കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയെ പിടിച്ച കിടുവ: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഓഫിസില്‍ കള്ളന്‍കയറി കവര്‍ന്നത് 60000 രൂപ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കടുവയെ പിടിക്കുന്ന കിടുവയെന്ന മട്ടിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിശേഷങ്ങള്‍. ജയിലിനു മൂക്കിനു താഴയെുള്ള എംപ്‌ളോയിസ് സൊസെറ്റിയുടെ ഓഫിസ് കുത്തിതുറന്ന് കളളന്‍ അടിച്ചു മാറ്റിയത പണവും മറ്റു സാധനങ്ങളും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയോരത്തു പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹകരണസംഘമായ ജയില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് കള്ളന്‍ കയറിയത്.

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെകോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ഇവിടെ ഓഫിസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 60,000 ഓളം രൂപ കവര്‍ന്നു. സൊസൈറ്റിയുടെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്ന് രണ്ട് ഫ്രൂട്ടിയും മോഷ്ടിച്ചു. കനത്ത സുരക്ഷയുള്ള സെന്‍ട്രല്‍ ജയിലിനു സമീപം നടന്ന മോഷണം പൊലിസിനും ജയില്‍ അധികൃതര്‍ക്കും നാണക്കേടായിരിക്കുകയാണ്.

photo-2018-04-2

2013 മുതലാണ് ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ജയില്‍ വാര്‍ഡന്മാരുടെ ക്വാര്‍ട്ടേഴ്സ് സൊസൈറ്റി ഓഫീസുകള്‍ നവീകരിക്കുകയായിരുന്നു. തൊട്ടടുത്ത് ചപ്പാത്തി, ചിക്കന്‍ ബിരിയാണി വില്‍പ്പന നടത്തുന്ന ഫുഡ് ഔട്ട്ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി ഒമ്പത് മണിക്കാണ് ഇത് പൂട്ടാറ്. കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത കള്ളന്‍ സൊസൈറ്റിയുടെ പൂട്ടും തകര്‍ത്താണ് പണം കവര്‍ന്നത്. കണ്ണൂര്‍ ടൗണ്‍പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ജയിലില്‍ അടുത്തിടെ തടവ് ചാട്ടശ്രമം നടന്നതിന് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജയിലിന്റെ മൂക്കിന് താഴെ മോഷണം നടന്നത. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുകൂടാതെ സ്മാര്‍ട്ടു ഫോണുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയില്‍ തടവുകാര്‍ക്കു ലഭിച്ചിരുന്നു. ജയില്‍ അധികൃതരുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്നാണ് ആരോപണം. സൗമ്യാവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയടക്കും നിരവധി കൊടും കുറ്റവാളികളും രാഷ്ട്രീയതടവുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്.കഴിഞ്ഞയാഴ്ച രാത്രിയില്‍ ജയില്‍ വാര്‍ഡന്‍മാര്‍ക്ക മയക്കുപൊടി കലര്‍ത്തിയ ചായ നല്‍കി ഇവിടെ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷം ജയിലില്‍ കനത്ത സുരക്ഷയാണൊരുക്കിയത്. ഇതിനിടെയിലാണ് ജയില്‍ വളപ്പിലെ ഓഫിസില്‍ തന്നെ മോഷണം നടന്നത്. ഇതു ജയില്‍ അധികൃതര്‍ക്ക് കനത്ത നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

English summary
60000 Rs stolen from Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X