Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ രഹസ്യക്കാരിയുടെ സ്തനങ്ങള്‍ മുറിച്ചുകളഞ്ഞു!

ബീജിങ്: വീട്ടില്‍ ടി വി കാണുകയായിരുന്ന 28കാരിയെ ആക്രമിച്ച ശേഷം സ്തനങ്ങള്‍ അരിഞ്ഞു. തെക്ക് കിഴക്കന്‍ ചൈനയിലെ ഹേഷാനിലാണ് സംഭവം. തന്റെ ഭര്‍ത്താവിനെ സ്വന്തമാക്കി എന്നാരോപിച്ചാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ മെംഗ് സാവോ എന്ന യുവതി 28 കാരിയായ സിയാവോ ലിന്നിനെ ആക്രമിച്ചത്. വാതില്‍ ചവിട്ടിത്തുറന്ന ശേഷം ചവിട്ടി വീഴ്ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി മൂര്‍ച്ചയേറിയ കത്രിക കൊണ്ടായിരുന്നു ആക്രമണം.

ആരാണ് അക്രമി എന്ന് തിരിച്ചറിയുന്നതിന് മുമ്പേ ലിന്നിന് തന്റെ സ്തനങ്ങള്‍ നഷ്ടമായിരുന്നു. സഹപ്രവര്‍ത്തകയായിരുന്ന മെംഗ് സാവോയാണ് തന്നെ ആക്രമിച്ചതെന്ന് പിന്നീടാണ് ലിന്നിന് മനസിലായത്. തന്റെ ഭര്‍ത്താവായ സിയാവോ ലുവോയെ വശീകരിച്ചു എന്നാരോപിച്ചാണ് സാവോ ലിന്നിനെ ആക്രമിച്ചത്. ലിന്‍ തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന് അറസ്റ്റിലായ ശേഷം സാവോ പോലീസിന് മൊഴി നല്‍കി.

china

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്നു ലിന്‍. ടി വി കണ്ടുകൊണ്ടിരിക്കേയാണ് വാതിലില്‍ മുട്ടുകേട്ടത്. വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറിയ അക്രമി തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നാണത്രെ ലിന്‍ ആദ്യം കരുതിയത്. എന്നാല്‍ അതിലും ഭീകരമായിരുന്നു സംഭവിച്ചതെന്ന് ലിന്നിന്റെ ഭര്‍ത്താവ് മെംഗ് പാന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ലുവോയ്ക്ക് ലിന്നിനെ കണ്ട് ഇഷ്ടം തോന്നിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്. ലിന്നിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ലുവോ ഭാര്യയായ സാവോയോട് പറഞ്ഞിരുന്നത്രെ. ലിന്നും സാവോയും നേരത്തെ ഒരു കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതാണ് സാവോയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ആശുപത്രിയില്‍ ഗുരുതരമായ അവസ്ഥയില്‍ കഴിയുകയാണ് ലിന്‍. ഇവരുടെ മുറിച്ചുമാറ്റപ്പെട്ട സ്തനങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+