Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് ട്രിപ്പിനിടെ ബാത്‌റൂമില്‍ പോയി, 150 കിലോമീറ്റര്‍ യാത്ര, തിരിഞ്ഞ് നോക്കിയപ്പോള്‍ ഭാര്യയില്ല!!

ലണ്ടന്‍: ഒറ്റയ്ക്ക് പലര്‍ക്കും യാത്ര ചെയ്യാന്‍ ഇഷ്ടമല്ല. യുവാക്കള്‍ പ്രത്യേകിച്ച് ഭാര്യയെയോ പങ്കാളിയെയോ ഒപ്പം കൊണ്ടുപോകാറുണ്ട് യാത്രകള്‍ക്ക്. എന്നാല്‍ മറവി നമ്മള്‍ക്ക് സംഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. യുവാക്കളാണെങ്കില്‍ അവരുടെ കാര്യം മാത്രം നോക്കി പോകുന്നത് കൊണ്ട്, ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് അധികം ഓര്‍ക്കാറില്ല.

1

അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ഒരു യുവാവിനാണ്. ഇയാളുടെ യാത്രയില്‍ ഒപ്പം ഭാര്യയുമുണ്ടായിരുന്നു. കഥയൊക്കെ പറഞ്ഞ് ഒരുപാട് ദൂരം ഇവര്‍ സഞ്ചരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ഭാര്യയെ കാണാനില്ല. സംഭവിച്ചത് ഇക്കാര്യങ്ങളാണ്.

1

തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു 55കാരനാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചിരിക്കുന്നത്. ഇയാള്‍ സ്വന്തം ഭാര്യയെ ഒപ്പം കൂട്ടാതെ കാര്‍ എടുത്ത് പോയതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. റോഡ് ട്രിപ്പിനിടെ ഇയാള്‍ മൂത്രമൊഴിക്കാന്‍ പോയിരുന്നു. തുടര്‍ന്ന് കാറില്‍ കയറിയപ്പോള്‍ ഭാര്യ കൂടെയുള്ള കാര്യം ഇയാള്‍ മറന്ന് പോയിരുന്നു. അതൊന്നും ആലോചിക്കാതെ ഇയാള്‍ കാറെടുത്ത് അതിവേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. ഇതെല്ലാം സംഭവിച്ചിരിക്കുന്നത് ഒരു ക്രിസ്മസ് ദിനത്തിലാണ്.

2

സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ തായ്‌ലാന്‍ഡുകാരന്റെ മറവി. ബൂണ്‍ടോം ചായ്മൂണ്‍ എന്നയാളും ഭാര്യ അംനുവാ ചായ്മൂണും ചേര്‍ന്നാണ് റോഡ് ട്രിപ്പിന് പോയത്. ഇവരുടെ സ്വദേശമായ മഹാ സരാകം പ്രവിശ്യയിലേക്കായിരുന്നു യാത്ര. ഇവരുടെ സ്വന്തം നാട്ടില്‍ ക്രിസ്മസും, പുതുവത്സരവും ആഘോഷിക്കാനായിരുന്നു ഈ ദമ്പതിമാര്‍ തീരുമാനിച്ചത്. എന്നാല്‍ സംഭവിച്ചതാകട്ടെ വലിയ അബദ്ധവും. വലിയ ആസ്വദിച്ച് പോയിരുന്ന ഒരു യാത്രയാണ് പെട്ടെന്ന് ഇങ്ങനൊരു സംഭവത്തിലേക്ക് മാറിയത്.

3

പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബൂണ്‍ടോമിന് ഒന്ന് മൂത്രമൊഴിക്കണമെന്ന് തോന്നിയത്. ഉടനെ തന്നെ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങുകയായിരുന്നു ഇയാള്‍. റോഡ് സൈഡിലായിരുന്നു കാര്യം സാധിക്കാന്‍ തീരുമാനിച്ചത്. അവിടെ മറ്റ് ശൗചാലയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അതേസമയം എന്തുകൊണ്ട് മൂത്രമൊഴിക്കാന്‍ ഗ്യാസ് സ്റ്റേഷനില്‍ നിര്‍ത്തിയില്ലെന്നും, അവിടെ ശൗചാലയമുണ്ടാകില്ലേയെന്നും ഇവര്‍ ചോദിച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ ഇവര്‍ അടുത്ത് തന്നെയുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. ഒന്ന് ഇരിക്കാനായിട്ടായിരുന്നു പോയത്.

4

ഇത് വലിയ പ്രശ്‌നമായി മാറി. കാറില്‍ തിരിച്ചെത്തിയ ബൂണ്‍ടോം ഭാര്യ വാഹനത്തില്‍ ഇല്ലെന്ന് ശ്രദ്ധിച്ചതേയില്ല. പിന്നീട് നടന്നതൊക്കെ വലിയ തമാശയായിരുന്നു. ബൂണ്‍ടോം കാറെടുത്ത് അതിവേഗത്തില്‍ ഓടിച്ച് പോയി. ഭാര്യയുണ്ടോ എന്ന് ഇയാള്‍ പരിശോധിക്കുക പോലും ചെയ്തില്ല. എന്നാല്‍ അംനുവാ കാട്ടില്‍ നിന്ന് ഇറങ്ങി വന്നപ്പോഴാണ് ആകെ ഞെട്ടിപ്പോയത്. തന്റെ ഭര്‍ത്താവ് കാറുമെടുത്ത് പോയിരുന്നുവെന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ ആശയക്കുഴപ്പത്തിലെ പ്രശ്‌നങ്ങളാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

5

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

അംനുവാ ചെയ്ത കാര്യങ്ങളാണ് പിന്നീട് അമ്പരപ്പിച്ചത്. ഇരുട്ടില്‍ കുറേ നേരം നില്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടില്ല. തുടര്‍ന്ന് അവര്‍ നടക്കാന്‍ തീരുമാനിച്ചു. ആരോടെങ്കിലും സഹായം തേടാമെന്നായിരുന്നു കരുതിയത്. അങ്ങനെ 20 കിലോമീറ്ററാണ് ഇവര്‍ നടന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ കാബിന്‍ ബുരി ജില്ലയിലെത്തി. അവിടെ നിന്ന് പോലീസിനെ വിളിച്ചു. സ്വന്തം ഫോണിലേക്ക് വിളിക്കാനും ശ്രമിച്ചു. കാറിനുള്ളിലെ ബാഗിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ നമ്പര്‍ അവര്‍ക്ക് ഓര്‍മയില്ലായിരുന്നു.

6

അതേസമയം എന്നിട്ടും ഇവരുടെ ദൗര്‍ഭാഗ്യം മാറിയില്ല. ഇവരുടെ കോള്‍ ഒന്നും ആരും എടുത്തില്ല. രാവിലെ എട്ട് മണിയോടെയാണ് ഭര്‍ത്താവിനെ ഇവര്‍ക്ക് ബന്ധപ്പെടാനായത്. അതും പോലീസിന്റെ സഹായത്തോടെയാണ്. തന്റെ ഭാര്യയെ വിട്ടുപോയി എന്ന് അയാള്‍ക്ക് വിശ്വസിക്കാനായില്ല. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നാണ് ബൂണ്‍ടോം ചോദിക്കുന്നത്. അത് മാത്രമല്ല, 159 കിലോമീറ്റര്‍ അകലെയെത്തിയിരുന്നു ബൂണ്‍ടോം. ഒടുവില്‍ എങ്ങനെയൊ ആണ് ഇയാളുടെ ഭാര്യ തിരിച്ചെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+