കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി ജോലിസ്ഥലത്ത് ജന്മം നല്കി, കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി ശ്വാസം മുട്ടിച്ചു കൊന്നു

  • By Siniya
Google Oneindia Malayalam News

ഡിട്രോയ്റ്റ് : 26 കാരി ജോലിസ്ഥലത്ത് പ്രസവിച്ചു. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ഉടനെ പ്ലാസ്റ്റിക് ബാഗിലാക്കി ശ്വാസം മുട്ടിച്ചു കൊന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. നഗരത്തിലെ ഓഫിസില്‍ വച്ച് യുവതി പ്രസവിക്കുകയായിരുന്നു. കിംബേര്‍ളി പപ്പാസ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആണ്ർകുഞ്ഞിനാണ് ജന്മം നല്ർകിയത്. യുവതിക്കെതിരെ പോലിസ് കേസെടുത്തു.

മാര്‍ച്ച് 31 ആണ് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി യുവതി ജോലിചെയ്യുന്ന ഓഫിസിന്റെ ഡെസ്‌കിനടിയില്‍ പ്ലാസ്റ്റിക് ബാഗില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കുട്ടി ജനിച്ച് 20,30 മിനുറ്റ് മാത്രമേ ജീവിച്ചിരുന്നുള്ളു.

arrest

എന്നാല്‍ യുവതി ഗര്‍ഭത്തെക്കുറിച്ച് നേരത്തെ നിഷേധിച്ചിരുന്നു. യുവതി ഒരിക്കലും കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങിക്കുകയോ ഗര്‍ഭഛിദ്രത്തെക്കുറിച്ചോ കുഞ്ഞിനെ ദത്ത നല്‍ുകന്ന കാര്യങ്ങളെ കുറിച്ചോ സംസാരിക്കാറില്ലെന്ന് സഹോദരിയും സഹപ്രവര്‍ത്തകയുമായ കാസന്ദ്രാ പാപ്പാസ് പറഞ്ഞു. എന്നാല്‍ യുവതിയുടെ വിവാഹ ജീവിതം അത്ര നല്ലതല്ലായെന്നും അതിനാലാവും കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും അവരുടെ അച്ഛന്‍ പറഞ്ഞു.

യുവതി രണ്ടാം തവണയാണ് കുറ്റകൃത്യം നടത്തുന്നത് . കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റമാണ് ഇതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 9 വര്‍ഷം മുതല്‍ 20 വരെ ശിക്ഷ ലഭിക്കാവുന്ന് കുറ്റമാണ് യുവതി ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

English summary
A 26-year-old woman on Monday expressed her indescribable pain and regret for the death of her newborn son whom she stuffed into a plastic bag after giving birth to him at her suburban Detroit workplace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X