കണ്ണൂരിൽ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് അപകടം; ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
വളപട്ടണം: കണ്ണൂര്‍ നഗരത്തിനടുത്തെ അഴീക്കോട് ചാല്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ ഒഴുക്കില്‍പ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂര്‍ - കോട്ടം റോഡ് സ്വദേശി മുനീസ്(24) ആണ് കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കാഞ്ഞിരോട് തണല്‍ വളണ്ടിയറും സന്നദ്ധ പ്രവര്‍ത്തകനുമാണ് മരണമടഞ്ഞ മുനീസ്.ഖബര്‍ അടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പിന്നിട് നടത്തും. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
മുണ്ടേരി സ്വദേശികളായ രണ്ടു യുവാക്കളാണ് കടലില്‍പെട്ടിരുന്നത്. അഴീക്കല്‍ കോസ്റ്റല്‍ പോലീസും ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ട രണ്ടുപേരെയും കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു കൂടെയുണ്ടായിരുന്ന സൃഹുത്ത് തൈസീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പയ്യാമ്പത്തും കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥി കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു.

ഇതിനു ശേഷം പയ്യാമ്പലം പളളിയാംമൂല സ്വദേശിയായ യുവാവും കടലില്‍കുളിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. തിരക്കേറിയ ബീച്ചുകളില്‍ ഹോംഗാര്‍ഡുകളെ ആവശ്യത്തിന് നിയോഗിക്കാത്തതും മുന്നറിയിപ്പില്ലാതെ വിനോദസഞ്ചാരികള്‍ അപകടകരമായ സ്ഥലങ്ങളില്‍ ഇറങ്ങുന്നതും ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആവശ്യത്തിന്‌ഹോംഗാര്‍ഡുകളെ ബീച്ചുകളില്‍ നിയോഗിക്കണമെന്ന് ഓരോ അപകടമുണ്ടാകുമ്പോഴും പ്രദേശവാസികള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ടൂറിസം വകുപ്പ് അവഗണിക്കുകയായിരുന്നു.സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഞായറാഴ്ച്ച ചാല്‍ബീച്ചില്‍ അപകടത്തില്‍പ്പെട്ട രണ്ടു യുവാക്കളെയും ഹോംഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി കടലില്‍ നിന്നും പുറത്തെടുത്തുവെങ്കിലും യുവാക്കളിലൊരാള്‍ അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ജില്ലയിലെ തിരിക്കേറിയ ബീച്ചുകളിലൊന്നായ ധര്‍മടത്തുംഹോംഗാര്‍ഡിന്റെ സേവനംലഭ്യമല്ല.കാസര്‍കോട് സ്വദേശിയായയുവാവ് വിനോദസഞ്ചാരത്തിനിടെ ഇവിടെ കുളിക്കാനിറങ്ങിയപ്പോള്‍മുങ്ങി മരിച്ചിരുന്നു. മത്‌സ്യതൊഴിലാളികളാണ് ധര്‍മടം ബീച്ചില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താറുളളത്.












Click it and Unblock the Notifications