കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ലോക എയ്ഡ്‌സ് ദിനം, വേദനാ ജനകമായ കാഴ്ച്ചകള്‍

  • By Sruthi K M
Google Oneindia Malayalam News

മറ്റൊരു എയ്ഡ്‌സ് ദിനം കൂടി കടന്നു വരുമ്പോള്‍ മൂന്ന് ഓസ്‌ട്രേലിയക്കാരുടെ കഥ ആണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. എച്ച്.ഐ.വി ബാധയേറ്റ് ജീവിതം തള്ളി നീക്കുന്ന കഥ അല്ല അവര്‍ക്ക് പറയാനുള്ളത്. ഓസ്‌ട്രേലിയയിലെ എഡ്‌ലേയ്ഡില്‍ നിന്നുള്ള രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും വൃദ്ധ സദനത്തില്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ചു പോയവര്‍ക്ക് ഒരു കൈത്താങ്ങായി കഴിയുകയാണ്. 40 വര്‍ഷം ആയി അവര്‍ ഓസ്‌ട്രേലിയയിലെ ഒരു വൃദ്ധ സദനത്തിലെ ആള്‍ക്കാരെ പരിപാലിച്ച് ജീവിക്കുന്നത്. സ്റ്റീവന്‍, ജിഓഫ് ഹുഡ്,കതറിന്‍ ലീന്‍ എന്നീ മൂന്നു പേര്‍ ആരോടും പരിഭവങ്ങളില്ലാതെ ഇന്നും ജീവിക്കുന്നു.

തന്റെ ഗര്‍ഭ കാലത്താണ് ഈ മാരകരോഗം പിടിപ്പെട്ടതായി മനസ്സിലായതെന്ന് കതറിന്‍ പറയുന്നു. അന്ന് തന്നെ അത് മാനസ്സികമായി തളര്‍ത്തിയിരുന്നു. പക്ഷെ ഇവരോടൊപ്പം ജീവിച്ച ഈ കാലത്തിനിടയില്‍ ഒരു രോഗിയെന്ന ഓര്‍മ്മ തന്നെ അലോസരപ്പെടുത്തിയിട്ടില്ലെന്ന് കതറിന്‍ പറയുന്നു. 1996ല്‍ 12,000ഡോളര്‍ ചികിത്സയ്ക്കായി നല്‍കിയ ആളാണ് സ്റ്റീവന്‍. ഏഴ് തവണ താന്‍ മരിക്കും എന്ന് ഡോക്ടര്‍ പറഞ്ഞതായി അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. ഇങ്ങനെ ഈ ലോകത്തില്‍ എച്ച്.ഐ.വി ബാധയേറ്റ് എത്ര പേര്‍, എല്ലാവര്‍ക്കും ഉണ്ടാകും ഓരോരോ കഥകള്‍ പറയാന്‍.

എയ്ഡ്‌സ് എന്ന വാക്കിനുള്ളിലെ ഭീതി ഇന്നും ലോകത്തില്‍ നിന്ന് അകന്നുപോയിട്ടില്ല. ആരോടും പരാതി പറയാനില്ലാതെ ആയിരക്കണക്കിന് പേര്‍ ഇന്നും ഒരു മൂലയില്‍ ഒതുങ്ങി കൂടുന്നു. സമരം ചെയ്യാന്‍ ഒന്നും ഇവര്‍ രംഗത്ത് ഇല്ല. എന്തിന് ആണ് അവര്‍ സമര മുഖത്ത് ഇറങ്ങേണ്ടത്, സ്വന്തം ജീവനു വേണ്ടിയോ. മരണ വിളി മുഴങ്ങുമ്പോള്‍ പോകാന്‍ തയ്യാറായി എയ്ഡ്‌സ് രോഗ ബാധിതര്‍ ഇന്നും നമുക്കു മുന്നില്‍ തന്നെ. കൂടുതല്‍ കരുതലോടെ ജീവിക്കണമെന്ന മുന്‍ കരുതലാണ് ഇത്തവണ എയ്ഡ്‌സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അപ്പുറം ദുരിതബാധിതരുടെ ദയനീയ കാഴ്ചകള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കുന്നില്ലേ എന്ന ചോദ്യം ഇന്നും ബാക്കി. ലോക രാജ്യങ്ങള്‍ ഇന്നും ആശങ്കയുടെ മുള്‍മുനയില്‍ ആണ്. ഇന്ത്യയില്‍ മാത്രം ഏഴ് ലക്ഷത്തോളം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,തെലങ്കാന,കര്‍ണാടക എന്നിവിടങ്ങളില്‍ മാത്രം 3.6 ലക്ഷം പേരാണ് ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടിതല്‍ എച്ച്.ഐ.വി ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്ര ആണ്. കേരളത്തിലെ കണക്കനുസരിച്ച് 26,242 എച്ച്.ഐ.വി ബാധിതരാണ് സംസ്ഥാനത്തുള്ളത്.

hiv-600

എച്ച്.ഐ.വി രോഗ ബാധിതരുടെ കണക്ക് എടുത്താല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നുള്ള കാര്യം വേദനാ ജനകവുമാണ്. ഒരു അപസര്‍പ്പക കഥയിലെ ശാപബാധയേറ്റ നാടുപോലെ തോന്നുന്നു. എയ്ഡ്‌സ് എന്ന രോഗം അംഭംഗം വരുത്തിയിരിക്കുന്നു ഓരോ നാടിനെയും. ഓരോ ഇടത്തും കാണുന്ന കാഴ്ച്ചകള്‍ ഭീകരവും വേദനയും നിറഞ്ഞതാണ്. ഇന്ന് കാണുന്നയാളെ നാളെ കാണുകയില്ല എന്ന അവസ്ഥ. വരും തലമുറയിലെ കുരുന്നുകള്‍പ്പോലും രോഗ ബാധയേറ്റ് പിറക്കാന്‍ തുടങ്ങി. ഓരോ ജനനത്തിനുശേഷവും നാട്ടില്‍ അമ്മമാരുടെ കണ്ണുനീര്‍ തോരാതെ നില്‍ക്കുന്നു.

English summary
Do something to mark World AIDS Day, you can also find out the facts about HIV and bust the myths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X