കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാനിലെ 'ഒരു കോടി ആശ്വാസം'; പങ്കാളിയായി യൂസഫിലിയും!!10 ലക്ഷം ദിർഹം നൽകി

  • By Aami Madhu
Google Oneindia Malayalam News

ദുബൈ; കൊവിഡ് ഭീതിയ്ക്കിടെ ലോകമെങ്ങും മുസ്ലീം വിശ്വാസികൾ വിശുദ്ധ റംസാൻ മാസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച മാസപിറവി കണ്ടതോടെ വെള്ളിയാഴ്ചയാണ് വ്രതം ആരംഭിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. വിശുദ്ധമാസമായിട്ട് കൂടി പള്ളികളിൽ പോകുന്നതിനും ഇഫ്താർ സംഗമം നടത്തുന്നതിനുമെല്ലാം വിലക്കുണ്ട്.

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

വിലക്കുകളുടെ പശ്ചാത്തലത്തിൽ റംസാനിൽ ഒരു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.

 ടെൻ മില്യൺ മീൽസ്

ടെൻ മില്യൺ മീൽസ്

എമിറേറ്റസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച പദ്ധതിയിലേക്കാണ് എംഎ യൂസഫലിയും സംഭാവന നൽകിയിരിക്കുന്നത്. 'ടെൻ മില്യൺ മീൽസ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റംസാൻ മാസത്തിൽ വിശന്നിരിക്കുന്നവർക്ക് ഒരു കോടി ഭക്ഷണപൊതികൾ എത്തിക്കുന്നതാണ് പദ്ധതി.

 10 ലക്ഷം ദിർഹം

10 ലക്ഷം ദിർഹം

10 ലക്ഷം ദിർഹമാണ് (ഏതാണ്ട് രണ്ടു കോടിയിലേറെ രൂപ) യൂസഫലി സംഭവാന നൽകിയത്. ലുലു ഗ്രൂപ്പ് സംഭാവനയിലൂടെ ഏകദേശം ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കാനാകുമെന്നാണ് കണക്കാക്കുന്നത്. അതിസങ്കീർണമായ ഈ സാഹചര്യത്തിൽ സഹജീവികൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരു കോടി ഭക്ഷണപൊതി പദ്ധതിയെ പിന്തുണയ്ക്കുകയെന്നതെന്ന് യൂസഫലി പറഞ്ഞു.

ഭക്ഷണം എത്തിക്കും

ഭക്ഷണം എത്തിക്കും

ഷെയ്ഖ് മുഹമ്മദിന്റെ പത്നിയും യുഎഇ ഫൂഡ് ബാങ്ക് ബോർഡ് ഒാഫ് ട്രസ്റ്റി ചെയർപേഴ്സനുമായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് കൊവിഡ് രൂക്ഷമായി ബാധിച്ച മേഖലകളിലും സഹായം എത്തിക്കും.

സംഭാവന ലഭിക്കുന്നു

സംഭാവന ലഭിക്കുന്നു

നിരവധി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പദ്ധതിയ്ക്കായി സംഭവാനകൾ ലഭിച്ച് കൊണ്ടിരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തിസലാത്ത്​, ഡു ഫോൺ നമ്പറുകളിൽ നിന്ന് 1034 എന്ന നമ്പറിലേക്ക്​ meal എന്ന് എസ്​എംഎസ് ചെയ്താൽ ഒരു ആഹാരത്തിനുള്ള എട്ട് ദിർഹം സംഭാവന നൽകാൻ സാധിക്കും.യുഎഇ കണ്ട ഏറ്റവും വലിയ സാമൂഹിക ഉദ്യമമാക്കി ഭക്ഷണ വിതരണ പദ്ധതിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

'സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം'

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടി

English summary
Yussuff ali give support 10 million meals campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X