കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂര്‍ മഹല്ല് കേസിനു പിന്നില്‍ തനിക്കെതിരായ രാഷ്ട്രീയ കരുനീക്കം: അബ്ദുറഹ്മാന്‍ കല്ലായി

Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കരുനീക്കമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. വഖഫ് ട്രിബൂണല്‍ തന്നെ തള്ളിയ വിഷയത്തില്‍ ഇപ്പോഴത്തെ കേസ് പുതിയതാണെന്നും ഇതിനുപിന്നില്‍ തല്‍പരകക്ഷികളുടെ ഇടപെടല്‍ ഉണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകനാണ് ഞാന്‍. എന്റെ പാര്‍ട്ടിക്ക് എന്നെ അറിയാം. അതുകൊണ്ടാണ് ഈ വിഷയം പാര്‍ട്ടി ഏറ്റെടുത്തത്. എന്റെ പേരില്‍ സാമ്പത്തികമായി ഒരു ആരോപണമെങ്കിലും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കല്ലായി വ്യക്തമാക്കി.

knr

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പെട്ടെന്ന് ഈ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ടിലും പെട്ട ചിലയാളുകളുടെ പരാതിയില്‍ ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസെടുത്തത്. ഞങ്ങളും നിയമപരമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മട്ടന്നൂരിലെ സിപിഎം നേതാക്കളുമായി പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ തെറ്റായ വാദഗതികള്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഉന്നയിക്കുമായിരുന്നില്ല.

എംവി ജയരാജന്‍ കളിച്ച കളിയായിരുന്നുവെന്നാണ് പാര്‍ട്ടിയില്‍ പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞത്. മഹല്ലുകളിലും പള്ളികളിലും തര്‍ക്കമുണ്ടാവുക സ്വാഭാവികമാണ്. അതില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്നും കല്ലായി ചോദിച്ചു.

മട്ടന്നൂര്‍ ജുമാ മസ്ജിദുമായി ബന്ധപ്പെട്ട കേസ് വഖഫ് ബോര്‍ഡ് ട്രിബൂണലുള്‍പ്പെടെ തള്ളിയതാണ്. പരാതിക്കാരനില്‍ നിന്ന് പിഴയും ചുമത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ വഖഫ് ബോര്‍ഡ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നും കല്ലായി പറഞ്ഞു.

മഹല്ലിന്റെ പുരോഗതിക്ക് വേണ്ടിയാണ് എന്നും നിലകൊണ്ടത്. അതിന്റെ ഭാഗമായി പണികഴിപ്പിച്ചതാണ് മട്ടന്നൂര്‍ ജുമാ മസ്ജിദും. താന്‍ ഭാരവാഹിത്വ സ്ഥാനത്ത് നിന്ന് മാറിയിട്ട് വര്‍ഷങ്ങളായി. പഴയ കണക്കുകളെല്ലാം പുതിയ കമ്മിറ്റിക്ക് കീഴില്‍ ഓഡിറ്റ് ചെയ്യപ്പെട്ടതാണ്. സുതാര്യമാണ് കമ്മിറ്റി പ്രവര്‍ത്തനം. മഹല്ലിലെ 99 ശതമാനത്തിന്റെ പിന്തുണയും കമ്മിറ്റിക്കുണ്ടെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് എംസി കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി യു മഹറൂഫ്, ട്രഷറര്‍ എം അസീസ് ഹാജി, റസാഖ് മണക്കായി, നാസര്‍ ഖത്തര്‍, അലി സൗഗന്ധി, അബുഹാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Abdurrahman Kallayi said that behind the Mattannur Mahal case was a political maneuver against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X