ഡോക് ല തര്‍ക്കത്തിന് ചൈനീസ് വിദഗ്ദന്‍റെ പരിഹാരം:ഇന്ത്യയ്ക്ക് മുമ്പില്‍ മൂന്ന് നിര്‍ദേശങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ബിജിങ്: ഡോക് ല അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ദേശവുമായി മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ഇന്ത്യയ്ക്ക് മുമ്പില്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഉള്ളതെന്നാണ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ലിയു യൗഫയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത് തര്‍ക്കത്തിലിരിക്കുന്ന ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുക, രണ്ടാമത്തേത് ഡോക് ല പ്രദേശം പിടിച്ചടക്കുക, മൂന്നാമത്തേത് കൊല്ലപ്പെടുക എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

മുംബൈയിലെ മുന്‍ ചൈനീസ് കൗണ്‍സുല്‍ ജനറലായ ലിയു യൗഫയാണ് ഇന്ത്യൃ ചൈന അതിര്‍ത്തി തര്‍ക്കം ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് അവലംബിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നത്. യൗഫിനെ ഉദ്ധരിച്ച് ചൈനയിലെ സെന്‍ട്രല്‍ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂണിഫോം ധരിച്ച് മറ്റൊരു രാജ്യത്തിന്‍റെ അതിര്‍ത്തിയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ സ്വാഭാവികമായി അവര്‍ ശത്രുക്കളാവുമെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് അവലംബിക്കാവുന്ന മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളതെന്നുമാണ് ലിയൂ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ നിലപാട്

ഇന്ത്യയുടെ നിലപാട്

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനായി അനുയോജ്യമായ മാര്‍ഗ്ഗം ഇന്ത്യ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലിയൂ പറയുന്നു. സ്വമേധയാ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുന്നതാണ് അതിര്‍ത്തി തര്‍ക്കം നീങ്ങുന്നതിനുള്ള മികച്ച സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ട്രൈ ജംങ്ഷനായ ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യം പിന്നോട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്‍റിലാണ് ഒരുമാസം പിന്നിട്ട ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സുഷമാ സ്വരാജിന്‍റെ പ്രതികരണം. ഇന്ത്യ യുക്തിരഹിതമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നുമാണ് സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ലയിലെ അതിര്‍ത്തി പ്രശ്നത്തില്‍ നിലവിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനായി നയതന്ത്രശ്രമങ്ങള്‍ നടത്തിവരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിച്ച ഇന്ത്യ ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ]

 തര്‍ക്കത്തില്‍ മുങ്ങി ഒരുമാസം

തര്‍ക്കത്തില്‍ മുങ്ങി ഒരുമാസം

ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് പരമാധികാരമുള്ള ഡോക് ലയില്‍ അതിക്രമിച്ച് കയറിയെന്നാണ് ജൂണ്‍ 16 ന് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച വാദം. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമം ഇന്ത്യന്‍ സൈന്യം ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. ഇന്ത്യ-ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഡോക് ലയിലെ ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യയെ സംബന്ധിച്ച കനത്ത സുരക്ഷാ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ഇതാണ് തര്‍ക്കത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും സുഷമാ സ്വരാജ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഇന്ത്യയെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി കോഴിക്കഴുത്ത് പോലെയാണ് സ്ഥിതി ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യ ഭയക്കില്ല

ഇന്ത്യ ഭയക്കില്ല

പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം മുലായം സിംഗ് യാദവ് ലോക്സഭയില്‍ ചൂ​ണ്ടിക്കാണിച്ചിരുന്നു. ടിബറ്റ് പ്രശ്നത്തില്‍ ഇന്ത്യ നിലപാട് ദുര്‍ബലപ്പെടുത്തണമെന്നും ചൈനയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മുലായം സിംഗാണ് സര്‍ക്കാരിനോട് നിലപാടില്‍ മാറ്റം വരുത്തണ​മെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയായപ്പോഴാണ് ഇന്ത്യ- ചൈന പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നിലപാട് സഭയില്‍ വ്യക്തമാക്കാന്‍ മുലായം സിംഗ് ആവശ്യപ്പെട്ടത്. ചൈനയില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത് വലിയ അപകടമാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു.

ചര്‍ച്ചയില്‍ തീരില്ലെന്ന് ചൈന ‌

ചര്‍ച്ചയില്‍ തീരില്ലെന്ന് ചൈന ‌

ഡോക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങളാണ് ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം ചൈന ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുകയാണ് ഏക മാര്‍ഗ്ഗമെന്നും അതിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചയക്ക് സാധ്യതയുള്ളൂവെന്നും ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്ത് ഇന്ത്യ അതിക്രമിച്ച് കയറിയെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

സമാധാനം പുനഃസ്ഥാപിക്കണം

സമാധാനം പുനഃസ്ഥാപിക്കണം

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സിക്കിം സെക്ടറില്‍ തുടരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച നിര്‍ദേശം. ഇന്ത്യയും ചൈനയുമായി ഡോക് ലാമില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സമാധാനം പുഃസ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുവരണമെന്നാണ് യുഎസ് ഉന്നയിക്കുന്ന ആവശ്യം. ഇതിനായി ഇരു രാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടെന്ന് ചൈന

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടെന്ന് ചൈന

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ചൈന കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ അതിക്രമിച്ച് കടന്നുവെന്ന് ആരോപിക്കുന്ന ചൈന എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും രാജ്യത്തോട് ആവശ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷഷം ഒഴിവാക്കാന്‍ സൈന്യത്തെ പിന്‍വലിക്കാനാണ് ചൈനീസ് നിര്‍ദേശം.

യുദ്ധം ഭയക്കുന്നില്ലെന്ന് ചൈന

യുദ്ധം ഭയക്കുന്നില്ലെന്ന് ചൈന

സിക്കിമിലെ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലെത്തുന്നതിനെ ഭയക്കുന്നില്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് മാധ്യമമാണ് ചൈന പരമാധികാരം രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയത്. യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും, യുദ്ധത്തെ ഭയക്കുന്നില്ലെന്നും യുദ്ധത്തിന്‍റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണെന്നും ഗ്ലോബല്‍ ടൈംസാണ് വ്യക്തമാക്കിയത്.

 പ്രശ്നം ശൈത്യകാലം വരെ മാത്രമെന്ന് ചൈന

പ്രശ്നം ശൈത്യകാലം വരെ മാത്രമെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തര്‍ക്കം അടുത്ത ശൈത്യകാലം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഓഷ്യാനിക് സ്റ്റ‍ഡീസിന്‍റെ ഡയറക്ടര്‍ ഹു ഷിഷെങ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാനും വാഗ് വാദം നടത്താനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും അദേഹം വ്യക്തമാക്കുന്നു.

English summary
A former Chinese diplomat, who was earlier Consul General in Mumbai, told Chinese state media on Wednesday that Indian troops faced three options at Doklam as the stand-off entered one month: withdrawal, capture or an attack by China "should the dispute escalate".
Please Wait while comments are loading...