കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ത്രീയെ കൊന്നത് ഹിജാബ് ധരിച്ചതിനോ?

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററില്‍ സൗദി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതിന് കാരണം ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിച്ചതിനാലെന്ന് റിപ്പോര്‍ട്ട്. ഗവേഷണ ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീദ് അല്‍ മനെയ(32)യാണ് റോഡില്‍ കുത്തേറ്റ് മരിച്ചത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നഹീദ് അല്‍ മനെയ ബ്രിട്ടനില്‍ എത്തിയത്. നടപ്പാതയില്‍ ജൂണ്‍ 18 ന് രാവിലെ പ്രാദേശിക സമയം 10. 40 നാണ് ഇവരെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കടും നീല നിറമുള്ള അബയ എന്ന് വിളിക്കുന്ന വസ്ത്രവും ഹിജാബും ആണ് ഇവര്‍ ധരിച്ചിരുന്നത്.

Hijab

എസ്സെക്‌സ് സര്‍വ്വകലാശാലയില്‍ ആയിരുന്നു ഇവര്‍ പഠനം നടത്തിയിരുന്നത്. സഹോദരനൊപ്പമായിരുന്നു താമസം. തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നഹീദിന്റെ ഇസ്ലാമിക വസ്ത്രധാരണം കണ്ട് ഏതെങ്കിലും മതഭ്രാന്തനായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടും ഉണ്ട്. സംഭവത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ യുവതിയുടെ വസ്ത്രധാരണം ആയിരിക്കാം കൊലക്ക് പ്രചോദനം എന്നത് വെറുമൊരു സാധ്യത മാത്രമാണെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പരിശോധിക്കുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

English summary
Saudi Arabian woman stabbed to death in park 'because she was wearing traditional Muslim dress'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X