• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലാഭവന്‍ മണിയുടെ മരണത്തിന് ഇന്ന് 3 വയസ്സ്... മണിയുടെ വിശ്രമകേന്ദ്രമായിരുന്ന പാഡിയും ഉണരുന്നു...

  • By Desk

തൃശൂര്‍: കലാഭവന്‍ മണിയുടെ വിശ്രമകേന്ദ്രമായിരുന്ന ചേനത്തുനാട്ടിലെ പാഡി പുനര്‍ജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് മണിയുടെ സുഹൃത്തുക്കളും ബന്ധുക്കളും. പ്രളയത്തില്‍ നശിച്ച ഏറുമാടമടക്കുള്ളവ വീണ്ടും കെട്ടിയൊരുക്കുന്ന തിരക്കിലാണ് ഇവിടത്തുകാര്‍. മണിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു പാഡി. അച്ഛന്റെ ഓര്‍മ്മക്കായാണ് അച്ഛന്‍ ജോലി ചെയ്തിരുന്ന പുഴയോരത്തുള്ള ഈ ജാതി തോട്ടം മണി സ്വന്തമാക്കിയത്.

"ബാലക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാകിസ്താനില്‍ അടക്കം ചെയ്യുന്നു! അഞ്ച് ദിവസമായി ഇത് തുടരുന്നു.. ഇനിയും കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് വേണോ? ചിത്രങ്ങള്‍ വൈറല്‍.. യാഥാര്‍ത്ഥ്യം ഇങ്ങനെ!!

എവിടെ പോയാലും തിരിച്ചത്തുമ്പോള്‍ പാഡിയില്‍ പോയി വിശ്രമിച്ചതിന് ശേഷമെ മണി വീട്ടിലേക്കു പോലും പോകാറുള്ളൂ. മണിയുടെ മരണ ശേഷവും പാഡ് സംരക്ഷച്ചിരുന്നു. നൂറുകണക്കിന് ആരാധകരാണ് മണിക്ക് ഏറെ പ്രിയപ്പെട്ട പാഡി സന്ദര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണിയുടെ പാഡി പുനര്‍ജ്ജീവിപ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയത്.

മണിയെ മറക്കാതെ രേവത്

മണിയെ മറക്കാതെ രേവത്

കലാഭവന്‍ മണിയെ ദൈവതുല്യമായി മനസില്‍ സൂക്ഷിക്കുന്ന രേവത് ബാബു ചേനത്തുനാട്ടിലെത്തി. മണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായാണ് രേവത് എത്തിയത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വരന്തരപ്പിള്ളി സ്വദേശിയായ രേവത് മണിയുമായി അടുക്കുന്നത്. അമ്മയും സഹോദരിയും അടങ്ങുന്ന നിര്‍ധന കുടുംബം പുലര്‍ത്താനായി മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ലോട്ടറി വില്പന നടത്തുന്ന കാലത്താണ് മണിയുമായി ചങ്ങാത്തത്തിലെത്തിയത്. മണിയുടെ സുഹൃത്ത് വിനോദാണ് രേവതിനെ മണിക്ക് പരിചയപ്പെടുത്തിയത്. പഠിക്കാനും കടങ്ങള്‍ വീട്ടാനും മണി സഹായിച്ചുവെന്ന് രേവത് പറയുന്നു.

 മണിയുടെ സ്മരണക്കായി റോഡൊരുങ്ങി

മണിയുടെ സ്മരണക്കായി റോഡൊരുങ്ങി

കലാഭവന്‍ മണിയുടെ സ്മരണക്കായി റോഡൊരുങ്ങി. ഗവ.ഹോസ്പിറ്റല്‍ റിങ്ങ് റോഡിനാണ് കലാഭവന്‍ മണിയുടെ പേര്‍ നല്കിയത്. വീതി കൂട്ടി നവീകരിച്ച ഹോസ്പിറ്റല്‍ റിങ്ങ് റോഡ് ഇനിമുതല്‍ കലാഭവന്‍ മണിയുടെ പേരില്‍ അറിയപ്പെടും. ഈ റോഡില്‍ നിന്നാണ് മണിയുടെ വീട്ടിലേക്കുള്ള ചേനത്തുനാട്, മണിയുടെ വിശ്രമ കേന്ദ്രമായ പാഡി എന്നിവടങ്ങളിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. മണിയുടെ പേരില്‍ ഒരു റോഡ് വേണമെന്നത് ചാലക്കുടിക്കാരുടെ നീണ്ടകാലത്തെ ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്.

ചാലക്കുടിക്കാരുടെ ആഗ്രഹം

ചാലക്കുടിക്കാരുടെ ആഗ്രഹം

റിങ്ങ് റോഡില്‍ മൂന്നിടത്ത് കലാഭവന്‍ മണി സ്മാരക റോഡെന്നെഴുതി ബോര്‍ഡുകളും സ്ഥാപിച്ചു. താലൂക്ക് ഹോസ്പിറ്റലിന് മുന്നിലും പോലീസ് സ്റ്റേഷന് സമീപവും, ദേശീയപാതയില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശന കവാടത്തിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകളുടെ അനാച്ഛാദനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍, നഗരസഭ കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, ഗീത സാബു എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ലഭിച്ച കണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആദരിച്ചു.

English summary
Kalabhavan Mani's friends to renovate Pady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X