Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവം വാള്‍മാര്‍ട്ടിലെ ബാത്ത്‌റൂമില്‍;അമ്മ കുഞ്ഞിനോടു ചെയ്തത്,ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍

വാഷിംഗ്ടണ്‍: വാള്‍മാര്‍ട്ടിന്റെ ബാത്ത്‌റൂമില്‍ പ്രസവിച്ച് പെണ്‍കുഞ്ഞിനെ കുപ്പത്തൊട്ടിയിലുപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബാത്ത് റൂമിനുള്ളില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായുള്ള വാള്‍മാര്‍ട്ട് ജീവനക്കാരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മ അറസ്റ്റിലാവുന്നത്.

പ്രസവത്തെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകളോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ക്യാന്‍ഡ്രിയ ആശുപത്രി വിട്ടതോടെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വാള്‍മാര്‍ട്ട്

വാള്‍മാര്‍ട്ട്

കുഞ്ഞിന് ജന്മം നല്‍കി നാല് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ ബാത്ത്‌റൂമിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ലൂസിയാനയിലെ വാള്‍മാര്‍ട്ട് ഷോപ്പില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ക്യാന്‍ഡ്രിയ തോമസ്

ക്യാന്‍ഡ്രിയ തോമസ്

നവജാത ശിശുവിനെ വാള്‍മാര്‍ട്ടിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ ക്യാന്‍ഡ്രിയ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ ത്തന്നെ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍ത്തവചക്രം

ആര്‍ത്തവചക്രം

ശക്തമായ രക്തസ്രാവമനുഭവപ്പെട്ട ക്യാന്‍ഡ്രിയ തന്റെ ആര്‍ത്തവചക്രത്തില്‍ വ്യത്യാസമുള്ളതായി വാള്‍മാര്‍ട്ട് ജീവനക്കാരോട് യുവതി പറഞ്ഞതായി ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ആശുപത്രി അധികൃതര്‍

ആശുപത്രി അധികൃതര്‍

ബാത്ത് റൂമില്‍ വച്ച് ജന്മം നല്‍കിയ കുഞ്ഞിനെ പേപ്പറില്‍ പൊതിഞ്ഞ് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച യുവതി വാള്‍മാര്‍ട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തുമ്പോള്‍ ശ്വാസമുണ്ടായിരുന്നില്ലെങ്കിലും കുഞ്ഞ് പൂര്‍ണ്ണആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്ന് ജയിലിലേയ്ക്ക്

ആശുപത്രിയില്‍ നിന്ന് ജയിലിലേയ്ക്ക്

പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്ര്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയ ആശുപത്രി വിട്ടതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+