക്കങ്ങളും വഷളാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ഇറാനിലേയ്ക്ക് വിമാനത്തില്‍ സഞ്ചരിച്ചുവെന്നാണ് വിവരം. സൗദിയില്‍ നിന്ന് രാജ്യം വിടുന്നത് തടയാന്‍ സൗദി കര്‍ശന നീക്കങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് രാജകുമാരന്‍ രാജ്യം വിട്ടത്. ആരെയും രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് നേരത്തെ തന്നെ സൗദി നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് സൗദിയിലെ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

princeturkibinmohamed

കുടുംബത്തിലെ സ്ത്രീകള്‍ എന്നും ഭര്‍ത്താക്കന്മാരെ മാറ്റുമോ?? ബെന്‍സാലിയ്ക്കെതിരെ ബിജെപി നേതാവ്, ഫേസ്ബുക്ക് പോസ്റ്റും!!

സൗദി അഴിമതി വിരുദ്ധ കമ്മറ്റി മന്ത്രിമാരേയും രാജകുമാരന്മാരേയും അറസ്റ്റ് ചെയ്യുമെന്ന വിവരം പുറത്തുവന്നതോടെ രാജുകുടുംബാംഗങ്ങള്‍ രാജ്യംവിടുന്നത് തടയുന്നതിന് വേണ്ടിയാണ് സൗദി ഏവിയേഷന്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇദ്ദേഹം ഇറാനിലേയ്ക്ക് കടന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രി സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അഴിമതിക്കേസില്‍ 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൗദിയില്‍ നിന്ന് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

English summary
Hours after the reported death of Prince Abdul Aziz bin Fahd, his nephew and son of late King Fahd's eldest surviving son, Prince Turki bin Mohamed bin Fahd has fled the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്