Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്വാസകോശം സ്‌പോഞ്ച് പോലെയാവും';പുകയില ഉപേക്ഷിക്കൂ ,ഇന്ന് പുകയില വിരുദ്ധദിനം

ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചും പേടിപ്പിക്കുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയുമാണ് ഒരോ പുകയില വിരുദ്ധ ദിനവും കടന്നു പോകുന്നത്. വര്‍ഷം തോറും ഒരു ദിനാചരണമെന്നതിലുപരി ഈ ദിവസത്തിന്റെ പ്രാധാന്യം ആരും മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. ലോകത്ത് ഒരുദിവസം പതിനായിരത്തോളം പേര്‍ പുകയില ജന്യ രോഗങ്ങളാല്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്.

പുകയില സംബന്ധ രോഗങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പത്തു ലക്ഷം പേരാണ് പ്രതിവര്‍ഷം മരിക്കുന്നത്. ആഗോള കണക്കെടുത്താലും ഇന്ത്യ 'മുന്നില്‍ 'തന്നെയാണ്
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരാണെന്ന് ലണ്ടനിലെ ഹള്‍യോര്‍ക്ക് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ മരണം നടക്കുന്നത് ബംഗ്ലാദേശിലാണ്. അഞ്ചു ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്.

30-1432982223-smoking-31

പുകയില രോഗ ദുരിതമനുഭവിക്കുന്നവരില്‍ 85 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ ഫലപ്രദമായ നടപടികള്‍ ഇനിയും സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നതാണ് വര്‍ദ്ധിച്ച മരണനിരക്ക് കാണിക്കുന്നത്. പുകയില ഉത്പ്പന്നങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം അര്‍ബുദങ്ങള്‍ക്കു കാരണമാവുന്നു എന്നു മാത്രമല്ല ഹൃദ്രോഗത്തിനും വന്ധ്യതയ്ക്കും വഴിതെളിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

2020 ആകുമ്പോഴേയ്ക്കും ലോകത്ത് 90 ദശലക്ഷം ജനങ്ങള്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്ക്. പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് സര്‍ക്കാരുകള്‍ ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+