'ഖാൻ യൂനിസിലെ കശാപ്പുകാരൻ', ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ;യഹ്യ സിൻവാറിനെ കുറിച്ച് അറിയാം
ഹമാസിന്റെ പുതിയ തലവനായ യഹ്യ സിൻവാറും കൊല്ലപ്പെട്ടിരിക്കുകയാണ്. യഹ്യയെ വധിച്ചതായി ഇസ്രായേൽ സൈന്യം തന്നെയാണ് വ്യക്തമാക്കിയത്. ഗസയിൽ ഇസ്രായേൽ ആക്രമണത്തിനിടെ മൂന്ന് ഹമാസ് ഭീകരർ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം ഇസ്രായേൽ പുറത്തുവിട്ട വാർത്ത. ഇതിന് പിന്നാലെയാണ് ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് യഹ്യ സിൻവാർ ആണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന നേതാവാണ് യഹ്യ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇറാനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവനായിരുന്ന ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു യഹ്യ ഹമാസ് തലപ്പത്തേക്ക് എത്തുന്നത്. ഖാൻ യൂനിസിലെ (തെക്കൻ ഗാസ മുനമ്പിലെ ഒരു നഗരം) 'കശാപ്പുകാരൻ'എന്നാണ് യഹ്യയെ ഇസ്രായേൽ സൈന്യം വിശേഷിപ്പിക്കുന്നത്.

1962 ൽ ഗസയിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു യഹ്യ സിൻവാർ ജനിച്ചത്. ഹമാസിന്റെ ആദ്യ നാളുകളിൽ തന്നെ സംഘടനയോടൊപ്പം ചേർന്ന് പ്രവർത്തിച്ച് തുടങ്ങി. സുരക്ഷ വിഭാഗത്തിനായിരുന്നു യഹ്യ ആദ്യം നേതൃത്വം നൽകിയത്. ഇസ്രായേലിന് വിവരങ്ങൾ ചോർത്തുന്നവരെ വകവരുത്തുകയായിരുന്നു ഈ വിഭാഗത്തിന്റെ പ്രധാനലക്ഷ്യം. 1980 ൽ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന 12 പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് യഹ്യ സിൻവാറിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 22 വർഷത്തോളം യഹ്യ ജയിൽവാസം അനുഭവിച്ചു.
ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയ കുറ്റത്തിന് ഉൾപ്പെടെ വിവിധ കേസുകളിൽ സിൻവാർ നാല് തവണ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിട്ടുണ്ട്. 2011 ലാണ് യഹ്യയെ ഇസ്രായേൽ മോചിപ്പിക്കുന്നത്. ഹമാസ് പിടികൂടിയ ഇസ്രായേൽ സൈനികനെ വിട്ടയക്കാനായി ഇസ്രായേൽ തടവിൽ കഴിയുന്ന 1,000 പലസ്തീനുകരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായിട്ടായിരുന്നു ജയിൽ മോചനം. പിന്നാലെ ഗസയിൽ നിന്നും ഇസ്രായേലിനെതിരെ യഹ്യ നേരിട്ട് പോരാട്ടങ്ങൾ ആസൂത്രണം ചെയ്തു.
ഇക്കഴിഞ്ഞ ഒക്ടോബർ 7 ന് യഹ്യയുടെ നേതൃത്വത്തിൽ നടന്ന ആക്രമണം ഇസ്രായേലിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ഹമാസ് നീക്കം. നൂറുകണക്കിന് റോക്കറ്റുകളായിരുന്നു അന്ന് ഇസ്രായേൽ മണ്ണിൽ പതിച്ചത്. കരയിലൂടെയും ഹമാസ് ആക്രമണം നടത്തി. 1200 ഓളം പേരായിരുന്നു അന്ന് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിലിലായിരുന്നു യഹ്യ. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ ഒരു ഇലക്ട്രോണിക് സംവിധാനങ്ങളും യഹ്യ ഉപയോഗിച്ചിരുന്നില്ല.
ഒക്ടോബർ 7 ലെ ആക്രമണത്തിന് മറുപടി നൽകുമെന്നും യഹ്യയെ വകവരുത്തുമെന്നും അന്ന് തന്നെ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. എന്നാൽ യഹ്യയുടെ മരണം ഹമാസ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇസ്രായേലിനെതിരെ പട നയിക്കുന്ന ഹമാസിനെ സംബന്ധിച്ച് യഹ്യയുടെ മരണം കനത്ത വെല്ലുവിളിയായിരിക്കുമെന്നാണ് വിലയുരുത്തപ്പെടുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications