കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48500 വര്‍ഷം പഴക്കമുള്ള സോംബി വൈറസിനെ പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; മഞ്ഞില്‍ പുതഞ്ഞ് 'ഭീകരന്‍'

Google Oneindia Malayalam News

മോസ്‌കോ: ലോകത്തെ ആകെ ഭയപ്പെടുത്തി പുതിയൊരു വൈറസിനെ കണ്ടെത്തി യൂറോപ്പ്യന്‍ ശാസ്ത്രസംഘം. ഉത്തരാര്‍ധ ഗോള മേഖലയില്‍ മഞ്ഞില്‍ പുതഞ്ഞ് വര്‍ഷങ്ങളായി കിടക്കുന്ന ഇടത്ത് നിന്നാണ് ഇവയെ കണ്ടെത്തിയത്.ആഗോള താപനം കാരണം മഞ്ഞുരുകിയാല്‍ അത് മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് കാരണമാകുന്ന പൗരാണിക വൈറസുകളെ ഭൂമിയിലേക്ക് തിരികെയെത്തിക്കുമെന്നാണ് കണ്ടെത്തല്‍.

രണ്ട് ഡസനോളം വൈറസുകളെയാണ് ശാസ്ത്ര സംഘം പുനസൃഷ്ടിച്ചിരിക്കുന്നത്. ഇതിലൊന്ന് തണുത്ത് മരവിച്ച് ഒരു തടാകത്തിനടിയിലായിരുന്നു. 48500 വര്‍ഷം മുമ്പുള്ളതാണ് ഈ വൈറസ്.

1

റഷ്യയിലെ സൈബരീയിന്‍ മേഖലയിലുള്ള പെര്‍ഫാഫ്രോസ്റ്റില്‍ നിന്നാണ് ശാസ്ത്രസംഘം സാമ്പിളുകള്‍ ശേഖരിച്ചത്. ഇത് ഉത്തരാര്‍ധ ഗോളത്തിലെ മഞ്ഞിനാല്‍ മൂടപ്പെട്ട പ്രദേശമാണ്. ഇവിടെ നിന്നും വൈറസുകള്‍ ധാരാളം കണ്ടെത്താറുണ്ട്. പുതിയ 13 പാഥോജനുകളാണ് ശാസ്ത്രജ്ഞര്‍ പുനസൃഷ്ടിച്ചത്.സോംബി വൈറസുകള്‍ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

അതേസമയം ഇത്രയും നൂറ്റാണ്ടുകള്‍ മഞ്ഞിനടിയിലായിട്ടും ഇവയ്ക്ക് യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ല. ഇപ്പോഴും മനുഷ്യരെ കഠിനമായി ഇവ ബാധിക്കും. അതും തണുത്തുറച്ച് മഞ്ഞിന്റെ ആഴത്തിലാണ് ഇവ ഉണ്ടായിരുന്നത്. ഇപ്പോഴും ഇവയുടെ വ്യാപന ശേഷിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

ശാസ്ത്രജ്ഞര്‍ ദീര്‍ഘകാലമായി ഉത്തരാര്‍ധ മേഖലയിലെ മഞ്ഞുരുകലിനെ കുറിച്ച് പറയുന്നു. ആഗോള താപനത്തെ തുടര്‍ന്ന് ഇത് സംഭവിച്ചാല്‍ ദുരന്തങ്ങള്‍ ഓരോന്നായി വരാം. മീഥെയിന്‍ ധാരാളമായി പുറന്തള്ളാനും ഇതിലൂടെ തുടങ്ങും. അതേസമയം നിര്‍ജീവമായ പാഥോജനങ്ങളുടെ കാര്യത്തില്‍ ഇവ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

റഷ്യ, ജര്‍മനി, ഫ്രാന്‍സ്, എന്നിവിടങ്ങളിലുള്ള വിദഗ്ധ സംഘമാണ് വൈറസുകളെ പുനസൃഷ്ടിച്ചത്. അതേസമയം ഇവയെ പുനസൃഷ്ടിക്കുന്നതിലൂടെയുണ്ടാവുന്ന റിസ്‌ക് പക്ഷേ വളരെ കുറവാണെന്ന് ശാസ്ത്രസംഘം പറുയന്നു. ഇവര്‍ എടുത്ത സാമ്പിളുകള്‍ അത്തരത്തിലുള്ളതാണ്.

അതേസമയം ഇതില്‍ കണ്ടെത്തിയ അമീബ വൈറസിനാണ് 48500 വര്‍ഷം പ്രായമുണ്ടെന്ന് കണ്ടെത്തിയത്. ഒന്‍പതെണ്ണത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടാവും. കണ്ടെത്തിയതെല്ലാം പരസ്പരം ഒരുപാട് വ്യത്യാസമുണ്ട്. ചിലത് മാമത്തിന്റെ രോമത്തിലും, സൈബീരിയന്‍ ചെന്നായയുടെ ആന്തരികാവയവങ്ങളിലുമൊക്കെയാണ് കണ്ടെത്തിയത്.

ഇവയെല്ലാം മഞ്ഞിനടിയില്‍ ആഴത്തില്‍ പുതഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ കണ്ടെത്തിയതെല്ലാം മനുഷ്യര്‍ക്ക് ഭീഷണിയാവുമോ എന്ന് വ്യക്തമല്ല. പക്ഷേ കണ്ടെത്താത്ത എത്രയോ വൈറസുകള്‍ പുറത്തുണ്ട്. ഇവ ആഗോള താപനത്തെ തുടര്‍ന്ന് പുറത്തേക്ക് വന്നാല്‍ മനുഷ്യരെ ബാധിച്ചേക്കാം. ഇപ്പോള്‍ കണ്ടെത്തിയത് അമീബയെ ബാധിക്കുന്നതാണെന്ന് സൂചനയുണ്ട്.

English summary
zombie virus old 48500 years found in ice buried under siberian region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X