കണ്ടക്ടർക്കെതിരെ പോക്‌സോ കേസ്: പ്രതിഷേധമായി നടത്താനിരുന്ന മിന്നല്‍ ബസ് സമരം പിന്‍വലിച്ചു
തലശേരി: കണ്ടക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പാനൂര്‍, തലശേരി മേഖലകളില്‍ സ്വകാര്യബസ് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം.
അസോസിയേഷന്‍ പ്രസിഡണ്ട് വേലായുധന്‍, ജോയിന്റ് ആര്‍ ടി ഒ ഷാനവാസ് കരീം, എ.എം.വി.ഐ സുനില്‍ കുമാര്‍, തലശേരി സി.ഐ അനില്‍ കുമാര്‍, എസ്.ഐ ദീപ്തി, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തലശേരിയില്‍ ചൊവ്വാഴ്ച്ച രാവിലെമുതല്‍ നടത്തിയ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായിരുന്നു. സ്‌കുളിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശാരിരികമായി പീഢിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ - തലശേരി, പെരിങ്ങത്തൂര്‍ - നാദാപുരം, തലശേരി ഉള്‍പ്പെടെയുളള പതിനഞ്ചോളം റൂട്ടുകളിലാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിത്.
ഇതു കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാര്‍ പെരു വാഹന സൗകര്യമില്ലാതെ വലഞ്ഞു കരിയാട് - തലശേരി - കണ്ണൂര്‍ റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടര്‍ ചക്കരക്കല്‍ മൗവ്വഞ്ചേരി എക്കാലല്‍ സത്യാനന്ദനെയാണ് (59) കഴിഞ്ഞ ദിവസം ചൊക്‌ളി പൊലിസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ബസ് യാത്രക്കാരായ എട്ട്, പത്ത് ക്‌ളാസുകളില്‍ പഠിക്കുന്ന പത്ത് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രധാന അധ്യാപകനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചൊക്‌ളി പൊലീസ് രണ്ടു വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ 26 മുതല്‍ ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ ബസ് തൊഴിലാളികളെ കള്ള കേസില്‍ കുടുക്കുന്ന പ്രവണത തുടര്‍ന്നാല്‍ ബസ് വ്യവസായം മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബസ് ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ കരു വാരത്ത് കണ്ണൂരില്‍ പ്രതികരിച്ചു.












Click it and Unblock the Notifications