കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ തകര്‍ന്ന പായത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പകരം പുതിയ കെട്ടിടസമുച്ചയമൊരുങ്ങി

Google Oneindia Malayalam News

ഇരിട്ടി: പ്രളയത്തില്‍ തകര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം ഗ്രാമ പഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് 2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞ് പൂര്‍ണമായും തകര്‍ന്നത്. തുടര്‍ന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു.

വള്ളിത്തോട് ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് സൗജന്യമായി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഇരുനില കെട്ടിടത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയായി. പാര്‍ക്കിംഗ് സൗകര്യവും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയുമാണ് ഇനി നിര്‍മിക്കാനുള്ളത്.
ഷാരോണ്‍ ചര്‍ച്ചിന്റെ പഴയ കെട്ടിടത്തിലാണ് താല്‍ക്കാലികമായി ഇപ്പോള്‍ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രണ്ടു സ്ഥിരം ഡോക്ടര്‍മാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്.

kannur

പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. അത്യാഹിത വിഭാഗം, ഗര്‍ഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടല്‍ കേന്ദ്രം, മൂന്നു ഒ പി കൗണ്ടറുകള്‍, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തില്‍ പ്രത്യേകം സൗകര്യമുണ്ടാകും. വിശാലമായ കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. കിടത്തി ചികിത്സയില്ലെങ്കിലും അടിന്തര ഘട്ടത്തില്‍ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാന്‍ കിടക്ക ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വിടെയുണ്ടാകും.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്ക്്, ശ്വാസകോശ സംബന്ധ അസുഖമുള്ളവര്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗികള്‍ക്കായുള്ള ആശ്വാസ് ക്ലിനിക്ക് തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറുന്നതോടെ ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാകും.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

നിലവില്‍ മുന്നൂറോളം രോഗികള്‍ ദിനംപ്രതി ആരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമായാല്‍ ഇതിലും കൂടുതല്‍ പേര്‍ക്ക് സേവനം നല്‍കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി രജനി അറിയിച്ചു.

English summary
A new building complex has been set up to replace the flood-damaged Primary Health Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X