Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർതൃ ബന്ധുവിനെ അപായപ്പെടുത്താൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ കേസ്: തെളിവെടുപ്പ് നടത്തി

പയ്യന്നൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭർതൃ സുഹൃത്തായ കരാറുകാരനെ അപായപ്പെടുത്താൻ കേരള ബാങ്ക് ജീവനക്കാരിയായ യുവതി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മാതമംഗലംചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടറെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി. കരാറുകാരന്‍ പി.വി സുരേഷ് ബാബു(52)വിന്റെ കാല്‍ വെട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി നെരുവമ്പ്രം ചെങ്ങലിലെ തച്ചന്‍ ഹൗസില്‍ ജിഷ്ണു(26)വുമായി കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്ഐ കെവി സതീശനും സംഘവും തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച്ച രാവിലെ പ്രതി കൃത്യത്തിന് ശേഷം ആയുധം ഒളിപ്പിച്ചുവച്ച ശ്രീസ്ഥ മാടപ്രത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുംആയുധം പോലീസിന് കാണിച്ചു കൊടുത്തു.

റിമാന്റില്‍ കഴിയുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ഹൗസില്‍ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് കോടതി മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും. ക്വട്ടേഷന്‍ ഗൂഡാലോചന നടത്തിയ കണ്ണൂരിലും പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. കൃത്യം നടത്താന്‍ ആയുധം വാങ്ങിയ തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടയിലും ശേഷം വാഹനവും കണ്ടെടുക്കും.

5-kannur-map-co

ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി വി സുരേഷ് ബാബു(52)വിനെ വധിക്കാന്‍ ശ്രമിച്ചത്. മാസങ്ങള്‍ നീണ്ട പോലിസ് അന്വേഷണത്തിനിടെയാണ് സ്ത്രീ നല്‍കിയ പ്രമാദമായ ക്വട്ടേഷന്‍ കേസിന്റെ ചുരുളഴിക്കാന്‍ പരിയാരം ഇന്‍സ്പെക്ടര്‍ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്. അതേസമയം ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയായ ബേങ്ക് ജീവനക്കാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.

സംഭവത്തിന് ശേഷം പോലീസ് കേസിൽ പ്രതിയാക്കിയതിനെ തുടർന്ന് ഇവർ ഒളിവിലാണ്. നേരത്തെ പയ്യാമ്പലത്തെ ഒരു ഫ്ളാറ്റിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. പരിയാരത്ത് നീതി സ്റ്റോറിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പൊലിസുകാരൻ്റെ ഭാര്യയായ ഇവർക്ക് കേരള ബാങ്ക് കണ്ണുർ ശാഖയിൽ ജോലി കിട്ടിയത് കുടുംബ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറെക്കാലമായി ഇവരും ഭർത്താവും വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ഇതിനു കാരണം ഭർതൃബന്ധുവായ കരാറുകാരനാണെന്നു സംശയിച്ചാണ് ഇവർ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് മൊഴി.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+