യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ, അമ്പരന്ന് ഉപഭോക്താക്കള്‍; തീരുമാനത്തിന് പിന്നില്‍...
ദുബായ്: ലോകത്തെല്ലായിടത്തും അതിവേഗം വളര്‍ന്ന ഭക്ഷ്യ വിതരണ ശൃംഖലയാണ് സൊമാറ്റോ. ഗള്‍ഫ് രാജ്യങ്ങളിലും സൊമാറ്റോ അതിവേഗമാണ് പച്ചപിടിച്ചത്. എന്നാല്‍ ഇപ്പോഴിതാ യു എ ഇയില്‍ സൊമാറ്റോ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം നവംബര്‍ 24 വരെ മാത്രമെ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് ഫീച്ചര്‍ യു എ ഇയില്‍ ലഭ്യമാകൂ. എന്നാല്‍ ഇതിന് പകരം സംവിധാനം സെമാറ്റോ ഏര്‍പ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

നവംബര്‍ 24 വരെ മാത്രമെ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് ഫീച്ചര്‍ യു എ ഇയില്‍ ലഭ്യമാകൂ എന്നാണ് പറയുന്നത്. അതായത് ഇനി കഷ്ടിച്ച് ഒരാഴ്ച കൂടി മാത്രമെ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കൂ. ഇതിന് ശേഷം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തലാബത്ത് എന്ന ആപ്പിലേക്ക് റീഡയറക്ട് ചെയ്യും. നേരത്തെ 2019 ല്‍ യു എ ഇയിലെ ഫുഡ് ഡെലിവറി ബിസിനസ് 172 ദശലക്ഷം ഡോളറിന് സൊമാറ്റോ തലബാത്തിന് കൈമാറ്റം ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തുന്നത്. അതേസമയം സൊമാറ്റോ അതിന്റെ റെസ്റ്റോറന്റുകളും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് യു എ ഇയില്‍ തുടരുകയും ചെയ്യും എന്നാണ് സൊമാറ്റോ പാര്‍ട്ണര്‍ റെസ്റ്റോറന്റുകള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നത്. തലാബത്ത് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നത് തുടരാം.

കൂടാതെ 2022 ഡിസംബര്‍ 30-നകം റെസ്റ്റോറന്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരസ്യ സേവനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള സാധുവായതും ഉപയോഗിക്കാത്തതുമായ ക്രെഡിറ്റ് നോട്ടുകള്‍ക്കുള്ള എല്ലാ തുകയും റീഫണ്ട് ചെയ്യും. മാത്രമല്ല തീര്‍പ്പാക്കാത്ത എല്ലാ തുകകള്‍ക്കും സൊമാറ്റോ പേഔട്ടുകള്‍ ആരംഭിക്കും. റെസ്റ്റോറന്റ് പങ്കാളികള്‍ക്ക് അവരുടെ ബിസിനസ്സ് വളര്‍ത്തുന്നതിനായി തലാബത്തില്‍ ചേരുകയും ചെയ്യാം.

'വൈബ് ചെക്ക്', 'സൊമാറ്റോ പേ' എന്നീ പേരുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് എന്ന് സൊമാറ്റോ പറഞ്ഞു. പണമിടപാടുകള്‍ നടത്താനും ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാക്കാനും സൊമാറ്റോ പേ ഉപയോക്താക്കളെ സഹായിക്കും. വൈബ് ചെക്ക് റെസ്റ്റോറന്റുകള്‍ക്ക് സ്വയം പ്രമോട്ട് ചെയ്യുന്നത് എളുപ്പമാക്കും.

വര്‍ഷങ്ങളായി സൊമാറ്റോ ഫുഡ് ഓര്‍ഡറിംഗിന്റെ വിശ്വസ്ത പങ്കാളിയായതിന് തങ്ങള്‍ കടപ്പെട്ടിരിക്കുന്നു എന്ന് പാര്ട്ട്ണര്മാരോട് സൊമാറ്റോ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിലും സന്തോഷിപ്പിക്കുന്നതിലും നിങ്ങളുടെ സംഭാവന വളരെ പ്രധാനമാണ്. തലാബത്ത്-സൊമാറ്റോ പങ്കാളിത്തത്തില്‍ കമ്പനി അഭിമാനിക്കുന്നുവെന്നും സൊമാറ്റോ വക്താവ് കൂട്ടിച്ചേര്‍ത്തു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications