• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വുഹാനില്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തി കൊവിഡ്, 1 കോടി ജനങ്ങളിൽ പരിശോധന; ചൈനയിൽ സംഭവിക്കുന്നതെന്ത്?..

വുഹാന്‍: 2019ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലായിരുന്നു ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം വുഹാനില്‍ 50000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3800 ഓളം പേര്‍ക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. എന്നാല്‍ മാസങ്ങളോളം നീണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ചൈന വൈറസില്‍ നിന്ന് മുക്തി നേടിയിരുന്നു. വൈറസിനെ നിയന്ത്രണത്തിലാക്കിയതോടെ ജനജീവിതം സാധാരണനിലയിലേക്കായി മാറിയിരുന്നു. മേയ് ആദ്യവാരത്തോടെ കര്‍ശനമുന്‍കരുതല്‍ സ്വീകരിച്ച് വുഹനിലെ സ്‌കൂളുകളെല്ലാം സര്‍ക്കാര്‍ തുറന്നിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ സര്‍ക്കാര്‍ എല്ലായിടത്തും മാസ് നിര്‍ബന്ധമാക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ആശ്വാസം നല്‍കുന്ന ഒന്നല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകള്‍ ക്രമാധീതമായി വര്‍ദ്ധിച്ചുവരികയാണ്. ഇതോടെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പത്ത് ദിവസത്തിനുള്ളിലാണ് ഇത്രയും പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിശദാംശങ്ങളിലേക്ക്....

 11 ദശലക്ഷം ജനങ്ങള്‍

11 ദശലക്ഷം ജനങ്ങള്‍

വൈറസ് വീണ്ടും പടര്‍ന്നു പിടിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ വുഹാനിലെ 11ദശലക്ഷം ജനങ്ങളില്‍ കൊവിഡ് പരിശോധന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി സമര്‍പ്പിക്കാന്‍ വുഹാനിലെ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പരിശോധന നടത്തി അവസാനിപ്പിക്കാനാണ് പദ്ധതി.

മുന്‍ഗണന

മുന്‍ഗണന

രോഗബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലുള്ള കുട്ടികള്‍, പ്രായമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, എന്നിവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. വുഹാനിലെ ചില പ്രവിശ്യകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അസാധാരാണ നടപടികളിലേക്ക് ഭരണകൂടം കടക്കുന്നതെന്ന് ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

പ്രാദേശിക വ്യാപനം

പ്രാദേശിക വ്യാപനം

വുഹാനിലെ ചില പ്രവിശ്യയില്‍ സമൂഹിക വ്യാപനമെന്ന് സംശയിക്കുന്ന ചില കേസുകള്‍മേയ് 10നും 11നംു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു ലോക്ക് ഡൗണ്‍ ഏപ്രില്‍ 8നായിരുന്നു പിന്‍വലിച്ചത്. ഇതിന് ശേഷം സമ്പര്‍ക്കത്തിലൂടെ പടര്‍ന്ന കേസുകളാണിത്. അന്ന് സ്ഥിരീകരിച്ച എല്ലാ കേസുകളും ഒരു പാര്‍പ്പിട മേഖലയില്‍ നിന്നാണെന്നും സംശയിക്കുന്നു.

വെല്ലുവിളി

വെല്ലുവിളി

ചൈനയിലെ മിക്ക മേഖലകളും സര്‍ക്കാര്‍ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നത് തുടര്‍ന്നതോടെ വുഹാനിലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഏപ്രില്‍ 3ന് ശേഷം ഇത്രയും കേസുകള്‍ സ്ഥിരീകരിക്കുന്നത് വുഹാനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. രോഗബാധയുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും അധികൃതരും.

ചൈനയിലെ കണക്ക്

ചൈനയിലെ കണക്ക്

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 82,919 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഈ കണക്ക് യഥാര്‍ത്ഥമല്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ചൈനയില്‍ 4633 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 78,171 പേര്‍ ഇവിടെ നിന്നും രോഗമുക്തി നേടി. രാജ്യത്ത 115പേര്‍ ഇപ്പോഴും ചികിത്സയിലുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

English summary
Wuhan is preparing to conduct covid test on 1 crore people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X