കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിക്ക് സ്വര്‍ഗം കിട്ടണം; മക്കയിലെത്തി ഉംറ ചെയ്ത് യുവാവ്... സൗദിയില്‍ പോലീസ് പിടികൂടി

Google Oneindia Malayalam News

റിയാദ്: വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് സൗദിയില്‍ നിന്ന് വന്നിരിക്കുന്നത്. യമന്‍ പൗരനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു രാജ്യത്ത് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു എന്നതില്‍ എന്താണിത്ര വലിയ കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ... അറസ്റ്റിനുള്ള കാരണമാണ് ഏറെ കൗതുകം.

അടുത്തിടെ അന്തരിച്ച ബ്രീട്ടീഷ് രാജ്ഞി എലിസബത്തിന് വേണ്ടി പ്രത്യേക ഉംറ നിര്‍വഹിച്ചതാണ് ഇയാള്‍ ചെയ്ത കുറ്റം. ഉംറ ചെയ്തുവെന്ന് യുവാവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം വിശദീകരിച്ച് ഇയാള്‍ മക്കയിലെ ഹറമില്‍ നിന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. വിശദ വിവരങ്ങള്‍ ഇങ്ങനെ...

മറ്റൊരാള്‍ക്ക് വേണ്ടി ഉംറ

മറ്റൊരാള്‍ക്ക് വേണ്ടി ഉംറ

ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ ഉംറ നിര്‍വഹിക്കുന്ന രീതി നിലവിലുണ്ട്. ആ വ്യക്തിക്ക് സാധ്യമാകാതെ ഈ ലോകത്തോട് വിടപറഞ്ഞാലാണ് ഇത്തരത്തില്‍ ഉംറ നിര്‍വഹിക്കുക. മാത്രമല്ല, അസുഖം ഭേദമാകുന്നതിനും മറ്റു ഉദ്ദേശിച്ച കാര്യങ്ങള്‍ നേടുന്നതിനും ഉംറ നേര്‍ച്ച ചെയ്യുന്ന രീതിയും ഉണ്ടത്രെ. ഇത്തരത്തിലൊരു ഉംറയാണ് പുതിയ വാര്‍ത്തയ്ക്ക് കാരണം.

മൊത്തത്തില്‍ കണ്ണൂരുകാരോട് പേടിയുണ്ട്... ഞാന്‍ രാഷ്ട്രീയം പറയും; ട്രെയിനിലെ അനുഭവം പറഞ്ഞ് നടി നിഖില

ആരാണ് ആ വ്യക്തി

ആരാണ് ആ വ്യക്തി

ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്രീട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. മിക്ക രാജ്യങ്ങളിലും ദുഃഖാചരണമുണ്ടായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും ദുഃഖാചരണത്തിന്റെ ഭാഗമായി. ഇതിനിടെയാണ് രാജ്ഞിക്ക് വേണ്ടി സൗദിയില്‍ യുവാവ് ഉംറ നിര്‍വഹിച്ചുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്. അയല്‍രാജ്യമായ യമനില്‍ നിന്നെത്തിയ വ്യക്തിയാണ് ഉംറ നിര്‍വഹിച്ചത്.

വിവാദമാക്കി വീഡിയോ

വിവാദമാക്കി വീഡിയോ

തിങ്കളാഴ്ചയാണ് യമനി പൗരന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മക്കയില്‍ വച്ചായിരുന്നു ഇത്. എലിസബത്ത് രാജ്ഞിയുടെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ ഉംറ നിര്‍വഹിക്കുന്നു എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. രാജ്ഞിക്ക് സ്വര്‍ഗം നല്‍കണമെന്നും നീതിമാന്മാരില്‍ ഉള്‍പ്പെടുത്തണമെന്നും യുവാവ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

വീഡിയോ വൈറലായതോടെ വലിയ വിവാദമായി. നിരവധി പേര്‍ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മക്കയിലെയും മദീനയിലെയും ഹറമില്‍ ബാനര്‍ ഉയര്‍ത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. ഇക്കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. അടുത്തിടെ പാകിസ്താനില്‍ നിന്നുള്ളവരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

മദീനയിലെ മുദ്രാവാക്യം

മദീനയിലെ മുദ്രാവാക്യം

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് കഴിഞ്ഞ മാസം സൗദിയിലെത്തിയ വേളയില്‍ മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് ചില പാകിസ്താന്‍കാര്‍ പള്ളിക്കകത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരായിരുന്നു പ്രതിഷേധത്തിന് പിന്നില്‍. പാകിസ്താനിലെ രാഷ്ട്രീയ പോരിന്റെ ഭാഗമായിരുന്നു ഈ പ്രതിഷേധം. ഇതില്‍ പങ്കെടുത്ത പാകിസ്താന്‍കാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിതീഷ് കുമാര്‍ ശരിക്കും പെട്ടു; ഒന്നിന് പിറകെ ഒന്നായി അപ്രതീക്ഷിത തിരിച്ചടി... വീണ്ടും ബിജെപി വകനിതീഷ് കുമാര്‍ ശരിക്കും പെട്ടു; ഒന്നിന് പിറകെ ഒന്നായി അപ്രതീക്ഷിത തിരിച്ചടി... വീണ്ടും ബിജെപി വക

മര്യാദ പാലിച്ചില്ല

മര്യാദ പാലിച്ചില്ല

മരിച്ചുപോയ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഉംറ നിര്‍വഹിക്കാറുണ്ടെങ്കിലും മരിച്ച അമുസ്ലിങ്ങള്‍ക്ക് വേണ്ടി ഉംറ നിര്‍വഹിക്കാറില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എലിസബത്ത് രാജ്ഞി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണര്‍ കൂടിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ചിലര്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നു. ഉംറ നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദ ലംഘിച്ചുവെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹറമിലെ ഉദ്യോഗസ്ഥര്‍ യമനി പൗരനെ പിടികൂടിയതെന്നും വാര്‍ത്തയിലുണ്ട്.

മലയാളത്തിലെ മികച്ച നടി... സൈമ അവാര്‍ഡ്‌സില്‍ മിന്നിത്തിളങ്ങി ഐഷു; ഞെട്ടിച്ച ലുക്കെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍

അറസ്റ്റ് ചെയ്ത വ്യക്തി ഇപ്പോള്‍

അറസ്റ്റ് ചെയ്ത വ്യക്തി ഇപ്പോള്‍

അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് തുടര്‍ നിയമ നടപടികള്‍ക്ക് പ്രതിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരിക്കുകയാണ്. ഹജ്ജ് ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ ഏത് വേളയിലും നിര്‍വഹിക്കാവുന്ന കര്‍മമാണ് ഉംറ. ഈ വര്‍ഷത്തെ ഹജ്ജിന് ശേഷം ഉംറയ്ക്ക് തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നതിനിടെയാണ് യമന്‍ പൗരന്റെ വ്യത്യസ്തമായ നടപടി വാര്‍ത്തയായത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19ന് നടക്കും.

English summary
Yemen National Who Performed Umrah For Queen Elizabeth Detained by Saudi Arabia Police- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X