'സെലൻസ്കി ഏകാധിപതി, മാറിയില്ലെങ്കിൽ യുക്രൈൻ ബാക്കിയുണ്ടാകില്ല'; ട്രംപ്
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസിക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലൻസ്കി ഏകാഥധിപതിയാണെന്നും അദ്ദേഹം മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
'തിരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കി തയ്യാറാകുന്നില്ല. ജോ ബൈഡനെ കബിളിപ്പിക്കുന്നതിൽ മാത്രം മിടുക്കുള്ള ആളാണ് സെലൻസ്കി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. റഷ്യയുമായി സമാധാന ചർച്ച നടത്തുകയാണ്. എല്ലാവരും പറയുന്നത് ട്രംപിന് മാത്രമാണ് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുകയെന്നാണ്', എക്സ് പോസ്റ്റിൽ ട്രംപ് പറഞ്ഞു.

റഷ്യൻ യുദ്ധത്തെ പ്രതിരോധിക്കാൻ നേരത്തേ ജോ ബൈഡൻ ഭരണകുടം യുക്രൈന് ധനസഹായം നൽകിയിരുന്നു. ഇതിന് പകരമായി യുക്രൈന്റെ ധാതുവിഭവങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ട്രംപ് ഭരണകുടം അധികാരത്തിലേറിയതോടെ യുക്രൈനോടുള്ള നിലപാടിൽ യുഎസ് മാറ്റം വരുത്തി. റഷ്യൻ യുദ്ധത്തെ പ്രതുരോധിക്കാൻ 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി പണവും യുക്രൈന് നൽകി കഴിഞ്ഞെന്നും ഇതിന്റെ പകരമായാണ് ധാതുവിഭവങ്ങളുടെ ഉടമസ്ഥാവകാശം ചോദിക്കുന്നതെന്നുമാണ് ട്രംപ് പറഞ്ഞത്.
അതിനിടെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ യുഎസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. സൗദിയിലാണ് ആദ്യ മധ്യസ്ഥ ചർച്ചകൾ നടന്നത്. റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേൽഷ്ടാവ് മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്ഥതലയിലായിരുന്നു ചർച്ച. യുഎസിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ആണ് പങ്കെടുത്തത്.റഷ്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആണ് ചർച്ചയിൽ പങ്കെടുത്തു. യുക്രൈൻ സമാധാന ചർച്ചകൾക്കായി ഒരു ഉന്നതതല ടീം രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായിരുന്നു.
അതേസമയം റിയാദിൽ നടന്ന മധ്യസ്ഥ ചർച്ചക്കെതിരെ സെലൻസ്കി രംഗത്തെത്തി. യുക്രൈനിനെ കുറിച്ച് നടക്കുന്ന ചർച്ചയിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്നായിരുന്നു ആക്ഷേപം. അതുകൊണ്ട് തന്നെ ചർച്ചയിലെടുത്ത തീരുമാനം തങ്ങൾ അംഗീകരിക്കില്ലെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ സെലൻസ്കിയുടെ ഈ പരാമർശത്തിനെതിരേയും കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. ' മൂന്ന് വർഷവും സെലൻസ്കി ഉണ്ടായിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ട്രംപും യു എസും ഇടപെടാതെ യുക്രൈൻ യുദ്ധം അവസാനിക്കാനും പോകുന്നില്ല' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications