കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റ്‌ലര്‍ വിഷ്ണുവിന്റെ അവതാരമോ ? ഞെട്ടിക്കുന്ന വാദങ്ങള്‍ക്ക് വന്‍ പ്രചാരം

ഹിറ്റ്‌ലറെ ഹിന്ദു ദൈവമായി കാണുന്ന ആശയങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നു. സാവിത്രീ ദേവിയെന്ന ഫ്രഞ്ച് ഹിന്ദു വനിതയുടെ ആശയങ്ങള്‍ക്കാണ് ഇപ്പോള്‍ വന്‍ സ്വീകാര്യത ലഭിക്കുന്നത്

Google Oneindia Malayalam News

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ക്രൂരതകളെക്കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായായം ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ ഹിറ്റലറുടെ ചെയ്തികളെ ആരാധിക്കുന്നവരും ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഇവരില്‍ ഏറ്റവും അപകടകരമായ ആശയങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത് മാക്‌സിമിയാനി പോര്‍ട്ടസ് എന്ന ഫ്രഞ്ച് വനിതയാണ്

ഹിറ്റ്‌ലര്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമാണെന്നാണ് അവരുടെ വിശ്വാസം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാക്‌സിമിയാനിയുടെ ആശയങ്ങള്‍ക്ക് സൈബര്‍ലോകത്ത് വന്‍ സ്വീകാര്യതയാണ് അടുത്തകാലത്തായി ലഭിക്കുന്നത്.

ഹിറ്റ്‌ലര്‍ ദൈവം!

ഹിറ്റ്‌ലറോടുള്ള ആരാധന മൂത്താണ് ഈ ഫ്രഞ്ചുകാരി ഹിന്ദു മതം സ്വീകരിച്ചത്. ലോകത്തെ രക്ഷിക്കാന്‍ മഹാവിഷ്ണു അവതാരമെടുത്തതാണ് ഹിറ്റ്‌ലര്‍ എന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. ഇസോടെറിക് ഹിറ്റ്‌ലറിസം എന്നാണ് ഈ ആശയങ്ങള്‍ അറിയപ്പെടുന്നത്.

കല്‍ക്കിക്ക് വഴിയൊരുക്കാന്‍

ഹിന്ദുമത വിശ്വാസം അനുസരിച്ച് നാലു യുഗങ്ങളില്‍ അവസാനത്തേതായ കലിയുഗത്തിലാണ് ലോകം അവസാനിക്കുക. ലോകാവസാനത്തിന് മനുഷ്യനെ സജ്ജനാക്കാന്‍ ദൈവം ഭൂമിയിലേക്ക് അയച്ചതാണത്രെ ഹിറ്റലറെ. വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിക്ക് വഴിയൊരുക്കുക എന്നതായിരുന്നുവത്രേ നിയോഗം.

സാവിത്രി ദേവിയിലേക്ക് പരിണാമം

ആര്യവംശത്തോടുള്ള താല്‍പര്യം ഇവരെ ഇന്ത്യയിലെത്തിച്ചു. ഹിന്ദുവായ മാക്‌സിമിയാനി പോര്‍ട്ടസ് അങ്ങനെ സാവിത്രി ദേവിയായി. സ്വാതന്ത്ര്യസമര പോരാളിയായ അസിത് കൃഷ്ണ മുഖര്‍ജിയെ വിവാഹം കഴിച്ചു. ശേഷം ബ്രിട്ടീഷുകാരെയും ക്രിസ്തുമതത്തേയും ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ പ്രവര്‍ത്തിച്ചു.പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുപോവുകയും നാസി ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കലിയുഗ വരദന്‍ !

ഹിറ്റ്‌ലര്‍ കലിയുഗം അവസാനിപ്പിക്കുമെന്ന് അവര്‍ വിശ്വസിച്ചു. മാത്രമല്ല കലിയുഗത്തിന്റെ അവസാനത്തോടെ പുതിയൊരു യുഗ ചക്രത്തിന് ഹിറ്റ്‌ലര്‍ തുടക്കമിടുമെന്നും സാവിത്രീ ദേവി വിശ്വസിച്ചിരുന്നു.
നാസി പ്രത്യയശാസ്ത്രത്തെയും ഹിന്ദു ആശയങ്ങളെയും സംയോജിപ്പിച്ച് നിരവധി പുസ്തകങ്ങളാണ് സാവിത്രീ ദേവി എഴുതിയിട്ടുള്ളത്.

വളക്കൂറുള്ള മണ്ണ്

അമേരിക്ക നാസി ആശയങ്ങള്‍ക്ക് വളക്കൂറുളള മണ്ണാണെന്ന് സാവിത്രി ദേവി മനസ്സിലാക്കിയിരുന്നു. ആ ധാരണ ശരിവെച്ചു കൊണ്ട് അമേരിക്കയില്‍ തന്നെയാണ് അവരുടെ ആശയങ്ങള്‍ ഏറ്റവുമധികം പ്രചരിക്കപ്പെടുന്നതും. വെള്ളനിറത്തില്‍ അഭിമാനിക്കുന്നവരും മുസ്ലീംഫോബിയ ശീലമാക്കിയവരുമായ അമേരിക്കയിലെ വലതുവിഭാഗങ്ങള്‍ക്കിടയിലാണ് ഇത്തരം ആശയങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ സ്വീകാര്യത ലഭിക്കുന്നത്.

English summary
The writings on Hitlor as avatar of vishnu spreads widely in America. A French Hindu woman worshipped hitlor as god and she propagated the idea all over Europe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X