കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ആണെന്ന് ആരോപിച്ച് മുസ്ലീം സ്ത്രീയെ അധിക്ഷേപിച്ച യുവതിക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ബസ്സില്‍ യാത്രചെയ്യുകയായിരുന്ന ഒരു സംഘം മുസ്ലീങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്ന കുറ്റത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇംഗ്ലണ്ടിലെ 206 ബസ്സില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍വെച്ച് കഴിഞ്ഞദിവസമായിരുന്നു സംഭവം. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു മുസ്ലീം സ്ത്രീയുടെ അടുത്തെത്തി മറ്റൊരു സ്ത്രീ അധിക്ഷേപം ചൊരിയുകയായിരുന്നു.

ഞാന്‍ നിങ്ങളുടെ ഗര്‍ഭപാത്രത്തിന് തൊഴിക്കാത്തത് ഭാഗ്യമാണെന്നു കരുതുക. അങ്ങിനെയാണെങ്കില്‍ മറ്റൊരു കുട്ടിയെക്കൂടി ജന്മം നല്‍കാന്‍ നിങ്ങള്‍ക്ക് ആകില്ലെന്നായിരുന്നു സ്ത്രീയുടെ അധിക്ഷേപം. ബസ്സിലെ സിസിടിവി ദൃശ്യത്തിലൂടെയാണ് സ്ത്രീയുടെ അധിക്ഷേപം പുറത്തുവന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയും ചെയ്തു.

muslims

ബ്രെന്റില്‍ താമസമാക്കിയ സിമോണ്‍ ജോസഫ്്(36) ആണ് മുസ്ലീം സ്ത്രീയെ അധിക്ഷേപിച്ചത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരോട് തിങ്കളാഴ്ച ഹെന്‍ഡണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. മുസ്ലീം സമുദായത്തിനെതിരെ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉണ്ടാകുന്ന എതിര്‍പ്പിന്റെ ഭാഗമാണ് ഇതെന്ന് ചിലര്‍ പ്രതികരിച്ചു. എല്ലാം മുസ്ലീങ്ങളെയും തീവ്രവാദികളായി കാണുന്ന ദുഷിച്ച ചിന്താഗതി അമേരിക്കയിലും യൂറോപ്പിലും വളര്‍ന്നുവരികയാണെന്നും പ്രതികരണങ്ങളില്‍ വ്യക്തമാക്കുന്നു.

English summary
Woman charged over alleged ISIS rant against Muslim passengers on London bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X