യൂണിഫോം ഡ്രസ് കോഡ് പാലിച്ചില്ല; കുട്ടികളെ മർദ്ദിച്ച കായിക അധ്യാപകൻ പൊലീസ് പിടിയിൽ
കൂത്തുപറമ്പ്: യൂണിഫോം ഡ്രസ് കോഡ് പാലിക്കാത്തതിന് മൂന്ന് വിദ്യാർത്ഥിനികളെ മർദ്ദിച്ച കായിക അധ്യാപകനെതിരെ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു. വെളുത്ത തട്ടത്തിന് പകരം കറുത്ത ഷാള്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചതിനാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിലാണ് കൂത്തുപറമ്പ് പൊലിസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി, മൂര്യയാട് സ്വദേശിനികളായ മൂന്ന് വിദ്യാര്‍ഥിനികളെയാണ് അധ്യാപകൻ വെള്ളിയാഴ്ച്ച ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ കുത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെളുത്ത ഷാളിന് പകരം കറുപ്പ് ഷാള്‍ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്. രക്ഷിതാക്കളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്ഷിതാക്കളാണ് പോലീസിൽ നൽകിയ പരാതി നൽകിയത്. വടി കൊണ്ട് മര്‍ദ്ദിച്ചതിനു പുറമെ കസേരകൊണ്ടും മര്‍ദ്ദിച്ചതായി കുട്ടികൾ പറഞ്ഞു. അതേസമയം, വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിച്ച കായിക അധ്യാപകന്‍ നിധിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications