കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ നഷ്ടമായപ്പോള്‍ പ്രവാസി ആദ്യമായി മോഷണത്തിനിറങ്ങി,കണ്ണ് നനയിക്കും ഈ മോഷണകഥ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: തൊഴില്‍ നഷ്ടമായ പ്രവാസി മോഷണക്കുറ്റത്തിന് അറസ്റ്റിലായി. ഹോട്ടല്‍ ജീവനക്കാരിയായ യുവതിയുടെ ബാഗും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത പ്രവാസിയാണ് അറസ്റ്റിലായത്. പണം മോഷ്ടിച്ചുവെങ്കിലും അതില്‍ നിന്നും 30 ദിര്‍ഹം ചെലവഴിച്ച് ഒരു ജാക്കറ്റ് മാത്രമേ ഇയാള്‍ വാങ്ങിയുള്ളൂ.

ബംഗ്ളാദേശിയായ യുവാവാണ് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയുടെ ബാഗും പണവും തട്ടിയെടുത്തത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഹാന്‍ഡ് ബാഗും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. കേസില്‍ വിചാരണ പുരോഗമിയ്ക്കുകയാണ്.

മോഷണം

മോഷണം

മുറാഖാബാതിലാണ് മോഷണം നടന്നത്. 32കാരിയായ ഹോട്ടല്‍ ജീവനക്കാരിയെയാണ് 33 കാരനായ ബംഗ്ളാദേശി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് മോഷണം. ഡിസംബര്‍ 15നാണ് മോഷണം നടന്നതെങ്കിലും പ്രതിയെ വിചാരണയ്ക്ക് ഹാജരാക്കിയത് ജനവരി 25നാണ്.

ഇവയാണ്

ഇവയാണ്

ഹാന്‍ഡ് ബാഗിനുള്ളില്‍ ഉണ്ടായിരുന്ന 800 ദിര്‍ഹം, 4500 ദിര്‍ഹം വില വരുന്ന രണ്ട് മൊബൈലുകള്‍, എടിഎം കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്.

ചെലവാക്കിയത്

ചെലവാക്കിയത്

മുപ്പത് ദിര്‍ഹം ചെലവഴിച്ച് ഒരു ജാക്കറ്റ് മാത്രമാണ് കള്ളന്‍ വാങ്ങിയത്

നിവൃത്തിയില്ലാതെ

നിവൃത്തിയില്ലാതെ

തൊഴിലില്ലാത്തത് മൂലമാണ് താന്‍ മോഷ്ടിച്ചതെന്നും ആദ്യമായാണ് ഇത്തരം കുറ്റകൃത്യം ചെയ്യുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

രണ്ട് ദിവസം

രണ്ട് ദിവസം

മോഷണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിയെ പിടികൂടിയത്.

English summary
Woman waiter robbed at knife-point at 5am.Accused threatened victim when she entered narrow unlit lane between buildings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X