കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവള ഉദ്ഘാടന ദിനത്തില്‍ സൗജന്യ ബസ് സര്‍വീസ്.. വേദിയിലേക്ക് 90 ബസുകള്‍

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നവര്‍ക്ക് വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് സൗജന്യ ബസ് യാത്ര സൗകര്യം ഏര്‍പ്പെടുത്തും.നാല് കേന്ദ്രങ്ങളില്‍ നിന്നായി 90 ബസുകള്‍ സര്‍വീസ് നടത്തും.ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ സ്വകാര്യ വാഹനങ്ങളെ ഉദ്ഘാടനവേദയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.അതിനാലാണ് സൗജന്യ വാഹന സൗകര്യം ഒരുക്കുന്നത്.കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

<strong><br> ശബരിമല വരുമാനത്തില്‍ വന്നത് 31.20 കോടിയുടെ കുറവ്.. കണക്കില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്</strong>
ശബരിമല വരുമാനത്തില്‍ വന്നത് 31.20 കോടിയുടെ കുറവ്.. കണക്കില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്

പനയത്താംപറമ്പ്, മട്ടന്നൂര്‍ ഹൈസ്‌കൂള്‍, പോളി ഗ്രൗണ്ട്, ചാവശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. തുടര്‍ന്ന് സൗജന്യ ബസുകളിലാണ് വിമാനത്താവളത്തിലെത്തേണ്ടത്. ഉദ്ഘാടന ദിവസം രാവിലെ ആറു മുതല്‍ പകല്‍ മൂന്നു വരെയാണ് ബസ് സര്‍വീസ് ഉണ്ടാകുക. ഇരുചക്രവാഹനങ്ങളടക്കം ഒരു വാഹനവും പാസില്ലാതെ വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല.

photo-2017-06-2


കൂത്തുപറമ്പ്, പാനൂര്‍, വടകര, തലശ്ശേരി, ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അഞ്ചരക്കണ്ടി ജങ്ഷന്‍ വഴിയും കണ്ണൂര്‍,തളിപ്പറമ്പ്,പയ്യന്നൂര്‍,ശ്രീകണ്ഠപുരം, ഇരിക്കൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവ ചാലോട് ജങ്ഷനില്‍ നിന്നേ വലത്തോട്ട് തിരിഞ്ഞും പനയത്താംപറമ്പില്‍ പാര്‍ക്ക് ചെയ്യണം.ഇവിടെനിന്ന് 50 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകും.കരുവന്‍ചാല്‍,മട്ടന്നൂര്‍,ശിവപുരം,മരുതായി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ മട്ടന്നൂര്‍ ഹൈസ്‌കൂള്‍,പോലി ഗ്രൗണ്ടിലും ഇരിട്ടി,ഉളിക്കല്‍,പേരാവൂര്‍ ഭാഗങ്ങള്ല്‍ നിന്നുള്ളവ ചാവശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.ഇവിടെ നിന്ന് 40 ബസുകള്‍ സര്‍വീസ് നടത്തും.

സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പടുത്തിയ റോഡുകളിലൂടെയും അഞ്ചരക്കണ്ടി ജംങ്ഷനില്‍ നിന്നും കീഴല്ലൂര്‍ വഴിയും രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ വിമാനത്താവളഭാഗത്തേക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല.ഇതുവഴി,ുള്ള മറ്റ് യാത്രക്കാര്‍ക്കും സൗജന്യ ബസ് സര്‍വീസ് ഉപയോഗിക്കാം.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസം ഉണ്ടാക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്ഥിച്ചു.ജില്ലാ പോലീസ് മേധാവി ചുമതലയുള്ള മലപ്പുറം എംഎസ്പി കമാന്‍ഡന്റ് യു അബ്ദുല്‍ കരീം,എഎസ്പി ചൈത്ര തെരേസ ജോണ്‍,സ്‌പെഷല്‍ ഡിവൈഎസ്പി സജേഷ് വാഴവാളപ്പില്‍,ആര്‍ടിഒ എം മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു,

English summary
90 free bus service will be on the inaugural ceremony of Kannur international airport for avoiding traffic block in city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X