• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 താരങ്ങളുടെ ലൈംഗികാരോപണം, ഒതുക്കി തീര്‍ക്കാന്‍ WWE തലവന്‍ നല്‍കിയത് 92 കോടി രൂപ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് ഇങ്കിന്റെ(WWE) ഉടമ വിന്‍സ് മക്മഹോനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ച നാല് സ്ത്രീകള്‍ക്ക് ഒത്തുതീര്‍പ്പിന്റെ ഭാഗമായി 95 കോടി രൂപ വിന്‍സ് മക്മഹോന്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്മഹോനെതിരെയുള്ള നിയമപരമായ ക്ലെയിമുകളോ അവരുടെ ബന്ധമോ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കുന്ന കരാറുകളില്‍ അഫിലിയേറ്റ് ചെയ്തിരുന്ന നാല് സ്ത്രീകള്‍ക്കാണ് പണം ലഭിച്ചത്.

നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സെറ്റില്‍മെന്റുകളില്‍ ഒരു മുന്‍ വനിത റെസ്ലിംഗ് താരവുമായി 7.5 മില്യണ്‍ ഡോളറിന്റെ ഉടമ്പടിയും ഉള്‍പ്പെടുന്നു. ഇവരെ മക്മഹോന്‍ ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പിന്നീട് ലൈംഗിക ബന്ധത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് 2005-ല്‍ കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

കുട്ടികള്‍ വേണ്ടെന്ന് വെച്ചതിന് അവാര്‍ഡ് നല്‍കാമെന്ന് സദ്ഗുരു; കലക്കന്‍ മറുപടിയുമായി രാംചരണിന്റെ ഭാര്യകുട്ടികള്‍ വേണ്ടെന്ന് വെച്ചതിന് അവാര്‍ഡ് നല്‍കാമെന്ന് സദ്ഗുരു; കലക്കന്‍ മറുപടിയുമായി രാംചരണിന്റെ ഭാര്യ

1

പിന്നീട് വനിത റെസ്ലിംഗ് താരവും അവരുടെ അഭിഭാഷകനും 2018-ല്‍ മക്മഹോണിനെ സമീപിക്കുകയും സംഭവം പുറത്ത് പറയാതിരിക്കാന്‍ പ്രതിഫലമായി പണം നല്‍കുകയും ചെയ്തു. മറ്റൊരു സ്ത്രീയെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് മക്മഹോണ്‍ ലൈംഗികമായി ആക്രമിച്ചു എന്നും അവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ നല്‍കുകയും ചെയ്തു. 2006 ലെ ഒരു കരാറില്‍, മക്മഹോണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് 10 വര്‍ഷം ജോലി ചെയ്തിരുന്ന ഒരു മുന്‍ മാനേജര്‍ക്ക് അതിനെക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ 1 മില്യണ്‍ ഡോളര്‍ നല്‍കി.

2

നേരത്തെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് മക്മഹോണും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു മുന്‍ ഡബ്ല്യു ഡബ്ല്യു ഇ പാരാലീഗലും തമ്മില്‍ ജനുവരിയില്‍ 3 മില്യണ്‍ ഡോളറിന്റെ രഹസ്യ ഉടമ്പടി ഉണ്ടായതായി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ പാരാ ലീഗലുമായുള്ള മിസ്റ്റര്‍ മക്മഹന്റെ കരാറും മുന്‍ ഗുസ്തി താരവുമായുള്ള 2018 ലെ ഇടപാടും ഡബ്ല്യു ഡബ്ല്യു ഇയുടെ ബോര്‍ഡ് അന്വേഷിക്കുകയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

3

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡബ്ല്യു ഡബ്ല്യു ഇ എക്‌സിക്യൂട്ടീവ് ജോണ്‍ ലോറിനൈറ്റിസ് അതേ മുന്‍ പാരാലീഗലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന ആരോപണവും ബോര്‍ഡ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, മിസ്റ്റര്‍ ലോറിനൈറ്റിസിനെതിരായ തെറ്റായ പെരുമാറ്റ ക്ലെയിമുകള്‍ ഉള്‍പ്പെട്ട ഒരു ജീവനക്കാരനുമായി 2012-ല്‍ ഉണ്ടാക്കിയ 1.5 മില്യണ്‍ ഡോളര്‍ നോണ്‍ഡിസ്‌ക്ലോഷര്‍ കരാറും ബോര്‍ഡ് പരിശോധിക്കുന്നു.

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജോ ജോസഫ് ചെലവഴിച്ചത് 34,84,839 രൂപ! പാര്‍ട്ടി വിഹിതം ലഭിച്ചില്ലതൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജോ ജോസഫ് ചെലവഴിച്ചത് 34,84,839 രൂപ! പാര്‍ട്ടി വിഹിതം ലഭിച്ചില്ല

4

ജോണി എയ്സ് എന്നറിയപ്പെടുന്ന മുന്‍ റെസ്ലിംഗ് താരമായ ലോറിനൈറ്റിസ്, 2012-ല്‍ സ്ഥാനമൊഴിയുകയും കമ്പനിയില്‍ ചെറിയൊരു റോള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു പിന്നീട് എട്ട് വര്‍ഷത്തോളം ഡബ്ല്യു ഡബ്ല്യു ഇ ടാലന്റ് റിലേഷന്‍സിന്റെ തലവനായിരുന്നു. അതേസമയം റിപ്പോര്‍ട്ടിനോട് ബോര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരുടെ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

5

സംഭവത്തില്‍ ലോറിനൈറ്റിസോ മക്മഹോണിന്റെ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല. ബോര്‍ഡ് അന്വേഷണവുമായി കമ്പനി സഹകരിക്കുകയാണെന്ന് ഡബ്ല്യു ഡബ്ല്യു ഇ വക്താവ് പറഞ്ഞു. മുന്‍ പാരാലീഗലുമായുള്ള മക്മഹോണിന്റെ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു എന്നും കമ്പനി ആരോപണങ്ങള്‍ ഗൗരവമായി കാണുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

6

എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റെസ്ലിംഗ് പരിപാടികളിലൂടെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ റെസ്ലിംഗ് എന്റര്‍ടയിന്‍മെന്റ് കമ്പനിയായണ് വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ്. ലോകത്തെ ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്നവരാണ് ഡബ്ല്യു ഡബ്ല്യു ഇ.

7

ആരോപണങ്ങള്‍ക്ക് പിന്നാലെ മാസങ്ങള്‍ക്കു മുമ്പ് മക്മഹോന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു. നിലവില്‍ ഇയാളുടെ മകള്‍ സ്റ്റെഫാനിയാണ് കമ്പനിയുടെ താല്‍ക്കാലിക സി ഇ ഒ. വിവാദങ്ങളെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരികള്‍ക്ക് വിലിയിടിവ് തുടരുകയാണ്.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

English summary
WWE’s Vince McMahon Agreed to Pay 92 crore to settlement for 4 Women who complaints on misconduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X