ബൈക്ക് അപകടത്തില്‍ മരിച്ച മകന് പിന്നാലെ പിതാവും മരിച്ചു; സങ്കടക്കടലില്‍ കുടുംബം
തലശേരി: ദേശീയ പാതയിലെ മനുഷ്യകുരുതി തുടരുന്നു. തലശേരി- കണ്ണൂര്‍ ദേശീയ പാതയിലെ കൊടുവള്ളിയിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച മകനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ മത്സ്യവില്‍പനക്കാരനായ പിതാവും മരണമടഞ്ഞു.
തലശേരി- കണ്ണൂര്‍ ദേശീയ പാതയിലെ കൊടുവള്ളിയിലാണ് ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുഴപ്പിലങ്ങാട് മഠത്തിനടുത്തുള്ള റഹ്മാനിയ മസ്ജിദ് മഹലില്‍ മാട മില്ലത്ത് ഉമ്മര്‍ (63) മരണമടഞ്ഞത്.

കഴിഞ്ഞ 29 ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചാല മിംസിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു ഉമ്മര്‍. വ്യാഴാഴ്ച്ച രാത്രിയോടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. നേരത്തെ അപകടത്തില്‍ ഉമ്മറിന്റെ മകന്‍ ഷന്‍സീര്‍(27) സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.
തലശ്ശേരി മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയായിരുന്നു. മാര്‍ക്കറ്റിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. പി.കെ.ഷാഹിദയാണ് ഭാര്യ. സംഭവത്തില്‍ കാര്‍ യാത്രക്കാരനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. വര്‍ഷങ്ങളായി തലശേരി മാര്‍ക്കറ്റില്‍ മത്സ്യവില്‍പനക്കാരനാണ് ഉമ്മര്‍. പുലര്‍ച്ചെ മാര്‍ക്കറ്റിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മകനും ഉമ്മറും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷന്‍സീറിനെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ പൊലിസിന്റെ സഹായത്തോടെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഉമ്മര്‍. മത്സ്യമേഖലയില്‍ ജോലി ചെയ്തു ജീവിക്കുന്ന പിതാവിന്റെയും മകന്റെയും മരണത്തോടെ കുടുംബത്തിന് അത്താണി നഷ്ടപ്പെട്ടിരിക്കുകയാണ്. ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും പൊലിസ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതി യാത്രക്കാരില്‍ ശക്തമാണ്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി












Click it and Unblock the Notifications